നൗഷാദിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു

സിനിമ നിര്‍മ്മാതാവും പാചകവിദഗ്ധനുമായ നൗഷാദിന്റെ മരണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുശോചിച്ചു. സിനിമ നിര്‍മ്മാണ രംഗത്തും പാചക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ നൗഷാദിന് കഴിഞ്ഞു. മൂന്നു പതിറ്റാണ്ടായി പാചകരംഗത്തുള്ള നൗഷാദിന്റെ ‘നൗഷാദ് ദ് ബിഗ് ഷെഫ്’ ഏറെ പ്രശസ്തമാണ്. നൗഷാദ് നിര്‍മ്മിച്ച എല്ലാ സിനിമകളും സൂപ്പര്‍ഹിറ്റുകളായിരുന്നു. നൗഷാദിന്റെ വിയോഗത്തില്‍ ദുഖാര്‍ത്തരായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു.

Related posts

Leave a Comment