Connect with us
head

Ernakulam

മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരന്‍ നല്‍കിയ മറുപടി സർക്കാറിന് കിട്ടിയഅടി – പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

മണികണ്ഠൻ കെ പേരലി

Published

on

കൊച്ചി: വിഴിഞ്ഞം സംഭവവുമായി ബന്ധപ്പെട്ട് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയിൽ തീവ്രവാദികളായി ചിത്രീകരിച്ചതിൽ മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരന്‍ നല്‍കിയ മറുപടി സർക്കാറിന് കിട്ടിയ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.വിഴിഞ്ഞത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സമരക്കാരോട് മുഖ്യമന്ത്രി ചർച്ച നടത്താന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സിമന്‍റ് ഗോഡൗണിൽ നാല് വർഷമായി കഴിയുന്നവർക്ക് പുനരധിവാസം ഉറപ്പാക്കണം. മന്ത്രിമാർ എന്തടിസ്ഥാനത്തിലാണ് സമരങ്ങൾക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇന്‍റലിജന്‍സ് റിപ്പോർട്ട് ഉണ്ടെങ്കില്‍ അത് പുറത്തുവിടാന്‍ തയാറാകണം. മോദിയും സമരങ്ങൾക്കെതിരെ തീവ്രവാദ ചാപ്പയാണ് ചുമത്താറുള്ളതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. സമരം ചെയ്യുന്നവരോട് സംസാരിക്കില്ല എന്ന് മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും ഇവിടെ രാജഭരണമാണോ എന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ ചോദിച്ചു.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Entertainment

ബലാത്സംഗക്കേസിൽ സിനിമാനിർമാതാവ് അറസ്റ്റിൽ

Published

on

കൊച്ചി: ബലാത്സംഗക്കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ 15 വര്‍ഷമായി പീഡിപ്പിക്കുന്നെന്നാണ് യുവതിയുടെ പരാതി. ഹൈക്കോടതി കഴിഞ്ഞയാഴ്ച മാർട്ടിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായപ്പോഴാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 2000 മുതല്‍ ഉള്ള കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണു യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു എന്നും യുവതി ആരോപിക്കുന്നുണ്ട്. 1990 ല്‍ ആട്-തേക്ക് മാഞ്ചിയം കേസിലും മാര്‍ട്ടിനെതിരെ അന്വേഷണം നടന്നിരുന്നു.

Advertisement
head
Continue Reading

Ernakulam

പിഎഫ്ഐയുടെ മറവിൽ സ്വത്ത് കണ്ടുകെട്ടൽ, പ്രതിപക്ഷ ആരോപണം സർക്കാർ കോടതിയിൽ സമ്മതിച്ചു

Published

on

കൊച്ചി : പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്തുവകളും ജെപിതി ചെയ്തെന്ന പ്രതിപക്ഷ ആരോപണം സർക്കാർ കോടതിയിൽ സമ്മതിച്ചു. മലപ്പുറത്തെ ടി.പി യൂസഫ് അടക്കം 18 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത് നിയമവിരുദ്ധമാണെന്നായിരുന്നു പരാതി. ജപ്തി നടപ്പാക്കിയതിൽ വീഴ്ച പറ്റിയെന്നും ഇത് ബോധ്യമായതോടെ നടപടികൾ നിർത്തി വെച്ചതായി സർക്കാർ കോടതിയെ അറിയിച്ചു.
പിഎഫ്ഐ നേതാക്കളുടെ മറവിൽ നിരപരാധികളെയും വേട്ടയാടുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുസ്ലിം ലീ​ഗ് നതാക്കളും രം​ഗത്ത് വന്നിരുന്നു.
പിഎഫ്ഐ നടത്തിയ മിന്നൽ ഹർത്താലിൽ 5.20 ലക്ഷം രൂപയുടെ പൊതു മുതൽ നഷ്ടം ഈടാക്കാനാണ് പിഎഫഐ ഭാരവാഹികളുടെ ആസ്തി വകകൾ കണ്ട് കെട്ടാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ആദ്യഘട്ടം നടപടികളിൽ മെല്ലെപ്പോക്ക് നടത്തിയ സർക്കാർ ഹൈക്കോടതി കർശന നിർദ്ദേശം നൽകിയതോടെ ഒറ്റദിവസം കൊണ്ട് വ്യാപകമായി നടപടിയെടുത്തു. ഇതിലാണ് വ്യാപക പരാതിയും ഉയർന്നത്. ഹർത്താൽ നടക്കുന്നതിന് മുൻപ് മരിച്ചവരുടെ സ്വത്ത് വകയടക്കം കണ്ട് കെട്ടിയ സംഭവമുണ്ടായി. തുടർന്നാണ് പരാതികളുമായി ചിലർ ഹൈക്കോടതിയെ സമീപിച്ചത്.

