Connect with us
48 birthday
top banner (1)

Kerala

ദേവഗൗഡയുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരം, സിപിഎം-ബിജെപി അവിഹിത ബന്ധമെന്ന പ്രതിപക്ഷ ആരോപണം ഇപ്പോൾ തെളിഞ്ഞു; വി.ഡി.സതീശൻ

Avatar

Published

on

തിരുവനന്തപുരം: സിപിഎമ്മിന് ബിജെപിയുമായി അവിഹിത ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജെഡിഎസ് ബിജെപി സഖ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണെന്ന മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സ്വർണക്കടത്ത്, ലൈഫ് മിഷൻ അഴിമതികളിലെ അന്വേഷണം അവസാനിപ്പിക്കാൻ കാരണവും, പിണറായിയുടെ തുടർ ഭരണത്തിന് കാരണമായതും ബിജെപി-സിപിഎം അവിഹിത കൂട്ടുകെട്ടാണ്. കരുവന്നൂർ ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണവും ഒത്തുതീർപ്പിലേക്ക് പോകുകയാണ്. ഈ ഒത്തുതീർപ്പിന്റെ ഭാഗമായി തൃശൂർ പാർലമെന്റ് സീറ്റിലും നീക്കുപോക്കുണ്ടായിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എൽ.ഡി.എഫ് മന്ത്രിസഭയിൽ ബി.ജെ.പി മുന്നണിയിലെ പ്രതിനിധി ഇരിക്കുന്നത് അപമാനകരമാണ്. സിപിഎമ്മിന്റെ യാഥാർത്ഥ മുഖമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ദേശീയതലത്തിൽ വർഗീയതയ്ക്കും ഫാസിസത്തിനും എതിരെ രൂപീകരിച്ച ഇന്ത്യ മുന്നണിയിലേക്ക് സിപിഎം പ്രതിനിധിയെ അയയ്ക്കേണ്ടെന്ന തീരുമനം പാർട്ടി കേന്ദ്ര നേതൃത്വത്തെക്കൊണ്ട് എടുപ്പിച്ചതും സിപിഎം കേരള നേതൃത്വമാണ്. പിണറായി സർക്കാരിനെയും സിപിഎമ്മിനെയും വിരട്ടി നിർത്തി ബിജെപിയും സംഘപരിവാറുമാണ് കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതു സംബന്ധിച്ച് ഒരു പ്രതികരണവും ഇതുവരെ മുഖ്യമന്ത്രി നടത്തിയിട്ടില്ല. എൻഡിഎ പ്ലസ് എൽഡിഎഫാണെന്ന പരിഹാസത്തിലും മുഖ്യമന്ത്രിക്ക് പ്രതികരമില്ല. ഇക്കാര്യത്തിൽ ജെഡിഎസ് സംസ്ഥാന ഘടകം നൽകുന്ന വിശദീകരണം തൃപ്തികരമല്ല. ദേവഗൗഡയുടെ പ്രായാധിക്യം പറഞ്ഞുള്ള വിശദീകരണം ശരിയല്ല. ഒരു മാസം കൊണ്ട് ദേവഗൗഡയ്ക്ക് പ്രായം കൂടില്ല. എല്ലാവരെല്ലാം അറിഞ്ഞു കൊണ്ടാണ് ബിജെപിയിൽ ചേർന്നത്. ചേരാത്തതെ നിലപാട് വ്യക്തമായി പറയാതിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Advertisement
inner ad

കോവിഡ് കാലത്ത് കുരങ്ങനും നായ്ക്കൾക്കും ഭക്ഷണം കൊടുക്കണമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അണിയറയിൽ കൊള്ളയാണ് നടന്നത്. കോവിഡ് കാലത്ത് മെഡിക്കൽ സർവീസസ് കോർപറേഷൻ നടത്തിയ പർച്ചേസിൽ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് സി.എ.ജി റിപ്പോർട്ട്. സ്വർണക്കടത്ത്, ലൈഫ് മിഷൻ കോഴ, എ.ഐ ക്യാമറ അഴിമതി, കെ ഫോൺ അഴിമതി, മാസപ്പടി എന്നിവയ്ക്ക് പിന്നാലെ പിണറായി സർക്കാരിന്റെ അഴിമതിയുടെ പൊൻകിരീടത്തിലെ ആറാമത്തെ തൂവലാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ പർച്ചേസ് സംബന്ധിച്ച സി.എ.ജി റിപ്പോർട്ടെന്നും സതീശൻ പറഞ്ഞു. ഇത് സർക്കാരല്ല കൊള്ളക്കാരാണ്. കമിഴ്ന്നു വീണാൽ കാൽപ്പണവുമായി പൊങ്ങുന്ന ആളുകളാണ് കേരളം ഭരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

Advertisement
inner ad

Cinema

ലൈംഗികാതിക്രമം: സംവിധായകന്‍ രഞ്ജിത്തിനെ ചോദ്യംചെയ്തു

Published

on

കൊച്ചി: ലൈംഗികാതിക്രമം സംബന്ധിച്ച് ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യംചെയ്തു. എറണാകുളം മറൈന്‍ഡ്രൈവിലെ തീരദേശ ഐ.ജിയുടെ ഓഫിസില്‍ നടന്ന ചോദ്യംചെയ്യല്‍ രണ്ടര മണിക്കൂറോളം നീണ്ടു. എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യംചെയ്യലില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പിമാരടക്കം പങ്കെടുത്തു.

വ്യാഴാഴ്ച രാവിലെ 11ഓടെയാണ് രഞ്ജിത്ത് ചോദ്യംചെയ്യലിന് ഹാജരായത്. ‘പാലേരി മാണിക്യ’ത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ തനിക്കുനേരെ ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത്ത് കൊച്ചിയിലെ ഫ്‌ലാറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഈ കേസില്‍ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തീര്‍പ്പാക്കിയിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് ബംഗളൂരുവില്‍ വെച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവും രംഗത്തെത്തിയിരുന്നു. ഈ കേസില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Advertisement
inner ad

അന്വേഷണ സംഘം വിളിച്ചിട്ടാണ് വന്നതെന്ന് മാത്രമാണ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ചോദ്യംചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും പ്രതികരിക്കാന്‍ തയാറായില്ല. പരാതിക്കാരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായാല്‍ കുറ്റാരോപിതരെ ചോദ്യംചെയ്തു തുടങ്ങുമെന്ന് പ്രത്യേക അന്വേഷണ സംഘം നേരത്തേ അറിയിച്ചിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

അജ്ഞാത വാഹനമിടിച്ച് അത്യാസന്ന നിലയില്‍ കഴിയുന്ന ഒമ്പതുകാരി: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

Published

on

കൊച്ചി: അജ്ഞാത വാഹനമിടിച്ച് അത്യാസന്നനിലയില്‍ കഴിയുന്ന ഒമ്പതു കാരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് േൈഹക്കാടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളായ ദൃഷാനയാണ് വടകര ചോറോട് ദേശീയപാതയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

സംഭവത്തില്‍ സ്വമേധയാ കേസെടുത്താണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടിയത്.കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി 10ഓടെ ദേശീയപാത മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ദൃഷാനയുടെ മുത്തശ്ശി ബേബി തല്‍ക്ഷണം മരിച്ചിരുന്നു.

Advertisement
inner ad

ദൃഷാനയുടെ ചികിത്സക്ക് വലിയ തുക നിര്‍ധന കുടുംബത്തിന് ചെലവായി. ദൃഷാനക്ക് എന്തെങ്കിലും സഹായം ലഭ്യമാക്കാനുമായിട്ടില്ല. ദൃഷാനയുടെ ദുരവസ്ഥയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സ്വമേധയാ കേസെടുത്തത്. കോഴിക്കോട് ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെയും വിക്ടിം റൈറ്റ്‌സ് സെന്ററിന്റെയും റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിന്റെയടക്കം വിശദീകരണം തേടിയത്. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Advertisement
inner ad
Continue Reading

Death

കൊല്ലം ഡിസിസി വൈസ് പ്രസിഡന്റ് കെ.കൃഷ്ണന്‍ കുട്ടിനായര്‍ അന്തരിച്ചു

Published

on


കൊല്ലം: കൊല്ലം ഡിസിസി വൈസ് പ്രസിഡന്റും പതാരം സര്‍വീസ് സഹകരണ സംഘം പ്രസിഡന്റും കെഎസ്ആര്‍ടിസി റിട്ടയേര്‍ഡ് അസിസ്റ്റന്റ് ഡയറക്റ്ററുമായ കെ. കൃഷ്ണന്‍ കുട്ടിനായര്‍ (71) അന്തരിച്ചു. സംസ്‌കാരം ഇന്നുച്ച കഴിഞ്ഞു മൂന്നിന് പതാരത്തിനു സമീപം തൃക്കുന്നപ്പുഴവടക്ക് പെരുമന പടിഞ്ഞാറ്റതില്‍ വീട്ടു വളപ്പില്‍. ഭാര്യ: ദേവമ്മ പിള്ള. മക്കള്‍: ജയകൃഷ്ണന്‍ (ഡെപ്യൂട്ടി ഡയറക്റ്റര്‍, സഹകരണ വകുപ്പ്, പെരുന്തല്‍മണ്ണ), ഹരികൃഷ്ണന്‍ (കാസ്‌കാര്‍ഡ് ബാങ്ക്) ജയന്തി കൃഷ്ണന്‍ (റൂറല്‍ ഹൗസിംഗ് സൊസൈറ്റി, കുണ്ടറ). മരുമക്കള്‍: അനില്‍കുമാര്‍ (കാനറ ബാങ്ക്, മംഗലാപുരം), വീണ (കെഎന്‍എന്‍എം എച്ച്എസ്എസ്, പവിത്രേശ്വരം), ഇനു കൃഷ്ണന്‍.

Continue Reading

Featured