മോന്‍സണ്‍ വിവാദംഃ പ്രതിപക്ഷം സഭ വിട്ടു; ബഹറയെ ന്യായീകരിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം: മോൻസൺ വിവാദത്തില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്.മോൻസൻ മാവുങ്കലിനെ കുറിച്ച് രണ്ടര വർഷം മുമ്പ് തന്നെ ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടും സർക്കാർ നടപടി എടുത്തില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.

എന്നാൽ അന്വേഷണം നടത്തിയെന്ന മറുപടിയാണ് ഭരണപക്ഷം നൽകിയത്. മോൻസൻ മാവുങ്കലിന്‍റെ മ്യൂസിയത്തിൽ സന്ദർശനം നടത്തിയ മുൻ ഡിജിപി ലോക്നാഥ് ബെഹറയെ കുറ്റപ്പെടുത്താതെയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കുറ്റക്കാരെ സംരക്ഷിക്കുന്ന നയമാണ് എക്കാലത്തും മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

Related posts

Leave a Comment