Ernakulam
കപ്പ് ഓഫ് ലൈഫിൽ മനസ് തുറന്ന് വിദ്യാർത്ഥികൾ

കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി ആർത്തവത്തെക്കുറിച്ച് മനസ് തുറന്ന് സംസാരിച്ച് തേവര സേക്രട്ട് ഹാർട്ട് കോളേജിലെ വിദ്യാർഥികൾ. ആർത്തവ സമയത്തെ അനുഭവങ്ങൾ പെൺകുട്ടികൾ പങ്ക് വച്ചപ്പോൾ, ആർത്തവ വേദന അനുഭവിച്ചറിയാൻ കപ്പ് ഓഫ് ലൈഫ് തയ്യാറാക്കിയിട്ടുള്ള പെയ്ൻ സിമുലേറ്ററിലെ അനുഭവങ്ങൾ പങ്ക് വച്ച് ആൺകുട്ടികളും കളം നിറഞ്ഞു.
ജോസഫ് അന്നംകുട്ടി ജോസഫ് വിദ്യാർത്ഥികളുമായി സംവദിച്ചു. കപ്പ് ഓഫ് ലൈഫിന് സി എസ് ആർ പിന്തുണ നൽകുന്ന മുത്തൂറ്റ് ഫിനാൻസിന്റെ ഡെപ്യൂട്ടി മാനേജർ ജോർജ് എം ജോർജ്, ഐ എം എ കൊച്ചിനെ പ്രതിനിധീകരിച്ച് ഡോ. സ്മിത തുടങ്ങിയവരും കോളേജിൽ എത്തി.
Alappuzha
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

തൃശൂർ: ഹാസ്യ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. സഹപ്രവർത്തകരും താരങ്ങളുമായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലൂടെ പ്രശസ്തരാണിവർ. കോഴിക്കോട് വടകരയിൽ പരിപാടി കഴിഞ്ഞു കൊച്ചിയിലേക്കു മടങ്ങുകയായിരുന്നു സംഘം. ഇന്നു പുലർച്ചെ 4.30ന് കയ്പമംഗലം പറമ്പിക്കുന്നിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരേ വന്ന പിക്ക് വാനിൽ ഇടിക്കുകയായിരുന്നു.
Ernakulam
കട്ടപ്പനയിൽ നിന്ന് എറണാകുളം ആമൃത ആശുപത്രിയിലേക്ക് എമർജൻസി ആംബുലന്‍സ് ; വഴിയൊരുക്കാൻ അഭ്യർത്ഥിച്ച് മന്ത്രി റോഷി ആഗസ്റ്റിൻ

