News
ഉമ്മൻ ചാണ്ടി അനശ്വരനായ നേതാവ് : ജുബൈൽ ഓ ഐ സി സി
ജുബൈൽ : കേരളത്തിന്റെ ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ജുബൈൽ ഒഐസിസി സംഘടിപ്പിച്ച അനുശോചന സംഗമത്തിൽ ജുബൈലിലെ പൗരാവലിക്കൊപ്പം സാമൂഹിക സാംസകാരിക രാഷ്ട്രീയ രംഗത്തെ നിരവധി വ്യക്തികൾ പങ്കെടുത്തു.
ജുബൈൽ OICC അഡ്‌ഹോക്ക് കമ്മറ്റി കൺവീനർ നജീബ് നസിർ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മറ്റി സെക്രട്ടറി അഷ്‌റഫ് മുവാറ്റുപുഴ ഉദ്ഘാടനം നിർവഹിച്ചു. ഉമ്മൻ ചാണ്ടിയുടെ മഹിമ പൂർണ്ണമായും കേരളം തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ മരണ ശേഷമാണന്നും,അതിന്റെ തെളിവാണു വിലാപ യാത്രയിൽ അന്തിമോപചാരമർപ്പിക്കാൻ തടിച്ച് കൂടിയ കേരളജനത തെളിയിച്ചതെന്നു ഉദ്‌ഘാടന പ്രസംഗത്തിൽ അഷ്‌റഫ് മുവാറ്റുപുഴ പറഞ്ഞു.
ടി സി ഷാജി( ജുവാ) , ഫ്രാൻസിസ് (വ്യവസായി) ,ഉസ്മാൻ ഒട്ടുമ്മൽ, ശംസുദ്ദീൻ പള്ളിയാലിൽ(കെ എം സി സി), ഷാജുദ്ദീൻ നിലമേൽ (നവോദയ),
അഷ് റഫ് കൊടുങ്ങല്ലൂർ (നവയുഗം),കരീം ഖാസിമി (സഹായി), ഷൗക്കത്ത് സഖാഫി, ബൈജു അഞ്ചൽ (മലയാളം സമാജം) ,ഷരീഫ് (ഇന്ത്യൻ ഇസ്ലാഹി സെന്റർ), ഷരീഫ് ആലുവ (ജുബൈൽ യു ഡി ഫ് ), ഷരീഫ് മണ്ണൂർ ( ഐ സി ഫ് ജുബൈൽ ),റിയാസ് (കുടുംബ വേദി), മുഹമ്മദ് കുട്ടി മാവൂർ,വിൽസൻ പാനായികുളം, നസീർ തുണ്ടിൽ, ആഷിഖ്, അബ്ദുള്ള ഇംബിച്ചി,തോമസ് മാമൂടൻ, നജീബ് വക്കം,മുവാറ്റുപുഴ ബ്ലോക്ക് യൂത്ത് കോൺഗ്രസ്സ് മുൻ പ്രസിഡന്റ് കെ.എച്ച് കരീം,പുതുപള്ളി സ്വദേശി സിജിൻ, ഉസ്മാൻ കുന്നകുളം,അജ്മൽ താഹ എന്നിവർ സംസാരിച്ചു.
Featured
ചെന്നൈ മുങ്ങി, റോഡിൽ മുതല, ഭയന്നു വിറച്ച് ജനങ്ങൾ

ചെന്നൈ: ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ നഗരം സാക്ഷ്യം വഹിക്കുന്നത്. നഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
നഗരത്തിലെ വാഹന ഗതാഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബംഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.
Kerala
ഷോപ്പിംഗ് മാളിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചതായി പരാതി

മലപ്പുറം: ഷോപ്പിംഗ് മാളിന്റെ പേരില്‍ പലരില്‍ നിന്നായി നിക്ഷേപം സ്വീകരിച്ച് 12 കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വിമാര്‍ട്ട് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പങ്കാളിത്തം നല്‍കാമെന്നും ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് വഞ്ചിച്ച് പണം തട്ടിയെടുത്തതാണ് നിക്ഷേപകര്‍ മലപ്പുറം എസ് പിക്ക് മുമ്പാകെ നല്‍കിയ പരാതിയില്‍ പറയുന്നത്. പണം നഷ്ടപ്പെട്ട 40 പേരാണ് പരാതി നല്‍കിയത്. 2018 ല്‍ മഞ്ചേരിഇല്‍ പ്രവര്‍ത്തനമാരംഭിച്ച വിമാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. മഞ്ചേരി ഹൈപ്പര്‍ മാര്‍ക്കറ്റ് എല്‍എല്‍പി എന്ന പേരിലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് പലരില്‍ ഒരു ലക്ഷം രൂപ മുതല്‍ 20 ലക്ഷം വരെ വാങ്ങിയിട്ടുണ്ട്. 40 പേരില്‍ നിന്നുംമായി 11,7200,000 രൂപയാണ് തട്ടിയെടുത്തത്. തെന്നല പഞ്ചായത്തിലെ കൊടക്കല്ല് ചുള്ളിപ്പാറ പറമ്പില്‍ ഹൗസ് ഹബീബുറഹ്മാന്‍, ഇരുവേറ്റി എളയൂര്‍ മാളിയേക്കല്‍ ഹൗസില്‍ മുണ്ടക്ക പറമ്പന്‍ ഹസീബ് എന്നിവരാണ് വഞ്ചിച്ചത് എന്ന് പണം നഷ്ടപ്പെട്ടവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്ഥാപനം തുടങ്ങാന്‍ പണം കടം നല്‍കി സഹായിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്നും മൂന്നുമാസം മുമ്പ് വിവരം അറിയിച്ചാല്‍ പണം തിരിച്ചു നല്‍കാമെന്നും പറഞ്ഞാണ് ചിലരോട് പണം വാങ്ങിയിട്ടുള്ളത്. മറ്റു ചിലരോട് സ്ഥാപനത്തില്‍ പങ്കാളിത്തം നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപമായിട്ടാണ് പണം വാങ്ങിയത്. പണം വാങ്ങിയതിന് എല്ലാവര്‍ക്കും കരാര്‍ എഴുതിയ നല്‍കിയിട്ടുമുണ്ട്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും എന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. പ്രവര്‍ത്തനം തുടങ്ങി കുറച്ചു മാസങ്ങള്‍ വളരെ കുറവ് ലാഭവിഹിതം നല്‍കിയിരുന്നു. ഇതിനുവ ശേഷം വര്‍ഷങ്ങളായി ലാഭവിഹിതം ലഭിച്ചിരുന്നില്ല. ഇതോടാണ് ