Featured
ഓർമകളിൽ ഒരേയൊരു ഉമ്മൻ ചാണ്ടി; ഇന്ന് ഒന്നാം ചരമ വാർഷികം
കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത ജനനായകൻ വിട വാങ്ങിയിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. ജനാധിപത്യ കേരളം ഒരേയൊരു ഉമ്മൻചാണ്ടിയെ ഇന്നും നഷ്ടബോധത്തോടെ ഓർക്കുന്നു. അദ്ദേഹത്തെപ്പോലെ ഒരു ജന സമ്പർക്ക നേതാവ് രാഷ്ട്രീയ രംഗത്ത് ഇല്ലെന്ന് തന്നെ പറയാം. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി ജനോപകാരപ്രദമായ മഹത്തായ പദ്ധതിയെന്ന രീതിയിലാണ് വിലയിരുത്തപ്പെട്ടത്. 11 ലക്ഷത്തിൽപ്പരം പേർ പങ്കെടുത്ത ആ മാമാങ്കം ലോകത്ത് തന്നെ ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയ മഹാ അദാലത്തായിരുന്നു. 2011 മുതൽ 3 വർഷം 3 ഘട്ടമായി ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടികളിൽ ദിവസങ്ങളോളം 12 മുതൽ 19 മണിക്കൂർ വരെ ഉമ്മൻ ചാണ്ടി ഒറ്റ നിൽപ്പു നിന്ന് ജനത്തെ കണ്ടു. ജലപാനം പോലുമില്ലാതെ മണിക്കൂറുകൾ. മൊത്തം 242 കോടിയുടെ ധനസഹായമാണ് നൽകിയത്. ചുവപ്പു നാട ഇല്ലാതെ മിനിറ്റുകൾകൊണ്ട് ഫയൽ തീർപ്പാക്കൽ. ഒരു വില്ലേജ് ഓഫിസിൽ പോലും ധൈര്യത്തോടെ കടന്നുചെല്ലാൻ കഴിവില്ലാത്തവരുടെ അടുത്തേക്ക് മുഖ്യമന്ത്രി ഇറങ്ങിച്ചെന്നു. അതിന്, ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാർഡ് 2013ൽ ഉമ്മൻ ചാണ്ടിയെ തേടിയെത്തി. മൊത്തം 242 കോടിയുടെ ധനസഹായമാണ് നൽകിയത്. ചുവപ്പു നാട ഇല്ലാതെ മിനിറ്റുകൾകൊണ്ട് ഫയൽ തീർപ്പാക്കൽ. ഒരു വില്ലേജ് ഓഫിസിൽ പോലും ധൈര്യത്തോടെ കടന്നുചെല്ലാൻ കഴിവില്ലാത്തവരുടെ അടുത്തേക്ക് മുഖ്യമന്ത്രി ഇറങ്ങിച്ചെന്നു. അതിന്, ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാർഡ് 2013ൽ ഉമ്മൻ ചാണ്ടിയെ തേടിയെത്തി.
