Kerala
സംസ്‌ക്കാര ചടങ്ങുകൾ അല്പസമയത്തിനകം; രാഹുൽ ഗാന്ധി പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ എത്തി
കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌ക്കാര ചടങ്ങുകൾ പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളിയിൽ അല്പസമയത്തിനകം ആരംഭിക്കും. ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വലിയപള്ളിയിൽ എത്തിച്ചേർന്നു. ഉമ്മൻചാണ്ടിയുടെ വീട്ടിൽ നിന്നും പൊതുദർശനം പൂർത്തിയാക്കി ഭൗതികശരീരം അല്പസമയത്തിനകം പുതുപ്പള്ളി പള്ളിയിലേക്ക് എത്തിക്കും.
മുതിർന്ന നേതാവ് എകെ ആന്റണി, കെസി വേണുഗോപാൽ എംപി താരിഖ് അൻവർ, കെ സുധാകരൻ എംപി എംപി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ പള്ളിയിൽ എത്തിച്ചേർന്നിട്ടുണ്ട് സുരക്ഷകാര്യങ്ങൾ മുൻനിർത്തി പുതുപ്പള്ളി പള്ളിയിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Kerala
നാണംകെട്ട് പൊലീസ്; പരിശോധിച്ച 12 മുറികളിൽ ഒന്നും കണ്ടെത്തെനായില്ല
പാലക്കാട്: കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. 12 മുറികളിൽ നടത്തിയ പരിശോധനയിൽ പണം ഉൾപ്പെടെ ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്പി അശ്വതി ജിജി മാധ്യമങ്ങളോട് പറഞ്ഞു. പണം സംബന്ധിച്ച പരാതി ഒന്നും ലഭിച്ചില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയത് എന്നുമായിരുന്നു മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ഇന്നലെ അർദ്ധരാത്രി 12 മണിയോടെ കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറികളിൽ സിപിഎം,ഡിവൈഎഫ്ഐ, ബിജെപി യുവമോർച്ച, നേതാക്കളുടെ കാവലിൽ വ്യാപക പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനാകാതെ പോലീസ് ഇളഭ്യരായി മടങ്ങുകയായിരുന്നു. പരിശോധനയ്ക്കിടെ യുവമോർച്ച ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ അതിക്രമം ഉണ്ടായെങ്കിലും പോലീസ് കാഴ്ചക്കാരായ നിന്നുവെന്നും യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.
Kerala
പൊലീസ് നടപ്പാക്കിയത് സിപിഎം-ബിജെപി അജണ്ട; വികെ ശ്രീകണ്ഠൻ എംപി
പാലക്കാട്: അർദ്ധരാത്രി കോൺഗ്രസ് വനിതാ നേതാക്കൾക്കെതിരെ ഉൾപ്പെടെ നടത്തിയ പൊലീസ് അതിക്രമം ബിജെപി-സിപിഎം അജണ്ട പ്രകാരമെന്ന് വികെ ശ്രീകണ്ഠൻ എംപി. 12 മണിക്ക് ശേഷം തുടങ്ങിയ നാടകം 3 മണിക്ക് ആണ് അവസാനിച്ചത്. വനിതാ നേതാക്കളുടെ രണ്ട് മുറികളിൽ പരിശോധന നടത്തിയിട്ട് ഒന്നും കിട്ടിയിട്ടില്ല. ഒരു വിവരം പോലീസിന് കിട്ടി. ആ വിവരം വെച്ച് വരുന്ന പൊലീസ് പാലിക്കേണ്ട നടപടികൾ പാലിച്ചില്ലെന്നും ശ്രീകണ്ഠൻ പറഞ്ഞു. യാതൊരു പരിശോധനയും നടത്തിയില്ല. യൂണിഫോം ഇല്ലാത്ത പുരുഷ പൊലീസ് ആണ് വനിത നേതാക്കളുടെ മുറികളിൽ കടന്നുകയറിയത്. വനിതാ പോലീസിന്റെ സാന്നിധ്യം അപ്പോൾ ഇല്ലായിരുന്നു. പൊലീസ് നരനായാട്ട് ആണ് നടന്നത്. ഇവിടെ നടന്ന അന്തർ നാടകം ബിജെപിയും സിപിഎമ്മും തമ്മിലുള്ള അജണ്ട പ്രകാരമാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം-ബിജെപി തിരക്കഥയാണ് ഇവിടെ പൊളിഞ്ഞിരിക്കുന്നത്. കൃത്യമായി പാലക്കാട്ടെ ജനത ഇതിനു മറുപടി നൽകുമെന്നും ശ്രീകണ്ഠൻ പറഞ്ഞു.
Kerala
പൊലീസ് അതിക്രമത്തെ ശക്തമായി നേരിടും, ബിജെപി-സിപിഎം സംഘനൃത്തത്തിന് അവസരമൊരുക്കി; ഷാഫി പറമ്പിൽ എംപി
പാലക്കാട്: അർദ്ധരാത്രിയിൽ കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ നിയമ നടപടികൾ പാലിക്കാതെ പരിശോധനയ്ക്ക് എത്തിയ പൊലീസ് നടപടികൾ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽഎംപി. പൊലീസ് കള്ളമാണ് തുടക്കം മുതൽക്കേ പറഞ്ഞത്. തെരഞ്ഞെടുപ്പു ചുമതല ഉള്ള ഉദ്യോഗസ്ഥർ പോലും അറിയാതെ ആയിരുന്നു പൊലീസിന്റെ പരിശോധനയെന്ന് ഷാഫി പറഞ്ഞു. കള്ളന്മാരെക്കാൾ മോശം സ്വഭാവമാണ് പൊലീസിന്. പൊലീസ് മാത്രമായിരുന്നു റൂമിൽ ഉണ്ടായിരുന്നത്. അതിക്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അറിയപ്പെടുന്ന രണ്ട് വനിതാ നേതാക്കളുടെ റൂമിലേക്ക് അതിക്രമിച്ചു കയറിയത് ഒട്ടും അംഗീകരിക്കുവാൻ കഴിയില്ല. ഇവിടെ നടന്നത് കൃത്യമായ നാടകം ആണ്. പൊലീസ് അതിനൊത്ത് തുള്ളുകയാണ്. വനിതാ നേതാക്കളുടെ സ്വകാര്യവസ്തുക്കൾ ഉൾപ്പെടെ പുരുഷ പൊലീസ് വലിച്ചെറിഞ്ഞു. ഇത് ആരുടെ നാടകം ആണെങ്കിലും മറുപടി പറയേണ്ടി വരും. ബിജെപി-സിപിഎം സംഘനൃത്തത്തിന് പൊലീസ് അവസരമൊരുക്കി. യുഡിഎഫ് നേതൃത്വമായിട്ട് ആലോചിച്ച് തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും. തെരഞ്ഞെടുപ്പിൽ പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ അവസാനത്തെ കച്ചിത്തുരുമ്പ് ആയിരുന്നു റെയ്ഡ് നാടകമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login