Connect with us
48 birthday
top banner (1)

Thiruvananthapuram

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ഇഷ്ടാനുസരണം പരോള്‍

Avatar

Published

on


തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ഇഷ്ടം പോലെ പരോള്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതലുള്ള പരോളിന്റെ കണക്കുകളാണ്പുറത്ത് വന്നത്. പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി നല്‍കിയത്.

ടി.പി കേസിലെ മൂന്ന് പ്രതികള്‍ക്ക് 1000ത്തിലേറെ ദിവസമാണ് പരോള്‍ അനുവദിച്ചത്. ആറ് പേര്‍ക്ക് 500 ദിവസത്തിലധികവും പരോള്‍ നല്‍കിയിട്ടുണ്ട്. കെ.സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്ത് എന്നിവര്‍ക്കാണ് ആയിരത്തിലേറെ ദിവസം പരോള്‍ ലഭിച്ചത്.

Advertisement
inner ad

രാമചന്ദ്രന് 1081, മനോജിന് 1068, സജിത്തിന് 1078 എന്നിങ്ങനെയാണ് പരോള്‍ ലഭിച്ചത്. ടി.കെ രജീഷ് 940, അനൂപ് 900, കിര്‍മാണി മനോജ് 851, റഫീഖ് 752, മുഹമ്മദ് ഷാഫി 656 എന്നിങ്ങനെയാണ് വിവിധ പ്രതികള്‍ക്ക് അനുമതി പരോള്‍. കേസിലെ പ്രധാന പ്രതിയായ കൊടി സുനിക്ക് 60 ദിവസത്തെ പരോള്‍ മാത്രമാണ് അനുവദിച്ചത്.

എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കോവിഡ് സ്പെഷ്യല്‍ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പരോള്‍ അനുവദിച്ചത്. കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കം വിവാദമായിരുന്നു. നേരത്തെ കൊടി സുനിക്ക് പരോള്‍ നല്‍കിയത് വിവാദമായപ്പോള്‍ മനുഷത്വം മുന്‍നിര്‍ത്തിയാണ് പരോള്‍ അനുവദിച്ചതെന്നായിരുന്നു സി.പി.എം നേതാവ് പി.ജയരാജന്റെ ന്യായീകരണം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം

Published

on

തിരുവനന്തപുരം: കഴിഞ്ഞ 36 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് ആശ വര്‍ക്കേഴ്‌സ് അറിയിച്ചു. ഓണറേറിയം ഒരു രൂപ പോലും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞെന്ന് ആശാ വര്‍ക്കേഴ്‌സ് പറഞ്ഞു.
ആശമാർ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നുപോലും മന്ത്രി പരിഗണിച്ചില്ലെന്നും പേരിനുവേണ്ടി മാത്രമാണ് ചർച്ച നടത്തിയതെന്നും സമരക്കാർ പറഞ്ഞു. എന്റെ ആശമാരെ വെയിലത്തുനിർത്തുന്നതില്‍ വിഷമമുണ്ടെന്നും സമരം നിർത്തി പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടതായും ഉപദേശം മാത്രമാണ് നല്‍കിയതെന്നും മന്ത്രിയുമായി ചർച്ചയില്‍ പങ്കെടുത്ത സമരസമിതി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സമരം അവസാനിപ്പിക്കാൻ ഒരുഫോർമുല എങ്കിലും മുന്നോട്ട് വെക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ‘ഇതെന്താ ലേലം വിളിയാണോ’ എന്ന തരത്തിലാണ് മരന്തി പ്രതികരിച്ചതെന്നും ഇവർ പറഞ്ഞു.

അതേസമയം ആശമാര്‍ ഉന്നയിച്ച ഒരു ആവശ്യവും ചര്‍ച്ച ചെയ്യാനോ തീരുമാനത്തിലേക്ക് പോകാനോ കഴിഞ്ഞിട്ടില്ലെന്ന് എന്‍എച്ച്‌എം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആശ വര്‍ക്കര്‍ സമരസമിതി നേതാവ് മിനി മാധ്യമങ്ങളോട് പറഞ്ഞു.
മറിച്ച്‌ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓണറേറിയം സംബന്ധിച്ചുള്ള വിചിത്രമായ ഉത്തരവിനെ കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്നും മിനി പറഞ്ഞു. സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്നും സമയം കൊടുക്കണമെന്നും സമരത്തില്‍ നിന്നും പിന്തിരിയണം എന്നുമാണ് എന്‍എച്ച്‌എം പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. അതിന് ആശമാര്‍ തയ്യാറല്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. അനിശ്ചിതകാല നിരാഹാര സമരം തുടരും എന്നും മിനി വ്യക്തമാക്കി.ഓണറേറിയം ഉത്തരവിലെ നമുക്കുള്ള സംശയങ്ങള്‍ ബോധ്യപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. നിലവിലെ ഓണറേറിയത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. മന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഉടന്‍ വേണമെന്ന് തങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമരസമിതി വ്യക്തമാക്കി. ഇന്ന് എന്‍എച്ച്‌എം ഓഫീസിലാണ് ചര്‍ച്ച നടത്തിയത്. സമരം മതിയാക്കി പോകണമെന്നാണ് ആകെ പറയുന്നത്. ക്രമാനുഗതമായ വര്‍ധനവ് ഉണ്ടാകുന്നുണ്ടല്ലോയെന്നും പറയുന്നു. എന്നാല്‍ ആവശ്യത്തില്‍ നിന്നും പിന്മാറില്ലെന്ന് സമരസമിതിയും അറിയിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kerala

തിരുവനന്തപുരം കളക്ടറേറ്റിലെ തേനീച്ച ആക്രമണം; സമഗ്രമായ അന്വേഷണം വേണം; ചവറ ജയകുമാർ

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കളക്ടറേറ്റിലെ വനിതകളുൾപ്പെടയുള്ള നൂറോളം ജീവനക്കാരും നാട്ടുകാരും ഓഫീസ് വളപ്പിൽ കൂടുകൂട്ടിയിരുന്ന തേനീച്ചകളുടെ ആക്രമണത്തെത്തുടർന്ന് പരിഭ്രാന്തരായി ഒന്നര കിലോമീറ്റർ ദൂരം ഓടുകയും നിരവധി ഗുരുതരമായി ജീവനക്കാർക്ക് തേനീച്ച കുത്തേറ്റ സംഭവത്തിലും സമഗ്രമായ അന്വേഷണം വേണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ കളക്ടറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ പത്തോളം ഇടങ്ങളിൽ തൂക്ക് തേനീച്ച ഇനത്തിൽപ്പെടുന്ന ‘കില്ലർ ബീസ് ‘ കൂടുകൂട്ടിയിരിക്കുന്നതായി ജീവനക്കാർ പലവട്ടം പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. പൊതുജനങ്ങൾ രാപകൽ ഭേദമന്യേ വ്യവഹാരങ്ങൾക്ക് എത്തിച്ചേരുന്ന ഭരണസിരാകേന്ദ്രത്തിൽ അത്യന്തം ഭീഷണി ഉയർത്തിയാണ് തേനീച്ച കൂടുകൾ നിലനിന്നിരുന്നത്.
ജില്ലാ കളക്ടറുടെ ഇ-മെയിലിൽ ബോംബ് ഭീഷണി ഉണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് അപകടമുണ്ടായത് എന്ന് സംശയിക്കുന്നു. തേനീച്ചയുടെ കുത്തേറ്റ ജീവനക്കാരും പൊതുജനങ്ങളും സിവിൽ സ്റ്റേഷനിൽ നിന്നും കുടപ്പനക്കുന്ന് ജംഗ്ഷൻ വരെ ഓടി രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് കാരണമായ തേനീച്ച കൂടുകൾ കെട്ടിടത്തിൽ തന്നെ സ്ഥിതി ചെയ്യുകയാണ്. നഗരമധ്യത്ത് തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇത് ഉടനടി നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ച് ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു

Published

on

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

Continue Reading

Featured