ഊരകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പൊതുജനങ്ങളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തി

ഊരകം :പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിതമായി വില വര്‍ധനവില്‍ പ്രതിക്ഷേതിച്ചു രാജ്യ വ്യപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭ ഭാഗമായി ഊരകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പൊതുജനങ്ങളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ:കെ പി ഗിരീഷ് കുമാര്‍ അദ്യക്ഷനായി ആദ്യ ഒപ്പ് ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ എ. അറഫാത്ത് രേഖപ്പെടുത്തി ഉത്ഘാടനം ചെയ്തു. എം രമേശ് നാരായണ്‍, കെ സി. മുസ്തഫ, വി പി ഉമ്മര്‍, അമ്പാളി ബാവ, എം. ജയകൃഷ്ണന്‍, കെ ടി. ഇബ്രാഹിം, കെ കെ. മുഹമ്മദ് റാഫി എന്നിവര്‍ നേതൃതം നല്‍കി

Related posts

Leave a Comment