സമ്പൂര്‍ണ്ണ ഒ.പി ആരംഭിക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് ഒപ്പ് ശേഖരണ സമരം നടത്തി

മഞ്ചേരി: മെഡിക്കല്‍ കോളേജില്‍ കോവിഡിതര ഒ.പി തുടങ്ങിയതില്‍ ഗൈനക്ലേജിസ്റ്റ്, ഇ എന്‍ ടി, ഓര്‍ത്തോ, ജനറല്‍ മെഡിസിന്‍, സര്‍ജറി, പീഡിയാട്രിക് തുടങ്ങിയ ഒ.പികളും കൂടി തുടങ്ങണമെന്ന് മഞ്ചേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജിന് മുന്‍പില്‍ ഒപ്പ് ശേഖരണം നടത്തിയാണ്ത്ത് യൂത് കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചത്. യൂത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഫല്‍ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ഷബീര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രമ്യ ബി ശങ്കര്‍,നിയോജക മണ്ഡലം സെക്രട്ടറി ഫാസില്‍ പറമ്പന്‍, മഹ്‌റൂഫ് പട്ടര്‍ക്കുളം ,ഷൈജല്‍ ഏരിക്കുന്നന്‍,മുഫസ്സര്‍ നെല്ലിക്കുത് ഫൈസല്‍ പാലായി,ബിനുബാഷിദ്. കൃഷ്ണദാസ് വടക്കയില്‍, അസീബ് നറുകര, ആഷിക് നറുകര അമല്‍ ആലുക്കല്‍, ഷമീം നെല്ലിക്കുത്, റിജു പയ്യനാട്, ഫിറോസ് മാനു, മുസമ്മില്‍ കിടങ്ങഴി,സഫ്‌വാന്‍ കിടങ്ങഴി , ഇയ്യാസ് പട്ടര്‍ക്കുളം, റിനോ കുര്യന്‍,ഹാഷിം നെല്ലിപറമ്പ് എന്നിവര്‍ പങ്കെടുത്തു

Related posts

Leave a Comment