കോണ്‍ഗ്രസ് ഇല്ലാത്ത പ്രതിപക്ഷസഖ്യം സാധ്യമല്ല; സഞ്ജയ് റാവുത്ത്

മുംബൈ: 2024-ൽ ലോക്സഭാതിരഞ്ഞെടുപ്പ് നടക്കുമ്പോൾ കോൺഗ്രസ് ഇല്ലാത്ത ഒരു പ്രതിപക്ഷ സഖ്യത്തെ കുറിച്ച് ചിന്തിക്കുക സാധ്യമല്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുപിഎയെക്കുറിച്ചുള്ളമമത ബാനർജിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് റാവുത്തിന്റെ വാക്കുകൾ വ്യാഖ്യാനിക്കപ്പെടുന്നത്.

ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഒറ്റ പ്രതിപക്ഷ സഖ്യമാണ് വേണ്ടത്. കോൺഗ്രസ് ഇല്ലാതെ അത് സാധ്യമാകില്ല,റാവുത്ത് പറഞ്ഞു. രണ്ടോ മൂന്നോ പ്രതിപക്ഷ മുന്നണികൾ ഉണ്ടാകുന്നതുകൊണ്ട് ഒരു ലാഭവും ഇല്ല. മാത്രമല്ല, അതിന്റെ ഗുണം ബിജെപിക്ക് മാത്രമാണെന്നും റാവുത്ത് പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ സംബന്ധിച്ചകാര്യങ്ങൾക്ക് നേതൃത്വം നൽകുമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടുവെന്നും റാവുത്ത് പറഞ്ഞു. കോൺഗ്രസും മമത ബാനർജിയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശിവസേന മുൻകൈയെടുക്കുമോ എന്ന ചോദ്യത്തിന് അത് ചെയ്യാൻ ശരദ് പവാർ സാബ് ഉണ്ടെന്നും അദ്ദേഹം മറുപടി നൽകി.

മഹാരാഷ്ട്രയിൽ കോൺഗ്രസ് -ശിവസേന സഖ്യത്തിൽ വിള്ളലുണ്ടെന്നും സഖ്യം പിരിയുമെന്നുമുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയതെന്നതും ശ്രദ്ധേയമാണ്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കാര്യമായ വോട്ട് വിഹിതമില്ലെങ്കിലും കോൺഗ്രസിനെ പിന്തുണയ്ക്കാനാണ് ശിവസേനയുടെ തീരുമാനം.

Related posts

Leave a Comment