Connect with us
inner ad

Kerala

ജനങ്ങൾക്കുവേണ്ടി മാത്രം സമയം കണ്ടെത്തി ജീവിച്ച മനുഷ്യ സ്നേഹിയാണ് ഉമ്മൻചാണ്ടി സാർ; കുഞ്ചാക്കോ ബോബൻ

Avatar

Published

on

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് രാത്രിയിൽ ഒരു മണിക്ക് പോലും ഫയലുകളുടെ കൂമ്പാരത്തിനു മുന്നിൽ ഇരുന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രൂപമാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കുഞ്ചാക്കോ ബോബൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

‘‘വര്‍ഷങ്ങളായി ബന്ധമുള്ള രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടി. ആ ഒരു ബന്ധത്തിന്റെ പുറത്താണ് വിമാനത്താവളത്തിൽ വന്നത്. അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടം തന്നെയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നിസ്വാർഥനായ ജനസമ്മതനായ നേതാവാണ് അദ്ദേഹം. വ്യക്തിപരമായി അദ്ദേഹത്തെ അറിയാം. ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച ഒരു യഥാർഥ മനുഷ്യസ്‌നേഹി കൂടിയാണ് അദ്ദേഹം. എന്റെ കുടുംബത്തിലെ ചടങ്ങുകൾക്കെല്ലാം പങ്കെടുത്തിരുന്ന മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വീട്ടിൽ ഏതു സമയത്തും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. അദ്ദേഹം എല്ലാവരെയും ഒരേപോലെ കാണുന്ന വ്യക്തിയാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

അദ്ദേഹവുമായി മാത്രമല്ല കുടുംബവുമായും വളരെ അടുത്ത ബന്ധമുണ്ട്. ഈ വിയോഗം എനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ്. എന്റെ അനുഭവത്തിൽ പറയാവുന്ന കാര്യം ഞാൻ ഒരു ദിവസം രാത്രി ഒരുമണിയോടെ ഒരു പരിപാടി കഴിഞ്ഞ് അദ്ദേഹത്തെ കാണാനായി വീട്ടിൽ ചെന്നപ്പോൾ ഞാൻ കണ്ട കാഴ്ച അദ്ദേഹത്തിന്റെ മുറിയിൽ ഫയലുകളുടെ കൂമ്പാരത്തിനകത്ത് അദ്ദേഹം ഇരിക്കുന്നതാണ്. രാത്രി ഒന്നരയ്ക്കു പോലും ജനങ്ങൾക്കുവേണ്ടിയുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം.

ഫയലുകൾ നോക്കുന്നു, ഫോൺ കോളുകൾ എടുക്കുന്നു, കുറെ ആൾക്കാർ ചുറ്റും ഇരിപ്പുണ്ട്. ആ സമയത്ത് പോലും അദ്ദേഹം അത്രയും തിരക്കിനിടയിൽ ആയിരുന്നു അതുകൊണ്ട് അദ്ദേഹവുമായി ഒരു സൗഹൃദ സംഭാഷണത്തിലേർപ്പെടാൻ തോന്നിയില്ല. ആരോഗ്യം പോലും കണക്കിലെടുക്കാതെ ജനങ്ങൾക്കായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ആ രൂപമാണ് എനിക്ക് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്.’’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’: വെറും 2 ദിവസത്തിനുള്ളിൽ പിടിയിലായത് 2015 ​ഗുണ്ടകൾ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ പിടിക്കാനായി കേരള പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 ഗുണ്ടകളാണ് അറസ്റ്റിലായിരിക്കുന്നത്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു.10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്.കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ ഇനിയും ജാഗ്രത പുല‍ർത്തണമെന്നും കമ്മീഷണർമാർക്ക് ഡിജിപി നിർദ്ദേശം നൽകി.

Continue Reading

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നും നല്ല മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടുമാണെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

Continue Reading

Featured