നാരായന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ നാരായന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. മലയരയര്‍ സമൂഹത്തിന്റെ പൊള്ളുന്ന ജീവിതനുഭവങ്ങള്‍, അവരില്‍ ഒരാളായി നിന്നുകൊണ്ട് തെളിമയോടെ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ‘കൊച്ചരേത്തി’ എന്ന നോവലിലൂടെ നാരായന് സാധിച്ചു.

‘കൊച്ചരേത്തി’ നാരായന്‍ എന്ന എഴുത്തുകാരന്റെ ആദ്യ നോവലായിട്ടും കേന്ദ്ര സാഹിത്യ അക്കാദമിയുടേത് ഉള്‍പ്പെടെ നിരവധി പുസ്‌കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. ‘കൊച്ചരേത്തി’ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും പല സര്‍വകലാശാലകളും പഠ്യപദ്ധതിയുടെ ഭാഗമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം മലയാള സാഹിത്യത്തിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു

Related posts

Leave a Comment