ളാഹ ഗോപാലന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് :

ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലന് അന്ത്യാഞ്ജലി. ളാഹ ഗോപാലന്റെ നേതൃത്വത്തിൽ നടന്ന ചെങ്ങറ ഭൂ സമരത്തിലൂടെയാണ് പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അരക്ഷിതാവസ്ഥ കേരളീയ പൊതുസമൂഹത്തിൽ വലിയ ചർച്ചയായത്. ആദിവാസി ദളിത് വിഭാഗങ്ങൾക്ക് സംസ്ഥാന വ്യാപകമായി ഭൂ സമരങ്ങൾ നടത്താൻ പ്രചോദനമായതും ചെങ്ങറ സമരമായിരുന്നു. സർക്കാർ സർവീസിൽ നിന്നും വിരമിച്ച ശേഷമാണ് ആദിവാസി ദളിത് വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് ളാഹ ഗോപാലൻ നായകത്വം വഹിച്ചത്. നീതി നിഷേധങ്ങൾക്ക് എതിരായ വരുംകാല പ്രതികരണങ്ങൾക്ക് ളാഹ ഗോപാലന്റെ ഇടപെടലുകൾ ഊർജം പകരും. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Related posts

Leave a Comment