Global
ഉമ്മൻ ചാണ്ടിയുടെ വിയോഗം പ്രവാസി മലയാളികൾക്ക് നികത്താനാകാത്ത നഷ്ടം; ഒഐസിസി കാനഡ

ടൊറന്റോ: കേരളത്തിന്റെ പ്രിയപ്പെട്ട ജനനായകനും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഒഐസിസി കാനഡ നാഷണൽ കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് മുതൽ കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം വരെ വഹിച്ച ജനകീയ നേതാവ് ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗം കേരളത്തിനും രാജ്യത്തിനും വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. പ്രവാസികളായ മലയാളികൾക്ക് വലിയൊരു ആശ്വാസമായിരുന്നു ഉമ്മൻ ചാണ്ടി. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഒരു പ്രശ്നം വന്നാൽ എപ്പോൾ വേണമെങ്കിലും ആരുടെയും സഹായമില്ലാതെ ബന്ധപ്പെടാമായിരുന്ന മനുഷ്യസ്നേഹിയായ ഒരു നേതാവിനെയാണ് പ്രവാസികൾക്ക് നഷ്ടമായത്. അത്രയ്ക്കും ആത്മവിശ്വാസമായിരുന്നു ഉമ്മൻ ചാണ്ടിയുടെ മേൽ പ്രവാസ ലോകത്തിന് .പ്രവാസികളായ മലയാളികൾക്ക് സംരക്ഷ സ്ഥാനത്തായിരുന്നു ഉമ്മൻ ചാണ്ടി. രാഷ്ട്രീയ പരീക്ഷണങ്ങളിൽ പതറാതെ ജനങ്ങളിൽ നിന്നും ഊർജ്ജം ഉൾകൊണ്ടുകൊണ്ട് മുന്നോട്ടു നീങ്ങിയ ഭരണാധികാരിയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കാനഡ മലയാളി സമൂഹവും പ്രവാസ ലോകവും കണ്ണീരണിഞ്ഞു.
Kuwait
എഞ്ചിനീയർ കെ. ആർ. രവി കുമാർ മരണമടഞ്ഞു

കുവൈത്ത് സിറ്റി : മലയാളി എഞ്ചിനീയർ മരണമടഞ്ഞു. തൃശൂർ പഴയന്നൂർ സ്വദേശിയും കുവൈത്തിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ സാന്ത്വനം കുവൈത്തിന്റെ സജീവ പ്രവർത്തകനുമായ കെ. ആർ. രവി കുമാറാണ് (57) ഇന്നലെ മംഗഫിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. ഭാര്യ സുപ്രിയ. മക്കൾ :ചന്ദന (എഞ്ചിനീയർ ബാംഗ്ലൂർ ), നന്ദന (കോഴിക്കോട് എൻഐടി എഞ്ചിനീയറിംഗ് വിദ്യാർത്ഥി). രവികുമാറിന്റെ ആകസ്മിക വിയോഗത്തിൽ സാന്ത്വനം കുവൈത്ത് , TEC അലുമ്‌നി അസോസിയേഷൻ, കുവൈത്ത് എഞ്ചിനീയേഴ്‌സ് ഫോറം മുതലായ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. ഭൗതിക ദേഹം നാട്ടിലേക്കു കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Kuwait
വോയ്സ് കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) 2025 വർഷത്തെക്കുളള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ രക്ഷാധികാരി ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ വാർഷിക റിപ്പോർട്ടും, ട്രഷറർ ബിപിൻ.കെ.ബാബു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികൾ : പി.ജി.ബിനു (ചെയർമാൻ), ഷനിൽ വെങ്ങളത്ത് (രക്ഷാധികാരി), ജോയ് നന്ദനം (പ്രസിഡന്റ്),സുജീഷ്.പി.ചന്ദ്രൻ (ജനറൽ സെക്രട്ടറി), ബിപിൻ.കെ.ബാബു (ട്രഷറർ), പ്രമോദ് കക്കോത്ത് (വൈസ് പ്രസിഡന്റ്), സബീഷ് കൃഷ്ണൻ കുട്ടി, പ്രമോദ് മാണുക്കര (സെക്രട്ടറി), ചന്ദ്രു പറക്കോട് (ജോ.ട്രഷറർ), രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് (ഓർഗനൈസിംങ് സെക്രട്ടറി), ടി.വി.ഉണ്ണിക്കൃഷ്ണൻ (വെൽഫയർ സെക്രട്ടറി), വി.കെ.സജീവ് (ആർട്സ് സെക്രട്ടറി), കെ.വിജയൻ, കെ.സി.രമേഷ്, അരുൺ ആനന്ദ്, സജയൻ വേലപ്പൻ, അഡ്വ.ശിവദാസൻ,അഡ്വ.രതീഷ് ടി. ധരൻ (ഉപദേശക സമിതി അംഗങ്ങൾ), എം.രത്നാകരൻ, മഹേഷ് വിജയൻ, എൻ.വി.രാധാകൃഷ്ണൻ, ദിലീപ് തുളസി, ടി.കെ.റെജി, ഹരി ശ്രീനിലയം, രാജീവ്. കെ.എസ്, ഗിരീഷ്.ജി.ഗോപൻ, സജീവ്.കെ.കെ, അശോക് കുമാർ (കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ).
വനിതാവേദി: പ്രസിഡന്റ് സരിത രാജൻ, വൈസ് പ്രസിഡന്റ് മിനികൃഷ്ണ, ജനറൽ സെക്രട്ടറി സുമലത എസ്, സെക്രട്ടറി അജിത.എം.ആർ, ഉപദേശക സമിതി അംഗം മഞ്ജുള സജയൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഞ്ജന.ടി.പി. ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി.മോഹനൻ, അബ്ബാസിയ യൂനിറ്റ് കൺവീനർ രഞ്ജിത്ത് കൃഷ്ണൻ, അബ്ബാസിയ യൂനിറ്റ് ട്രഷറർ കെ.പി.ഉദയൻ, ഫിൻതാസ് യൂനിറ്റ് കൺവീനർ ജിനേഷ്.കെ.എ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചെയർമാൻ പി.ജി.ബിനു തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും പ്രസിഡന്റ് ജോയ് നന്ദനം നന്ദിയും പറഞ്ഞു.

കുവൈറ്റ് സിറ്റി : ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസ്സോസിയേഷൻസ് (ഫിമ) സാദിഖ് അലിക്ക് യാത്രയയപ്പു നൽകി. ഫിമ കോഓർഡിനേഷൻ കൌൺസിൽ മെമ്പറും എം ഇ എസ് കുവൈറ്റ് യൂണിറ്റ് മുൻ പ്രസിഡന്റുമായ സാദിഖ് അലി കഴിഞ്ഞ മുപ്പത്തിയെട്ടു വർഷമായി കെ എ ഐ കോ യിൽ മാനേജരായി പ്രവർത്തിക്കുന്നു. സജീവ സാമൂഹ്യപ്രവർത്തകനായ സാദിഖ് കെ കെ ഐ സി ഉൾപ്പെടെ ഒട്ടേറെ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രസിഡന്റ് കരീം ഇർഫാന്റെ അദ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി ജനറൽ സിദ്ദീഖ് വലിയകത്തു സ്വാഗതം ആശംസിച്ചു. ഹിദായത്തുള്ള, ബഷീർ ബത്ത, ഗാലിബ് മഷൂർ തങ്ങൾ, ഡോ നയീമുദ്ധീൻ, മുബീന ഷെയ്ഖ്, മുഹമ്മദ് ഷബീർ, ഹനീഫ്, വാജിദ് അലി, അസ്‌ലം താക്കൂർ, മെഹബുദ് നടേമ്മൽ, കെ വി ഫൈസൽ, മുഹമ്മദ് ഇക്ബാൽ, ഫസീഹുള്ള, ഫിറോസ്, മൊഹിയുദീൻ, അബ്ദുൽഹമീദ്, ഷാഹിദ് താക്കൂർ എന്നിവർ സംസാരിച്ചു.

-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News2 months ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്ക്കാര് ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 weeks ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login