ജനകീയ ഒപ്പുശേഖരണം നടത്തി


മലപ്പുറം : പെട്രോള്‍ , ഡീസല്‍ വില വര്‍ദ്ധനവിനെതിരെ ദിനം പ്രതി വര്‍ദ്ധിച്ചുവരുന്ന പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പെട്രോള്‍ പമ്പുകള്‍ക്കു മുന്നില്‍ പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും അയച്ചു നല്‍കുന്നതിനായി ഒപ്പുശേഖരണം ന ടത്തി. എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം മമ്മു അധ്യക്ഷത വഹിച്ചു. ഡി സി സി ഭാരവാഹികളായ അസീസ് ചീരാന്‍തൊടി, പി സി വേലായുധന്‍കുട്ടി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം കെ മുഹ്്‌സിന്‍, കെ പി സി സി മെമ്പര്‍ വി എസ് എന്‍ നമ്പൂതിരി, പരി ഉസ്മാന്‍, കെ പി ശ്രീധരന്‍, സമീര്‍ മുണ്ടുപറമ്പ്, പറമ്പന്‍ കുഞ്ഞു, എം ജയപ്രകാശ്, പരി നാസര്‍, പി കെ പ്രശാന്ത്, രാധാകൃഷ്ണന്‍, അബ്ദുറഹിമാന്‍ , നാലകത്ത് അഷ്‌റഫ്, ജിത്തു, ജോര്‍ജ്ജ്, ഷിബു കാവുങ്ങല്‍ സംസാരിച്ചു.

Related posts

Leave a Comment