ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സൗജന്യ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നുനാദിർ ഷാ റഹിമാൻ

റിയാദ് : പ്രവാസികൾ ബിസിനെസ്സുമായി ബന്ധപ്പെട്ടു നിൽക്കുന്നവരാണ് , സ്ഥാപക ഉടമ , മാനേജ്‌മന്റ്, തൊഴിലാളി എന്നിങ്ങനെ അവരരുടെ മേഖലിയിൽ അന്നം തേടുന്നവരും. എന്നാൽ നൂതന സാങ്കേതിക വിദ്യയുടെ കടന്നു വരവിനൊപ്പം അപ്ഡേറ്റ് ചെയ്യാൻ കഴിയാതെ പോകുന്നതു വ്യക്തി ജീവിതത്തിലും തൊഴിൽ മേഖലയിലും ബിസിനെസ്സ് രംഗത്തും പ്രതിസന്ധി സൃഷ്ടിക്കുന്നു, ഇത്  അവന്റെ അവസരങ്ങൾ ഇല്ലാതാക്കുന്നു. പ്രവാസ ലോകത്തെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്തു, ഉന്നതി കൈവരിക്കാൻ ഉതകുന്ന വിധം പ്രാപ്‌തരാകാൻ എങ്ങിനെ കഴിയും എന്നത് ചർച്ച ചെയ്യുന്നതായിരിക്കും ട്രെയിനിങ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഒഐസിസി മലപ്പുറം ജില്ല കമ്മറ്റി , പവർ അപ്പ് വേൾഡ് കമ്മ്യൂണിറ്റിയും അലൂബ് യുണൈറ്റഡ് ട്രേഡിങ്ങ് കമ്പനിയുമായി സഹകരിച്ചു ഫെബ്രുവരി 24 നു (വ്യാഴം)  രാത്രി 8 മണിമുതൽ ബത്ത അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ ആണ്  ട്രെയിനിങ് പ്രോഗ്രാം .

ഇന്റർനാഷണൽ ബിസിനെസ്സ് ട്രെയ്നറും , പവർ അപ്പ് വേൾഡ് കമ്മ്യൂണിറ്റി സി എം ഡി ,  എം എ റഷീദ് ആണ് ട്രൈനിങ്ങിനു നേതൃത്വം നൽകുന്നത്.  ഏറ്റവും ദൈർഘ്യം കൂടിയ ട്രെയിനിങ് നടത്തി ഗിന്നസ് വേൾഡ് റെക്കോർഡിന് ഉടമയാണ് എം എ റഷീദ്. പത്തു രാജ്യങ്ങളിലായി ട്രെയിനിങ് മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് പവർ അപ്പ് വേൾഡ് കമ്മ്യൂണിറ്റി (PWC ).

വാർത്ത സമ്മേളനത്തിൽ എം റഷീദ്, PWC സൗദി ലീഡറും അലൂബ് കമ്പനിയുടെ മാനേജിങ് ഡയറക്റ്ററുമായ അഷറഫ് ഏറമ്പത്തു, നാസർ കാര , ഒഐസിസി മലപ്പുറം ജില്ലാ പ്രതിനിധികളായ അമീർ പട്ടണത് , വഹീദ് വാഴക്കാട് , ഷാജി നിലമ്പൂർ ,സമീർ മാളിയേക്കൽ എന്നിവർ പങ്കെടുത്തു. 

Related posts

Leave a Comment