പകല്‍ പന്തം നടത്തി


ഊരകം :വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും, സര്‍ക്കാര്‍ തണലിലെ സിപിഎം ഡിവൈഎഫ്‌ഐ അധോലോക മാഫിയക്കുമെതിരെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഊരകം കെ എസ് ഇ ബി ഓഫീസിന് മുമ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പകല്‍പന്തം പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് പറമ്പന്‍ സൈദലവി അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ എ. അറഫാത്ത് ഉത്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വി പി. ഉമ്മര്‍, സി പി നിയാസ്, ടി ഷേര്‍ഷ,പി ആഷിക്ക്, കെ ടി. ഇബ്രാഹിം,എം ജയകൃഷ്ണന്‍, ഇ കെ. ആസിഫ്, പി എ മഷൂദ്, പാങ്ങാട്ട് ജംഷി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment