പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും ദുരന്ത മേഖലകൾ സന്ദർശിച്ചു

കോട്ടയം: ഉരുൾപൊട്ടലും മഴക്കെടുതിയും ഉണ്ടായ ഇടുക്കി കൊക്കയാർ, കോട്ടയം കൂട്ടിക്കൽ, മുണ്ടക്കയം പ്രദേശങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു. ഇടുക്കി കൊക്കയാർ, കോട്ടയം കൂട്ടിക്കൽ, മുണ്ടക്കയം പ്രദേശങ്ങളിൽ ഉച്ചയോടെ പ്രതിപക്ഷ നേതാവെത്തി. ദുരന്തത്തിൽ മരണപ്പെട്ടവരുടെ വീടുകളും സന്ദർശിക്കും.


ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയും സഹകരണവും അറിയിച്ചു. രണ്ട് ദിവസമായി തുടരുന്ന മഴയിൽ പലയിടത്തും വീടുകളും കൃഷിയും നശിച്ചു. പുഴകൾ കരകവിഞ്ഞൊഴുകുന്നു. കടൽ പ്രക്ഷുബ്ദമാണ്. ഡാമുകൾ തുറന്നു. ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്നു. എല്ലാവരും ജാഗ്രത പാലിക്കണം. അനാവശ്യ യത്രകൾ ഒഴിവാക്കണം. ഈ മഴ ദിനങ്ങളിൽ ജീവഹാനിയും കൂടുതൽ നാശനഷ്ടങ്ങളും ഉണ്ടാകാതെ നോക്കാം.
എല്ലാ കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകരും മഴക്കെടുതിയിൽ വലയുന്നവരെ സഹായിക്കാൻ മുന്നോട്ട് വരണം. സർക്കാർ സംവിധാനങ്ങൾ അങ്ങേയറ്റം കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ഉറപ്പു വരുത്തുകയും വേണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

Related posts

Leave a Comment