Continue Reading

Ernakulam

സ്പെഷ്യൽ മാര്യേജ് ആക്ട്: നോട്ടീസ് കാലയളവിൽ പുനർവിചിന്തനം ആവശ്യമെന്ന് ഹൈക്കോടതി

Published

on

കൊച്ചി : സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തിയാക്കണമെന്ന ചട്ടത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് ഹൈക്കോടതി. സാമൂഹിക സ്ഥിതിയിലടക്കം മാറ്റം വന്ന സാഹചര്യത്തിൽ ഇത്തരം ചട്ടങ്ങൾക്കും കാലാനുസൃത മാറ്റം അനിവാര്യമല്ലെയെന്നും കോടതി.

സ്പെഷ്യൽ മാര്യേജ് ആക്ടിലെ നോട്ടീസ് കാലയളവ് ചോദ്യം ചെയ്ത് എറണാകുളം അങ്കമാലി സ്വദേശികൾ സമർപ്പിച്ച ഹർജിയിലാണ് ചട്ടത്തില്‍ മാറ്റം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചത്. സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണം തേടിയ ശേഷം “വിപ്ലവകരമായ മാറ്റങ്ങൾ ആചാരങ്ങളിലും മറ്റും ഉണ്ടായ സ്ഥിതിക്ക് വിവാഹം സാധുവാകുന്നതിനുള്ള നീണ്ട കാലയളവിനെ കുറിച്ച് ചിന്തിക്കപ്പെടേണ്ടതാണെന്നും” ജസ്റ്റിസ് വി.ജി.അരുണ്‍ പറഞ്ഞു.

Advertisement
head

യുവാക്കളിൽ ഭൂരിഭാഗവും വിദേശത്തായിരിക്കെ, നാട്ടിലേക്കെത്തുന്ന ചെറിയ കാലയളവിൽ തന്നെ വിവാഹമുൾപ്പെടെ നടത്തേണ്ടി വരുന്ന സാഹചര്യവും കോടതി ചൂണ്ടിക്കാട്ടി.നിലവിൽ സ്പെഷ്യൽ മാര്യേജ് ആക്ടിലെ ചട്ടം 5 പ്രകാരം വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തീകരിക്കണം. വിവാഹം രജിസ്റ്റർ ചെയ്യുന്ന സ്ഥലപരിധിയിൽ 30 ദിവസമായി താമസിക്കുന്നവരാകണം വധു വരന്മാർ എന്നും നിയമം അനുശാസിക്കുന്നു. ഈ ചട്ടങ്ങളിൽ മാറ്റം വരണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്.

അതേസമയം വിവാഹം സംബന്ധിച്ചുള്ള എതിർപ്പുകളടക്കം പരിഗണിക്കുന്നതിന്‍റെ  ഭാഗമായാണ് നോട്ടീസ് കാലയളവെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. തുടർന്ന്, നോട്ടീസ് കാലയളവ് പരിഗണിക്കാതെ വിവാഹം സാധുവാക്കി ഇടക്കാല ഉത്തരവിടണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി നിരസിച്ചു. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുൾപ്പെടെ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. വിഷയം ഒരു മാസത്തിനുശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Advertisement
head
Continue Reading

Featured