പരാജയമെന്തെന്നറിയാതെ കോട്ടയത്തെ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ തുടർച്ചയായ പതിനൊന്നു വിജയങ്ങൾ നേടിയ ഉമ്മൻചാണ്ടി തന്റെ നിയമസഭാ പ്രവർത്തനത്തിൽ അരനൂറ്റാണ്ടിലേറെ പൂർത്തിയാക്കിയ നേതാവാണ്. ഈ അത്യപൂർവ നേട്ടം സ്വന്തമാക്കുന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യയിലെതന്നെ ആദ്യത്തെ എം.എൽ.എ എന്ന ബഹുമതിയും കുഞ്ഞൂഞ്ഞെന്ന ഓമനപ്പേരിൽ പുതുപ്പള്ളിക്കാർ വിളിക്കുന്ന ഉമ്മൻചാണ്ടിക്ക് മാത്രമായിരുന്നു സ്വന്തം. തുടർച്ചയായ 13 വിജയവും 52 വർഷത്തെ നിയമസഭാംഗത്വവും നിലനിറുത്തി പാലാ മണ്ഡലത്തിൽ റെക്കാഡിട്ട പരേതനായ കെ.എം.മാണിയാണ് കേരളത്തിൽ മുമ്പ് ഈ നേട്ടം കരസ്ഥമാക്കിയ ഒരേയൊരു ജനപ്രതിനിധി. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവെന്നതാണ് മലയാളികളുടെ മനസിൽ ഉമ്മൻചാണ്ടിക്കുള്ള വേറിട്ട സ്ഥാനം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഇഷ്ടപ്പെടുന്നതാണ് ഉമ്മൻചാണ്ടിയുടെ വ്യക്തിത്വവും പ്രവർത്തനശൈലിയും. കാന്തികശക്തിയാലെന്ന പോലെ ജനങ്ങളെ തന്നിലേക്ക് ആകർഷിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. അത് കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഒന്നല്ല. ജനങ്ങളുടെ സങ്കടങ്ങൾ ശ്രദ്ധാപൂർവം കേൾക്കാനും, അവയ്‌ക്ക് തന്നാൽക്കഴിയും വിധം പരിഹാരം കാണാനും അദ്ദേഹം നടത്തിയ നിതാന്ത പ്രവർത്തനങ്ങളുടെ ഫലമാണ്. മുഖ്യമന്ത്രിയായിരിക്കുമ്പോൾ പോലും ജനങ്ങളുമായി സംവദിക്കാൻ അധികാരത്തിന്റെ പ്രോട്ടോക്കോൾ ഉമ്മൻചാണ്ടിക്ക് തടസമായിട്ടില്ല. ഏറ്റവും സാധാരണക്കാരനായ ഒരാൾക്കു പോലും അനായസേന സമീപിക്കാവുന്ന മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മനസറിഞ്ഞ് അവരുടെ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കാനായി അക്ഷീണം പ്രയത്നിക്കാൻ ഒരു മടിയുമില്ലാത്ത നേതാവായിരുന്നു അദ്ദേഹം. ജനാധിപത്യ കേരളത്തിന്റെ അന്തരീക്ഷത്തിലേക്ക് ‘ഇല്ല ഇല്ല മരിക്കുന്നില്ല, ഉമ്മൻചാണ്ടി മരിക്കുന്നില്ല’ എന്ന ഇടറുന്ന മുദ്രാവാക്യം ഉയർന്ന് കേട്ടിട്ട് നാളെ ഒരാണ്ട് തികയുന്നു. ഇത്രമേൽ അവിസ്മരണീയമായ യാത്രയയപ്പ് ഒരു നേതാവിനും കേരള ജനത നൽകിയിട്ടുണ്ടാകില്ല. വിങ്ങിപ്പൊട്ടിയ മനസ്സുമായി, നിറഞ്ഞ ഹൃദയവേദനയോടെ പതിനായിരങ്ങളാണ് അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരു നോക്ക് കാണുവാൻ ഒഴുകിയെത്തിയത്. ജീവിച്ചിരിക്കുമ്പോൾ എല്ലായിപ്പോഴും ജനങ്ങൾക്കിടയിൽ ജീവിച്ചിരുന്ന നേതാവിന്റെ അന്ത്യയാത്രയും ജനസമ്പർക്കത്തെ അനുസ്മരിക്കും വിധം തന്നെയായിരുന്നു. തിരുവനന്തപുരത്തുനിന്ന് പുലർച്ചെ ആരംഭിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള യാത്ര അടുത്തദിവസം പുലർച്ചയാണ് കോട്ടയത്തേക്ക് എത്തുന്നത്. കൊച്ചുകുട്ടികൾ മുതൽ പ്രായാദൈർഘ്യം വരെയുള്ളവർ റോഡിന്റെ ഇരുവശവും അന്ത്യാഞ്ജലി സമർപ്പിക്കുവാൻ എത്തിയ കാഴ്ച കേരള ജനത മുമ്പ് ഒരിക്കലും കണ്ടിട്ടില്ല. അന്തി യാത്രയിൽ അന്ത്യയാത്രയിൽ പോലും തടിച്ചുകൂടിയ ജനതയ്ക്ക് ഉമ്മൻചാണ്ടി എന്ന ജനകീയ പിതാവിന്റെ ഇടപെടലുകളെ പറ്റി എന്തെങ്കിലും ഒക്കെ സാക്ഷ്യങ്ങൾ പറയുവാൻ ഉണ്ടായിരുന്നു. കേരള ജനത അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ നഷ്ടം ആഴത്തിൽ മനസ്സിലാക്കുന്ന ഒരു കാലം കൂടിയാണിതെന്ന് നിസ്സംശയം പറയാം.
Featured
ട്രെയിന് തീപിടിച്ചെന്ന് അഭ്യൂഹം; ട്രാക്കിലേക്ക് ചാടി യാത്രക്കാർ; എതിർദിശയില്‍ വന്ന എക്‌സ്പ്രസ് ട്രെയിനിടിച്ച് 11 മരണം
മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ കർണാടക എക്‌സ്പ്രസ് ഇടിച്ച് അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. മരണ സംഖ്യ 11 ആയെന്നും ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വൈകിട്ട് 4.19ന് പരണ്ട റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. റെയില്‍വേ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാർ ട്രെയിനിൻ്റെ ചക്രങ്ങളില്‍ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിടുക്കത്തില്‍ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ലഖ്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ട്രെയിൻ.
തൊട്ടടുത്ത ട്രാക്കില്‍ ഇറങ്ങിയപ്പോള്‍ ഇവരെ എതിർദിശയില്‍ വന്ന കർണാടക എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ജല്‍ഗാവ്, പച്ചോര സ്റ്റേഷനുകള്‍ക്കിടയില്‍ നടന്ന സംഭവത്തില്‍ നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പ്രാഥമിക റിപ്പോർട്ടുകള്‍ പ്രകാരം, പുഷ്പക് എക്‌സ്‌പ്രസ്സില്‍ തീപിടിത്തമുണ്ടായെന്ന കിംവദന്തികള്‍ യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ചിലർ അവരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. ബെംഗളൂരു എക്‌സ്പ്രസ് അവരെ ഇടിക്കുകയായിരുന്നു.
ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കൃത്യമായ എണ്ണവും പരുക്കേറ്റവരുടെ നിലയും ഇനിയും സ്ഥിരീകരിച്ചിട്ടില്ല
Featured
മണിപ്പുരില്‍ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു
ഇംഫാൽ : മണിപ്പുരില്‍ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് സഖ്യകക്ഷിയായ ജെഡിയു. നിതീഷ് കുമാർ അധ്യക്ഷനായ ജെ.ഡി.യുവിന് മണിപ്പുർ നിയമസഭയില്‍ ഒരംഗമാണുള്ളത്. പിന്തുണ പിൻവലിച്ചത് സർക്കാരിനെ നേരിട്ട് ബാധിക്കില്ലെങ്കിലും ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയു നിർണായക സമയത്ത് പിന്തുണ പിൻവലിച്ചത് കേന്ദ്ര സർക്കാരിനുമുള്ള മുന്നറിയിപ്പാണെന്നാണ് സൂചന. അതേസമയം ജെ.ഡി.യു എൻ.ഡി.എ സഖ്യത്തില്‍ തന്നെ തുടരുമെന്ന് പാർട്ടി ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് വ്യക്തമാക്കി. പാർട്ടി മണിപ്പുർ ഘടകത്തിന്റെ നീക്കം ദേശീയ നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടുമല്ല. മണിപ്പുർ സംസ്ഥാന പ്രസിഡന്റിന്റെ നീക്കം ഏകപക്ഷീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജെ.ഡി.യു മണിപ്പുർ സംസ്ഥാന പ്രസിഡന്റിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയതായും രാജീവ് രഞ്ജൻ പ്രസാദ് വ്യക്തമാക്കി.
Featured
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
റായ്പൂർ: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിലെ ബൊക്കാറോ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരിൽ നിന്നും എ കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടിയതായി സുരക്ഷാ സേന അറിയിച്ചു.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിൽ 14 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചിരുന്നു. ഒഡീഷ അതിർത്തിയിലെ വനമേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടൽ നടന്നത്. പൊലീസ് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവടക്കമുള്ളവരാണ് ഇന്നലെ കൊല്ലപ്പെട്ടത്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News5 days ago
പണിമുടക്ക് നോട്ടീസ് നൽകി
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login