നയപ്രഖ്യാപന പ്രസം​ഗം പ്രതിപക്ഷം ബഹിഷ്കരിക്കും

തിരുവനന്തപുരം: ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം ബഹിഷ്കരിക്കാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോ​ഗം തീരുമാനിച്ചു. ​ഗവർണറും സർക്കാരും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ​ഗവർണറുടെ പ്രസം​ഗം തുടങ്ങുമ്പോൾ പ്രതിഷേധം പരസ്യമാക്കി യുഡിഎഫ് അം​ഗങ്ങൾ സഭ വിട്ടിറങ്ങും. സഭയ്ക്കുള്ളിലും കടുത്ത പ്രതിഷേധം പ്രകടമാക്കും. പതിനഞ്ചാം നിയമസഭയുടെ നാലാം സമ്മേളനത്തിനാണ് ഇന്നു തുടക്കം കുറിക്കുക.

Related posts

Leave a Comment