‘ഒരേ ഒരാൾ’ ; ജനാധിപത്യ കേരളത്തിന്റെ ജനകീയ നായകന് പിറന്നാൾ

പ്രവീൺ വി ആർ

കേരള രാഷ്ട്രീയ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരുപാട് ഒരുപാട് രാഷ്ട്രീയക്കാർ ഉണ്ട്, വാക്കുകൾ കൊണ്ടും പ്രവർത്തികൊണ്ടും പ്രശക്തി നേടിയവർ, എന്നാൽ ജന മനസ്സുകളിൽ ഇടം നേടിയ രാഷ്ട്രീയക്കാർ തുലോം വിരളമാണ്. അങ്ങനെ ഒരാളെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ അതിൽ ആദ്യത്തെ പേര് ഉമ്മൻ ചാണ്ടി എന്നായിരിക്കും.എവിടെയോ വായിച്ചു, ഉമ്മൻ ചാണ്ടി എന്ന പേരിൽ ഒരേ ഒരാള് മാത്രമേ ഉള്ളു, ശരിയാണ് ഉമ്മൻ ചാണ്ടി എന്ന പേര് മറ്റാർക്കും ഇല്ല.ഉമ്മൻ ചാണ്ടി എന്ന പേര് മാത്രമല്ല സ്വഭാവവും മറ്റാർക്കും ഉണ്ടാകാൻ വഴിയില്ല. തിരക്കുകൾക്കിടയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ജനങ്ങൾക്കിടയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളെ കാണുന്നത് അത്യപൂർവം. പാതിരാത്രിയിലും തന്നെ കാണാൻ എത്തുന്ന അവസാനത്തെ വ്യക്തിയെയും ചിരിച്ച മുഖത്തോടെ യാത്രയാകുന്ന ഒരാള് അപൂർവ്വമാണ് വിസ്മയമാണ്. സൗമ്യതയോടെ ഓരോ കാര്യങ്ങളും ശ്രദ്ധിച്ച് കേൾക്കുകയും അതിന് പരിഹാരം നിർദ്ദേശിക്കുകയും അത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്തിരുന്ന ഒരു ഭരണാധികാരി വേറെയുണ്ടോ എന്ന് സംശയമാണ്.

ധാർഷ്ട്യം നിറഞ്ഞ മുഖഭാവവും അധികാര ഗർവ്വും പാർലമെൻ്ററി വ്യാമോഹവും ഒക്കെ കമ്മ്യൂണിസ്റ്റുകാരെ ജനങ്ങളിൽ നിന്ന് അകറ്റി നിർത്തിയപ്പോഴും ഉള്ളവനെയും ഇല്ലാത്തതവനെയും വേർ തിരിച്ച് കാണാത്ത ശരിക്കുള്ള കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ചിന്താഗതി ഉള്ള ഭരണാധികാരി ആയിരുന്നു ഉമ്മൻ ചാണ്ടി എന്നത് തർക്കമില്ലാത്ത കാര്യമാണ്.വി.എസ് സഖാവിൻ്റെ കുടുംബ അംഗത്തിന് പോലും ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ ചെന്ന് സഹായം ചോദിക്കാൻ മടിയില്ലാഞ്ഞതും അത് കൊണ്ടാണ്.

ഖുർആനിലെ ‘ മഅ സ്വാബിരീൻ’ എന്ന മഹദ് വാക്യം അതേ പടി ജീവിതത്തിൽ പകർത്തിയ രാഷ്ട്രീയ നേതാവ് ആരെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം അത് ഉമ്മൻ ചാണ്ടി തന്നെയാണ്. മഅ സ്വാബിരീൻ’ എന്ന വാക്കിന് അർത്ഥം ക്ഷമ ശീലരോട് ഒപ്പമാണ് ദൈവം എന്നാണ് കടുത്ത വാക്ക് കൊണ്ട് നോവിക്കുന്ന വരെ പോലും മറുത്ത് പറയാതെ പ്രതികരിക്കാതെ മൗനം പാലിക്കുന്ന ഉമ്മൻ ചാണ്ടിയെ ആണ് കേരളം കണ്ടിട്ടുള്ളത് അവരിൽ പലരും പ്രതികരണങ്ങളിൽ പിന്നീട് തിരുത്ത് വരുത്തിയിട്ടുണ്ട്, ഈ അടുത്ത ദിവസങ്ങളിൽ കോൺഗ്രസിൽ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പ് ഉദാഹരണം.തന്നെയും തൻ്റെ കുടുംബത്തെയും പലവട്ടം അധിക്ഷേപിച്ച് സംസാരിച്ചിട്ടു ളള പലരോടും ചിരിച്ച് കൊണ്ട് സംസാരിക്കുന്ന ഉമ്മൻ ചാണ്ടിയെ കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട് ഇദ്ദേഹം മനുഷ്യൻ ആണോ എന്ന്, എത്ര വിചാരിച്ചാലും വിരോധം തോന്നാത്ത മനുഷ്യർ ഉണ്ടാകുമോ? പക്ഷേ ഉമ്മൻ ചാണ്ടി അങ്ങനെ വിരോധം കൂടെ കൊണ്ട് നടക്കുന്ന ആളല്ല എന്നതാണ് സത്യം.

ഒക്ടോബർ 31 ന് എഴുപത്തി എട്ട് വയസ് തികയുകയാണ് ഉമ്മൻചാണ്ടി എന്ന കേരള രാഷ്ട്രീയത്തിലെ ഒരേ ഒരാൾക്ക്, പേര് മാത്രമല്ല പ്രവർത്തിയും വാക്കും ഭരണ നൈപുണ്യവും എല്ലാം മറ്റാർക്കും ഉണ്ടാകാൻ സാധ്യതയില്ല എന്നത് തന്നെ അദ്ദേഹം കേരള രാഷ്ട്രീയത്തിലെ ഒരേ ഒരാള് എന്ന വിശേഷണം അർഹിക്കുന്നു.അമ്പത് വർഷക്കാലം ഒരു നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുകയെന്നത് അത്യപൂർവം, അമ്പത് ആണ്ട് സുദീർഘമെങ്കിലും പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടിയെ മടുത്തില്ലെന്നത് അദ്ദേഹത്തിൻ്റെ മാത്രം പ്രത്യേകത ആണ്.ഓരോ ഇടവഴികളും ഓരോ പുൽകൊടി തുമ്പും സുപരിചിതമായ ഉമ്മൻ ചാണ്ടി എന്ന ജനപ്രതിനിധി നടന്നു പോയ വഴികളും അഭിമാനം കൊള്ളുന്നു ഇങ്ങനെ ഒരാൾക്ക് വഴിയൊരുക്കാൻ കഴിഞ്ഞതിൽ.78 എന്നത് ഒരു സംഖ്യ മാത്രമാണ് ഇനിയും എത്രയെത്ര പൂർണ്ണ ചന്ദ്രോദയം മുന്നിലുണ്ട്. ദീർഘ നാൾ ആയുരാരോഗ്യ സൗഖ്യത്തോടെ പുതുപള്ളി ഹൗസിൽ പാതിരാ കോഴി കൂവും വരെയും ഒരു കസേര പോലും ഇല്ലാതെ നിന്ന് കൊണ്ട് പരാതി കേൾക്കുകയും ഷോഭിക്കുന്നവരോട് പോലും ചിരിച്ച മുഖത്തോടെ മാത്രം സംവദിക്കുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടി എന്ന ജന നായകൻ കേരള രാഷ്ട്രീയത്തിലെ ഒന്നാമൻ ആയി വിരാജിക്കട്ടെ എന്നാശംസിക്കുന്നു.

Related posts

Leave a Comment