വിജയരാഘവൻ പിണറായിയുടെ സദസിലെ ആസ്ഥാന വിദൂഷകനെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി വിമർശിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാലാവസ്ഥാ മുന്നറിയിപ്പ് കിട്ടിയിട്ടും അത് ഉപയോഗപ്പെടുത്താത്തതിനെയാണ് വിമർശിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൊക്കയാറിൽ ഉരുൾപൊട്ടലുണ്ടായ ആദ്യ ദിവസം ജനപ്രതിനിധികൾ മാത്രമാണ് എത്തിയത്. രക്ഷാപ്രവർത്തകർ എത്തിയത് രണ്ടാം ദിവസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പദവിക്ക് നിരക്കാത്ത വർത്തമാനമാണ് നടത്തിയതെന്ന സി.പി.എം സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി എ. വിജയരാഘവൻറെ വിമർശനം ശരിയല്ല. വിജയരാഘവൻ പിണറായിയുടെ സദസിലെ ആസ്ഥാന വിദൂഷകനാണെന്ന് സതീശൻ പരിഹസിച്ചു.

Related posts

Leave a Comment