Connect with us
48 birthday
top banner (1)

Kerala

പാവങ്ങള്‍ക്ക് സബ്‌സിഡി സാധനങ്ങള്‍ പോലും കൊടുക്കാന്‍ പറ്റാത്ത സര്‍ക്കാരാണ് ആര്‍ഭാട സദസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

Avatar

Published

on

തിരുവനന്തപുരം: പാവങ്ങള്‍ക്ക് സബ്‌സിഡി സാധനങ്ങള്‍ പോലും ഉത്സവകാലത്ത് കൊടുക്കാന്‍ പറ്റാത്ത സര്‍ക്കാരാണ് ആര്‍ഭാട സദസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ തൃശൂരില്‍ സപ്ലൈകോയുടെ ക്രിസ്തുമസ് ചന്ത ഇന്ന് രാവിലെ തുറക്കാന്‍ പറ്റിയില്ല. ഉദ്ഘാടനത്തിന് എത്തിയ എം.എല്‍.എയും മേയറും ചടങ്ങിന് നില്‍ക്കാതെ മടങ്ങി. രാവിലെ ഏഴുമണി മുതല്‍ ക്യൂവില്‍ നിന്നവര്‍ക്ക് അരി മാത്രമാണ് കിട്ടിയത്. നവകേരള സദസില്‍ ഫൈവ് സ്റ്റാര്‍ ഭക്ഷണമാണ് കൊടുത്തത്. പാവങ്ങള്‍ക്ക് സബ്‌സിഡി സാധനങ്ങള്‍ പോലും ഉത്സവകാലത്ത് കൊടുക്കാന്‍ പറ്റാത്ത സര്‍ക്കാരാണ് ആര്‍ഭാട സദസ് നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ മന്ത്രി മുഹമ്മദ് റിയാസ് സൂപ്പര്‍ മുഖ്യമന്ത്രി ചമയേണ്ട. സൂപ്പര്‍ മുഖ്യമന്ത്രി ചമഞ്ഞ് ഇങ്ങോട്ട് വരികയും വേണ്ട. പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയിലെ സ്വാധീനത്തെ കുറിച്ച് അളക്കുന്നത് പൊതുമരാമത്ത് മന്ത്രിയല്ല. അദ്ദേഹം കേരളത്തില്‍ കേടായി കിടക്കുന്ന റോഡിലെ കുഴി എത്രയെന്ന് എണ്ണിയാല്‍ മതി. ഇതെല്ലാം മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണ്. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ പ്രശ്‌നമാണെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു.നവകേരള സദസിനോട് പ്രതിപക്ഷത്തിനല്ല കേരളത്തിലെ ജനങ്ങള്‍ക്കാണ് അലര്‍ജിയെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന്റെ മറവില്‍ വ്യാപകമായ അക്രമങ്ങളാണ് സി.പി.എം നടത്തുന്നത്. ഇതിനെ കുറിച്ചൊന്നും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി ആകേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പോലീസിന് പാര്‍ട്ടിയുടെ സമര്‍ദ്ദം: സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛന്‍ ജയപ്രകാശ്

Published

on

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛന്‍ ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പൊലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ടെന്നും ചൂണ്ടിക്കാട്ടിയ ജയപ്രകാശ് കേസന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും വെളിപ്പെടുത്തി. തെറ്റ് പറ്റിപ്പോയി എന്ന് എസ്എഫ്‌ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണ്. പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട് കൂടിയാണ് തലകുനിക്കുന്നു എന്ന പ്രസ്താവനയെന്നും ആത്മഹത്യാ പ്രേരണയ്ക്ക് അല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Continue Reading

Kerala

സംസ്ഥാനത്ത് താപ നില ഉയരുന്നു; ആറു ജില്ലകളിൽ ജാഗ്രത

Published

on

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർന്ന് സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഫെബ്രുവരി മാസം കഠിനമായ ചൂടിൽകൂടിയാണ് സംസ്ഥാനം കടന്നുപോയെങ്കിലും മാർച്ച് മാസത്തിലെങ്കിലും മഴ എത്തുമെന്നായിരുന്നു എല്ലാവരും ഒറ്റുനോക്കുമെന്നത്.
ഇന്നു വരെ കേരളത്തിലെ ഒരു ജില്ലയിലും മഴ സാധ്യതയില്ലെന്നതാണ് ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

അടിമാലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

Published

on

അടിമാലി: ഇടുക്കി അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ വയോധിക മരിച്ചു. കാഞ്ഞിരവേലി മുണ്ടോൻ ഇന്ദിര രാമകൃഷ്‌ണൻ (65) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഇവരുടെ പുരയിടത്തിലെത്തിയ കാട്ടാനയെ തുരത്തുന്നതിനിടെ കാട്ടാന ഇന്ദിരയുടെ നേരെ തിരിയുകയും ഇവരെ ആക്രമിക്കുകയുമായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured