Connect with us
48 birthday
top banner (1)

Featured

ക്യാമറ ഇടപാടിന്റെ കൂടുതൽ രേഖകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്, അഴിമതിക്കു സർക്കാരും കെൽട്രോണും വഴിയൊരുക്കി

Avatar

Published

on

തിരുവനന്തപുരം: എഐ ക്യാമറകൾ സംബന്ധിച്ച ​ഗൂഢമായ ഇടപാടുകളുടെ കൂടുതൽ രേഖകൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുറത്തു വിട്ടു. കന്റോൺമെന്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം തെളിവുകൾ നിരത്തിയത്. കെൽട്രോൺ, എസ് ആർ ഐ ടി, സംസ്ഥാന സർക്കാർ എന്നിവർ ചേർന്ന് നടത്തിയ ഒരു വൻ അഴിമതിയാണ് എ ഐ ക്യാമറയിൽ തെളിയുന്നത്. ഈ പദ്ധതിയുടെ പ്രാരംഭഘട്ടം മുതൽ അഴിമതിക്കായി സർക്കാരും കെൽട്രോണും വഴിയൊരുക്കുകയാണ് ചെയ്തിരിക്കുന്നത് എന്നത് വ്യക്തമാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
എഴുപത് മുതൽ എൺപത് കോടി വരെ മാത്രം വേണ്ടിവരുന്ന ഈ പദ്ധതിക്ക് 232 കോടി രൂപ എസ്റ്റിമേറ്റ് ചെയ്ത കെൽട്രോണിന്റെ നടപടിയാണ് ആദ്യം അഴിമതിക്ക് കളമൊരുക്കിയത്. കെൽട്രോൺ നൽകിയ ഈ ഉയർന്ന എസ്റ്റിമേറ്റ് അംഗീകരിച്ച സർക്കാർ നടപടി അഴിമതിയുടെ വ്യക്തമായ അറിവ് സർക്കാരിനും ഉണ്ടായിരുന്നു എന്നാണ് തെളിയിക്കുന്നത്. ഇതിനുശേഷം, ഈ ഭീമമായ തുകയ്ക്ക് കെൽട്രോൺ ടെൻഡർ നൽകിയതിന് ശേഷം ടെൻഡർ വ്യവസ്ഥകളും, പ്രീ ക്വാളിഫിക്കേഷൻ കണ്ടിഷനും എല്ലാം അട്ടിമറിച്ച് കൊണ്ട് എസ് ആർ ഐ ടി എന്ന സ്ഥാപനത്തിന്റെ ഉപകരാറുകാരായ അശോകാ ബിഡ്‌കോൺ,അക്ഷര എന്നീ കമ്പനികൾ ചേർന്ന് “കാർട്ടെൽ” ഉണ്ടാക്കാൻ കെൽട്രോൺ മൗനാനുവാദം നൽകി.

ഇതിനുശേഷം എസ് ആർ ഐ ടിയും കെൽട്രോണും ചേർന്ന് ഉണ്ടാക്കിയ സർവീസിൽ ലെവൽ എഗ്രിമെന്റിൽ ടെൻഡർ ഡോക്യൂമെന്റിലെ വ്യവസ്ഥകൾ എല്ലാം പാലിക്കണം എന്ന വ്യവസ്ഥയ്ക്ക് വിപരീതമായി എല്ലാ പ്രവർത്തികൾക്കും ഉപകരാർ നൽകാൻ എസ് ആർ ഐ ടിക്ക് അനുമതി നൽകി. കരാർ വ്യവസ്ഥകളുടെ ലംഘനം ഉണ്ടായാൽ ഏതുസമയത്തും നോട്ടീസ് നൽകി കെൽട്രോണിന് ഈ കരാറിൽ നിന്നും പിന്മാറാൻ സാധിക്കും.

Advertisement
inner ad

ടെൻഡർ ഡോക്യുമെന്റ് പ്രകാരം കോർ ആയ പ്രവർത്തികൾക്ക് ഉപകരാർ നൽകാൻ പാടില്ല എന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയ്ക്ക് വിരുദ്ധമാന് ഒക്ടോബർ 2020 കെൽട്രോൺ എസ് ഐ ടി യുമായി ഏർപ്പെട്ട കരാറിലെ വ്യവസ്ഥകൾ. ഈ കരാർ പ്രകാരം അൽ ഹിന്ദ്, പ്രസാദിയോ എന്ന സ്ഥാപങ്ങൾക്കാണ് ഉപകരാർ നൽകിയിരിക്കുന്നത്. ഈ വ്യവസ്ഥ നിലനിൽക്കുമ്പോൾ പോലും എഗ്രിമെന്റിനു വിപരീതമായി എല്ലാ പ്രവർത്തികൾക്കും ഉപകരാർ ഉണ്ടാക്കാക്കിയ എസ് ആർ ഐ ടിക്ക് കരാറുമായി മുന്നോട്ടു പോകാൻ അനുമതി കെൽട്രോൺ നൽകി.