കൊച്ചി: ഹൃദയാഘാതമുണ്ടായ 17 കാരിയുമായി കട്ടപ്പനയിലെ ആശുപത്രിയില്‍നിന്ന് എറണാകുളം ആമൃത ആശുപത്രിയിലേക്ക് ആംബുലന്‍സ് സഞ്ചരിക്കുന്നു. ആന്‍മരിയ ജോയ് എന്ന കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനാണിത്. ഗതാഗതം നിയന്ത്രിച്ച് KL 06 H 9844 നമ്പറുള്ള ആംബുലന്‍സിന് ആംബുലന്‍സിന് വഴിയൊരുക്കാന്‍ പോലീസ് രംഗത്തുണ്ട്. യാത്രക്കാര്‍ സഹകരിക്കണമെന്നും ആംബുലന്‍സിന് വഴിയൊരുക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു.
Ernakulam
‘അരിക്കൊമ്പനെ മാറ്റാൻ പണം കൊടുക്കാമോ’; ട്വന്റി ട്വന്റി് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ട്വന്റി ട്വന്റി് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. രൂക്ഷമായ വിമർശനമാണ് സാബു എം ജേക്കബിന് കോടതിയിൽ നിന്നും നേരിടേണ്ടി വന്നത്. ഹർജിയുടെ സത്യസന്ധതയിൽ സംശയമുണ്ടെന്നും കോടതി പറഞ്ഞു. ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നതിന് എന്ത് അടിസ്ഥാനമാണുള്ളതെന്നും കോടതി ചോദിച്ചു.
ആന നിലവിൽ തമിഴ്നാടിന്റെ ഭാഗത്താണുളളത്. ഉൾവനത്തിലേക്ക് ആനയെ അയക്കണമെന്നാണ് തമിഴ്നാട് പറയുന്നത്. തമിഴ്നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ സംരക്ഷിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് പിന്നെ എന്തിനാണ് ആനയെ തിരികെ കൊണ്ട് വരണമെന്ന് നിങ്ങൾ പറയുന്നതെന്നും കോടതി ചോദിച്ചു.
പൊതുതാത്പര്യ ഹർജികളിൽ പൊതുതാത്പര്യം ഉണ്ടാകണം. ജീവിതത്തിൽ എന്നെങ്കിലും ഉൾക്കാട്ടിൽ പോയ അനുഭവം ഉണ്ടോയെന്നും സാബു എം ജേക്കബിനോട് കോടതി ആരാഞ്ഞു. ഹർജിക്കാരൻ രാഷ്ട്രീയ പാർട്ടി നേതാവാണ്. ആ ഉത്തരവാദിത്തത്തോട് കൂടി പെരുമാറണം. അരിക്കൊമ്പനെ കാടുകയറ്റാമെന്ന ഉത്തരവാദിത്തം തമിഴ്നാട് സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്തത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയുടെ നേതാവിന് തമിഴ് നാട്ടിലെ വിഷയത്തിൽ എന്ത് കാര്യമെന്ന ചോദ്യമുയർത്തിയ ഹൈക്കോടതി തമിഴ്നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ പരാതി ഉണ്ടെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും നിർദ്ദേശിച്ചു.
കാട്ടാനയായ അരിക്കൊമ്പനെ തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ടായിരുന്നു സാബു എം ജേക്കബ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേന്ദ്രസർക്കാരിനെയും തമിഴ്നാട് സർക്കാരിനെയും എതിർ കക്ഷിയാക്കിയായിരുന്നു ഹർജി സമർപ്പിച്ചത്.
അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ചികിത്സ നൽകണമെന്നും കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് ആനയെ മാറ്റണമെന്നുമായിരുന്നു സാബു എം ജേക്കബിന്റെ ആവശ്യം.
-
Kerala4 weeks ago
ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു
-
Featured2 months ago
സെയ്ഫിയെ കുടുക്കിയത് സെൽഫോൺ, കേരള പൊലീസിനു നിരാശ
-
Ernakulam5 days ago
‘അരിക്കൊമ്പനെ മാറ്റാൻ പണം കൊടുക്കാമോ’; ട്വന്റി ട്വന്റി് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
-
Featured2 months ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured4 weeks ago
എഐ ക്യാമറ വിവാദം: സർക്കാരിന്റെ അന്വേഷണവും അട്ടിമറിച്ചു, മുഹമ്മദ് ഹനീഷിനെ സ്ഥലം മാറ്റി
-
Special4 weeks ago
’എൻ്റെ മകൾക്ക് എന്ത് എക്സ്പീരിയൻസ് ഇല്ലാന്നാണ് സാർ മന്ത്രി പറഞ്ഞത്’; കുറിപ്പ് വായിക്കാം
-
Featured2 months ago
കീഴ്ക്കോടതിയിൽ നിന്ന് അപരിഹാര്യമായ നഷ്ടം സംഭിച്ചു; രാഹുലിന്റെ അഭിഭാഷകൻ സെഷൻസ് കോടതിയിൽ
-
Featured2 months ago
ഫണ്ട് വെട്ടിപ്പ്: ഹർജി ലോകായുക്ത തള്ളി
You must be logged in to post a comment Login