Connect with us
48 birthday
top banner (1)

Cinema

81-ാം ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ തിളങ്ങി ഓപ്പൺഹെെമറും ബാർബിയും

Avatar

Published

on

ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ തിളങ്ങി ക്രിസ്‌റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമർ. മികച്ച സിനിമ ഉൾപ്പടെ അഞ്ച് പുരസ്ക്കാരങ്ങൾ ഓപ്പൻഹൈമർ സ്വന്തമാക്കി. കിലിയൻ മർഫി മികച്ച നടനും നോളൻ മികച്ച സംവിധായകനുമായി. ലില്ലി ഗ്ലാഡ്സ്റ്റോനാണ് മികച്ച നടി. പരമ്പരകളിൽ എച്ച്ബിഒയുടെ സക്സഷനും നെറ്റ്ഫ്ലിക്‌സിന്റെ ബീഫും തിളങ്ങി.Dr. ജെ. ഓപ്പൻഹൈമറിനെ പകർത്തിയ മികവിന് കിലിയൻ മർഫിക്ക് കരിയറിലെ ആദ്യ ഗോൾഡൻ ഗ്ലോബ്. ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനും റോബർട്ട് ഡൗനി ജൂനിയർ മികച്ച സഹനടനും ലുഡ്വിഗ് ഗൊരെൻസൻ മികച്ച സംഗീത സംവിധായകനുമായി.

മാർട്ടിൻ സ്കോർസസി ചിത്രം കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ, ഒറ്റ പുരസ്കാരത്തിൽ ഒതുങ്ങി. മികച്ച നടിയായി ഫ്ലവർ മൂണിലെ ലില്ലി ഗ്ലാഡ്‌സ്‌റ്റോൻ. മികച്ച തിരക്കഥക്കും ഇംഗ്ലീഷ് ഇതരഭാഷാ ചിത്രത്തിനമുള്ള ഗോൾഡൻ ഗ്ലോബ്, അനറ്റോമി ഓഫ് ദ ഫാൾ എന്ന ഫ്രഞ്ച് കോർട്ട്റൂം ഡ്രാമ സ്വന്തമാക്കി. മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ എമ്മ സ്റ്റോൺ നടിയും പോൾ ജിയമാറ്റി നടനുമായി. സീരിസുകളിൽ അധിപത്യം എച്ച്ബിഒയുടെ സക്സഷന്. മികച്ച ഡ്രാമ, നടൻ, നടി, സഹനടൻ പുരസ്‌കാരങ്ങൾ സക്സഷനിലേ താരങ്ങൾക്ക്. നെറ്റ്ഫ്ലിക്‌സിൻ്റെ ദ ക്രൗണിന് ലഭിച്ചത് ഒരൊറ്റ പുരസ്‌കാരം. സഹനടിയായി എലിസബെത് ഡെബിക്കി. ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ നെറ്റ്ഫ്ലിക്‌സിന്റെ ബീഫും മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ ദ ബെയറും മൂന്ന് പുരസ്കാരങ്ങൾ വീതം നേടി. ഈ വർഷം മുതൽ അവാർഡ് പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയ ബോക്സ് ഓഫിസ് ആൻഡ് സിനിമാറ്റിക് അച്ചീവ്മെന്റ് പുരസ്കാരത്തിന് ബാർബി അർഹമായി. ബാർബിയിൽ ബില്ലി ഐലിഷ് ആലപിച്ച വാട്ട് വാസ് ഐ മേഡ് ഫോർ എന്ന ഗാനം ഒറിജനൽ സോങ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

Advertisement
inner ad

Cinema

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു

Published

on

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേരളം വിട്ടുപോകാന്‍ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവെക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. പ്രതി അന്വേഷണത്തോട് സഹകരിക്കണമെന്നും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജറാകണമെന്നും കോടതി നിര്‍ദേശിച്ചു. അതുപോലെ പരാതിക്കാരിയെയോ അതുമായി ബന്ധപ്പെട്ടവരെയോ കാണാനോ ഫോണില്‍ ബന്ധപ്പെടാനോ പാടില്ലെന്നും നിര്‍ദേശമുണ്ട്.

പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ നടനെതിരായ ഗുരുതര ആരോപണങ്ങളുള്ളത്. സിദ്ദിഖ് പരാതിക്കാരിക്ക് അങ്ങോട്ട് സന്ദേശം അയച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പുതുതായി ആരംഭിക്കാനിരിക്കുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാനെന്ന പേരിലാണ് പരാതിക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ആദ്യം മുതല്‍ അന്വേഷണ സംഘത്തിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement
inner ad

സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് ഫെയ്‌സ്ബുക്ക് വഴിയാണെന്നും അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യം നല്‍കുമ്പോള്‍ കര്‍ശന വ്യവസ്ഥകള്‍ വേണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടെന്നാണ് വിവരം.

2016ല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ സിദ്ദീഖ് ബലാത്സംഗം ചെയ്തുവെന്ന നടിയുടെ പരാതിയിലാണ് കേസ്. പരാതിയില്‍ സിദ്ദീഖിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പരാതിക്കാരിയെ തിരുവനന്തപുരത്തുവച്ച് കണ്ടിരുന്നതായി സിദ്ദീഖ് നേരത്തേ സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി.

Advertisement
inner ad
Continue Reading

Cinema

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി

Published

on

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി.തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോള്‍ റൂമിലാണ് സിദ്ദീഖ് ഹാജരായത്.

പ്രധാനമായും സുപ്രിം കോടതി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി കൂടിയാണ് സിദ്ദീഖിനെ വിളിച്ചുവരുത്തിയത്. സിദ്ദീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതില്‍ ഹാജരാക്കി അവിടെ നിന്ന് ജാമ്യം നല്‍കണം എന്ന വ്യവസ്ഥയും ഇന്ന് പ്രാവര്‍ത്തികമാക്കിയേക്കും. അന്വേഷണോദ്യോഗസ്ഥനായ നാര്‍ക്കോട്ടിക്ക് സെല്‍ എസിപി ഉടന്‍ സ്ഥലത്തെത്തും.

Advertisement
inner ad

അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണോ മറ്റ് തെളിവുകളോ സിദ്ദീഖ് അന്വേഷണസംഘത്തിന് കൈമാറിയിരുന്നില്ല. ആയതിനാല്‍ വ്യക്തതക്കുറവുള്ള ചില കാര്യങ്ങള്‍ പരിഹരിക്കുക എന്നതും കൂടിയാണ് നിലവിലെ നടപടി.

കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. യുവനടി പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുകയാണ്. ബലാത്സംഗക്കേസില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കുകയാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.

Advertisement
inner ad
Continue Reading

Cinema

മാപ്പ് പറഞ്ഞ് ‘അമരൻ’ നിര്‍മ്മാതാക്കൾ

Published

on

തമിഴ് ചിത്രം അമരന്റെ നിർമ്മാതാക്കൾക്കെതിരെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി നൽകിയ പരാതിക്കു പിന്നാലെ മാപ്പ് പറഞ്ഞ് ‘അമരൻ’ നിര്‍മ്മാതാക്കൾ. ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫോൺ നമ്പരായി വി വി വാഗീശൻ എന്ന വിദ്യാർത്ഥിയുടെ യഥാർത്ഥ നമ്പർ ഉപയോഗിച്ചതായിരുന്നു ഇതിന് കാരണം. ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഫോണിലേക്കു നിരന്തരം കോളുകൾ വന്നതോടെയാണ് വിഷയം ഗൗരവമായത്. എന്നാൽ നിർമാതാക്കളുടെ പ്രതികരണം വൈകിയെന്നും തന്റെ നമ്പർ മാറ്റാൻ തയ്യാറല്ലെന്നും വി വി വാഗീശൻ പരാതിയിൽ പറഞ്ഞിരുന്നു.

നിരന്തരമായ കോളുകൾ തന്റെ പഠനത്തെയും ഉറക്കത്തെയും ബാധിച്ചുവെന്നും 1 .1 കോടി നഷ്ടപരിഹാരം വേണമെന്നും വിദ്യാർത്ഥി ആവശ്യപെട്ടിരുന്നു. മേജർ മുകുന്ദ് വരദരാജന്റെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ എന്നീ ബാനറുകളിൽ നിർമിച്ച ചിത്രത്തിൽ നിന്ന് വിദ്യാർത്ഥിയുടെ ഫോൺ നമ്പർ നീക്കിയെന്ന് രാജ് കമൽ ഫിലിംസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Featured