മാർച്ച് 13, 2021 നു എസ് ആർ ഐ ടി കെൽട്രോണിന് നൽകിയ കത്ത് പ്രകാരം 03-03-2021 നു Ecentric എന്ന സ്ഥാപനത്തെ എല്ലാ പ്രവർത്തികളും ചെയ്യാൻ എസ് ആർ ഐ ടി ചുമതലപ്പെടുത്തി എന്നാണ് പറയുന്നത്. അതിനർത്ഥം ടെൻഡറിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും കരാറടിസ്ഥാനത്തിൽ Ecentric എന്ന സ്ഥാപനത്തിന് നൽകിക്കൊണ്ട് ഒരു സർവീസ് ലെവൽ എഗ്രിമെൻറ് ഉണ്ടാക്കിയ ശേഷം മാത്രമാണ് അവർ കെൽട്രോണിനെ അറിയിക്കുന്നത്. ഇത് കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. ഇസെൻട്രിക് എന്ന സ്ഥാപനത്തിന് പൈസ ഇറക്കി ലാഭം നേടാൻ ഒരു കരാർ മാത്രമായി ഇതു മാറി.
ഇതിലും എസ് ആർ ഐ ടി കമ്മീഷൻ പറ്റിയിട്ടുണ്ടാകണം. സമഗ്രമായി ഉപകരാർ നൽകാൻ സാധിക്കില്ല എന്ന് ടെൻഡറിൽ തന്നെ രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഈ കരാറുമായി മുന്നോട്ടുപോകാൻ കെൽട്രോൺ എസ് ഐ ടി യെ സമ്മതിക്കാൻ പാടില്ലായിരുന്നു. ഇതിന് വിപരീതമായി ഈ രംഗത്ത് യാതൊരു മുൻ പരിചയവും ഇല്ലാത്ത ഇ സെൻട്രിക് എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിക്ക് മൊത്തം പദ്ധതി നിർവഹണം ഏല്പിച്ച നടപടിക്ക് മൗനാനുവാദമാണ് കെൽട്രോൺ നൽകിയതതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Advertisement
inner ad

Delhi

ശ്വാസകോശ അണുബാധ സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം

Published

on

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നെന്ന് പാർട്ടി വാർത്താക്കുറിപ്പ്. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ മാസം 20 നാണ് യെച്ചൂരിയെ ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയിൽ തുടരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നേരത്തെ യെച്ചൂരിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

Continue Reading

Featured

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; ബിജെപി സംസ്ഥാന ഉപാധ്യക്ഷന് പിന്നാലെ കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്

Published

on

ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിൽ ബി.ജെ.പിക്ക് തിരിച്ചടികൾ തുടരുകയാണ്. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നിരവധി നേതാക്കളാണ് ഇതിനോടകം പാർട്ടിവിട്ടത്. സംസ്ഥാന ബി.ജെ.പി ഉപാധ്യക്ഷൻ ജി.എൽ ശർമ്മ അടക്കമുള്ള നേതാക്കളാണ് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിലേക്ക് എത്തിയത്.

ബി.ജെ.പി സീറ്റ് നിഷേധിച്ചതിൻ്റെ അതൃപ്തി ഉണ്ടെങ്കിലും സംസ്ഥാനത്ത് കോൺഗ്രസ് അനുകൂല സാഹചര്യം ഉണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളുടെ ഈ കൂടുമാറ്റം എന്ന വിലയിരുത്തലും ശക്തമാണ്. കർഷക സമരം മുതൽ വിനേഷ് ഫോഗട്ടിൻ്റെ ഒളിപിക്സ് മെഡൽ നഷ്ട‌ം വരേയുള്ള വിവിധ ഘടകങ്ങൾ ഹരിയാനയിൽ ഇത്തവണ ബി.ജെ.പിക്ക് തിരിച്ചടിയായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. കർഷകരുടെ പ്രശ്‌നങ്ങളിൽ നിഷേധാത്മക നിലപാടായിരുന്നും ബിജെപി കൈക്കൊണ്ടത്. ഏറ്റവും കൂടുതൽ ഗുസ്‌തി താരങ്ങൾ ഉള്ള ഹരിയാനയിൽ ഒരിക്കൽപ്പോലും അവർക്കൊപ്പം നിൽക്കാൻ ബിജെപി നേതൃത്വം ശ്രമിച്ചിരുന്നില്ല.ഭരണവിരുദ്ധ വികാരം കൂടി ശക്തമായതോടെ ഹരിയാനയിൽ ബിജെപി നിലംതൊടില്ലെന്നുറപ്പായിരിക്കുകയാണ്.

Advertisement
inner ad

നിരവധി നേതാക്കളാണ് ഇതിനോടകം പാർട്ടിവിട്ടത്. ജി.എൽ ശർമ 250-ലധികം ഭാരവാഹികളുമായിട്ടാണ് കോൺഗ്രസിൽ ചേർന്നത് എന്നതാണ് ശ്രദ്ധേയം. ശർമ്മയ്ക്കൊപ്പം ബിജെപിയുടെയും മറ്റ് സംഘടനകളുടെയും നിരവധി പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. ഹരിയാന സർക്കാരിൽ ക്ഷീര വികസന കോർപ്പറേഷന്റെ ചെയർമാനായിരുന്നു ശർമ്മ. മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിൻ്റെ ചെറുമകനായ ആദിത്യ ദേവി ലാൽ ഞായറാഴ്ച ബി ജെ പി വിട്ട് ഇന്ത്യൻ നാഷണൽ ലോക്‌ദളിൽ ചേരുകയും ദബ്വാലിയിൽ നിന്ന് മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. ദേവിലാൽ കുടുംബത്തിൽ നിന്ന് ഒരാഴ്‌ചയ്ക്കിടെ ബിജെപി വിടുന്ന രണ്ടാമത്തെയാളാണ് ആദിത്യ.

സ്ഥാനാർത്ഥി പട്ടികയിലെ അതൃപ്തിയെ തുടർന്ന് ബി ജെ പിയുടെ ബച്ചൻ സിംഗ് ആര്യയും പാർട്ടി വിട്ടിട്ടുണ്ട്. രതിയ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ ലക്ഷ്മ‌ൺ നാപയും ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച രാജിവച്ചിരുന്നു. മത്സരിക്കാൻ അവസരം ലഭിക്കാത്തതിനെ തുടർന്ന് പാർട്ടിയെ പരാജയപ്പെടുത്താൻ ശ്രമിക്കുമെന്ന് വ്യക്തമാക്കി മുൻ ബിജെപി സംസ്ഥാന മന്ത്രി കരൺ കാംബോജും കഴിഞ്ഞ ആഴ്ച‌ പാർട്ടി വിട്ടു. ഒരുവശത്ത് പാർട്ടിയിലെ കൊഴിഞ്ഞുപോക്കലുകളും, മറുവശത്ത് ഭരണവിരുദ്ധവികാരവും ബിജെപിയെ പിടിച്ചുകുലുക്കുകയാണ്.

Advertisement
inner ad
Continue Reading

Featured

സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടി അഴിഞ്ഞു വീണെന്ന് വി ഡി സതീശന്‍

Published

on

തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ ഷോട്ടും ആര്‍.എസ്.എസ് ബന്ധവും പൂരം കലക്കിയതും പുറത്തു വന്നതോടെ സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടി അഴിഞ്ഞു വീണുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപകസംഘം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ ബാന്ധവമുണ്ടെന്നും സി.പി.എമ്മിനെ ജീര്‍ണത ബാധിച്ചിരിക്കുകയാണെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനം അദ്ദേഹം പറഞ്ഞു.

ഉപജാപക സംഘത്തില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തു വരും. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതും ആര്‍.എസ്.എസ് നേതാവിനെ എ.ഡി.ജി.പി സന്ദര്‍ശിച്ച് മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറിയതും തൃശൂര്‍ പൂരം കലക്കിയതും പുറത്തു വന്നതോടെ സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടിയാണ് അഴിഞ്ഞു വീണിരിക്കുന്നത്.

Advertisement
inner ad

മതപരമായ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കാഫീര്‍ വിവാദത്തിലൂടെ സി.പി.എം ശ്രമിച്ചത്. ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്ന സന്ദേശമാണ് എ.ഡി.ജി.പി വഴി മുഖ്യമന്ത്രി ആര്‍.എസ്.എസിന് കൈമാറിയത്. ഇതിന്റെ തുടര്‍ച്ചയായി ബി.ജെ.പിക്ക് കളമൊരുക്കുന്നതിന് വേണ്ടിയാണ് പൂരം കലക്കിയത്. വിശ്വാസത്തെയും ആചാരാനുഷ്ടാനങ്ങളെയും കുറിച്ച് പറഞ്ഞ ബി.ജെ.പിയാണ് ഉത്സവം കലക്കിയത്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കപട നിലപാടുകള്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്.

പത്തു ദിവസമായി ഒരു ഭരണകക്ഷി എം.എല്‍.എ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും വെല്ലുവിളിക്കുകയാണ്. എന്നിട്ടും മിണ്ടുന്നില്ല. പഴയ സി.പി.എം ആയിരുന്നെങ്കില്‍ ഇങ്ങനെയാണോ പറയുന്നത് തെറ്റാണെന്നു പറയാന്‍ പോലും പറ്റുന്നില്ല. അതാണ് സി.പി.എമ്മിലെ ജീര്‍ണതയുടെ ഏറ്റവും വലിയ അടയാളം.സ്വര്‍ണക്കള്ളക്കടത്തും കൊടകര കുഴല്‍പ്പണ കേസും ആവിയായതു പോലെ ഇപ്പോഴത്തെ ആരോപണങ്ങളിലെ അന്വേഷണങ്ങളും ആവിയായി പോയാല്‍ പ്രതിപക്ഷ അതിനെ നിയമപരമായി നേരിടും. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ടു തവണ ജയിലിലായി.

Advertisement
inner ad

സ്വര്‍ണക്കള്ളക്കടത്തിന് പുറമെ സ്വര്‍ണം പൊട്ടിക്കലും കൊലപാതകങ്ങളും കൈക്കൂലിയും അഴിമതിയും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാന്‍ പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല. മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളങ്ങളില്‍ ഒളിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured