പള്ളിക്കലില്‍ ഒപ്പുശേഖരണം നടത്തി


പള്ളിക്കല്‍ : ഇന്ധന വിലവര്‍ദ്ധനവിലൂടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന നികുതി കൊള്ളക്കെതിരെ പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും നല്‍കുന്ന ഭീമഹര്‍ജിയുടെ ഒപ്പ് ശേഖരണം പള്ളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്മിണിപറമ്പ് പെട്രോള്‍ ബങ്കില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.ബഷീര്‍ കീടക്കാടന്‍ അധ്യക്ഷത വഹിച്ചു. കെ പി സക്കീര്‍,ലത്തീഫ് കൂട്ടാലുങ്ങല്‍, ഇപ്പു,എ കെ നിഷാദ്, നെല്ലെങ്ങര ബാവ ഹാജി, മുഹമ്മദ് ലുബൈബ്, ചന്ദ്രന്‍ കെ,ജാഫര്‍ അനീകാടന്‍, റമീസ് കുന്നെകാടന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment