Connect with us
48 birthday
top banner (1)

Delhi

ഓപ്പറേഷൻ താമര ; 25 കോടി വാഗ്‌ദാനവുമായി ബിജെപി എംഎൽഎ സമീപിച്ചെന്ന് ആം ആദ്മി എംഎൽഎ

Avatar

Published

on

ബിജെപി ഒപ്പേറഷൻ താമരയുമായി എത്തുകയാണെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. 25 കോടി വാഗ്‌ദാനവുമായി ബിജെപി എംഎൽഎ സമീപിച്ചെന്ന് ആം ആദ്മി പാർട്ടി എംഎൽഎ ഋതുരാജ് ഝാ. 10 എംഎൽഎമാരുമായി ബിജെപിയിൽ ചേരണമെന്നായിരുന്നു ആവശ്യമെന്നും ഋതുരാജ് ഝാ പറഞ്ഞു.

ബിജെപിയിൽ ചേരണമെന്ന ആവശ്യവുമായി താനും തനിക്കൊപ്പമുള്ളവരും ബിജെപിയിൽ ചേരണമെന്ന ആവശ്യം ശക്തമാവുകയാണെന്നും എഎപി മന്ത്രി അതിഷി മർലേന വെളിപ്പെടുത്തി.

Advertisement
inner ad

അതേസമയം അങ്ങനെ
ചേർന്നില്ലായെങ്കിൽ മദ്യനയ കേസിൽ തന്നെയും സൗരവ് ഭരത്ദ്വാജിനേയും രാഘവ് ഛദ്ധയേയും അറസ്റ്റ് ചെയ്തേക്കുമെന്ന് അതിഷി പറഞ്ഞു. ബിജെപി ആം ആദ്മി പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണ്. ബിജെപി ഭയപ്പെടുത്തണ്ടായെന്നും അതിഷി പ്രതികരിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

അഗ്‌നിരക്ഷാസേനയ്ക്ക് ദീപാവലി ദിനത്തില്‍ ലഭിച്ചത് 318 ഫോണ്‍ കോളുകള്‍

Published

on

ന്യൂഡല്‍ഹി: തീപിടിത്തവുമായി ബന്ധപ്പെട്ട 318 കോളുകളാണ് ഡല്‍ഹിയിലെ അഗ്‌നിരക്ഷാസേനക്ക് ദീപാവലി ദിനത്തില്‍ ലഭിച്ചത്. 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന എണ്ണമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദീപാവലിയുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ തീപിടുത്തവും അടിയന്തര സംഭവങ്ങളും ഈ കണക്ക് അടയാളപ്പെടുത്തുന്നുവെന്ന് ഡി.എഫ്.എസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. നഗരത്തിലുടനീളം എല്ലാ അഗ്‌നിശമന യൂണിറ്റുകളെയും ഉദ്യോഗസ്ഥരെയും വിന്യസിച്ചുകൊണ്ട് ഏതു സാഹചര്യവും നേരിടാന്‍ ഞങ്ങള്‍ പൂര്‍ണമായും തയ്യാറായിരുന്നു. എല്ലാ ലീവുകളും റദ്ദാക്കി എല്ലാവരെയും സഹായിക്കാന്‍ ഞങ്ങള്‍ ഒരുങ്ങി -ഗാര്‍ഗ് പറഞ്ഞു.

തീപിടിത്തവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 78 കോളുകളെങ്കിലും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 31ന് വൈകുന്നേരം 5നും നവംബര്‍ 1ന് പുലര്‍ച്ചെ 5നും ഇടയിലാണ് ഏറ്റവും കൂടുതല്‍ കോളുകള്‍ ലഭിച്ചത്. പടക്കങ്ങളുടെ വ്യാപകമായ ഉപയോഗമാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. രാത്രി മുഴുവനും തുടര്‍ച്ചയായി പടക്കം പൊട്ടിച്ചത് ഡല്‍ഹിയെ നിബിഡമായ പുകയില്‍ മൂടി. കടുത്ത ശബ്ദമലിനീകരണം ഉണ്ടാക്കുകയും കാഴ്ചക്ക് മങ്ങലേല്‍പിക്കുകയും ചെയ്തു.

Advertisement
inner ad

മലിനീകരണത്തിലെ കുതിച്ചുചാട്ടത്തെ ചെറുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും പടക്കങ്ങള്‍ക്ക് സമഗ്രമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അവയുടെ നിര്‍മാണം, സംഭരണം, വില്‍പ്പന, ഉപയോഗം എന്നിവ നിരോധിച്ചു. ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് 377 എന്‍ഫോഴ്സ്മെന്റ് ടീമുകളെ അണിനിരത്തി. റസിഡന്റ് അസോസിയേഷനുകള്‍, മാര്‍ക്കറ്റ് കമ്മറ്റികള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചാല്‍ ഭാരതീയ ന്യായ സന്‍ഹിതയുടെ വകുപ്പുകള്‍ പ്രകാരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. എന്നിട്ടും ജനങ്ങള്‍ നിയന്ത്രണം പാലിച്ചില്ലെന്നാണ് അഗ്‌നിരക്ഷാസേനക്ക് ലഭിച്ച കോളുകളുടെ എണ്ണം സൂചിപ്പിക്കുന്നത്.

Advertisement
inner ad
Continue Reading

Delhi

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

Published

on

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി.19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.ഇതോടെ കൊച്ചിയില്‍ 1810 രൂപ 50 പൈസയായി. വില പ്രാബല്യത്തില്‍ വന്നു.നാല് മാസത്തിനിടെ 157 രൂപ 50 പൈസയാണ് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് കൂടിയത്.

അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. എല്ലാ മാസവും ഒന്നാം തീയതി പാചക വാതക സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ പുതുക്കാറുണ്ട്.കഴിഞ്ഞ മാസം വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം എല്‍ പി ജി സിലിണ്ടറുകളുടെ വില 48 രൂപ 50 പൈസ കൂട്ടിയിരുന്നു. ഗാര്‍ഹിക ആവശ്യത്തിനായുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ അന്നും മാറ്റം വരുത്തിയിരുന്നില്ല.

Advertisement
inner ad
Continue Reading

Delhi

രാജ്യത്ത് ഉപഗ്രഹ സ്പെക്‌ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമഘട്ട നടപടികളിലേക്ക് കേന്ദ്രം

Published

on

ന്യൂഡൽഹി: രാജ്യത്ത് ഉപഗ്രഹ സ്പെക്‌ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമഘട്ട നടപടികളിലേക്ക് കേന്ദ്രം. ലേലം ഒഴിവാക്കി അനുമതി നല്‍കാൻ ഫീസ് നിശ്ചയിക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്. വരുമാനത്തിന്റെ ഒരു ശതമാനം സ്പെക്‌ട്രം ഫീസായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഇലോണ്‍ മസ്കിന്റെ സ്റ്റാർ ലിങ്കും ജെഫ് ബെസോസ് നേതൃത്വം നല്‍കുന്ന കൈപ്പറും ട്രായ്ക്ക് കത്തെഴുതിയിരുന്നു. സാറ്റലൈറ്റുകള്‍ വഴി ഇന്റർനെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന (സാറ്റ്‌കോം) സേവനങ്ങള്‍ നല്‍കുന്നതിന് 20 വർഷത്തെ ലൈസൻസ് അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

സ്പെക്‌ട്രം ചാർജുകള്‍ വരുമാനത്തിന്റെ ഒരു ശതമാനത്തില്‍ താഴെയായി കുറയുമ്ബോള്‍ രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഉപഗ്രഹ സേവനങ്ങള്‍ വാഗ്ദാനം ചെയ്യാൻ കഴിയും. ഒറ്റപ്പെട്ട മേഖലകളില്‍പോലും വേഗമേറിയതും താങ്ങാനാവുന്നതുമായ ബ്രോഡ്‌ബാൻഡ് ലഭിക്കും.

Advertisement
inner ad
Continue Reading

Featured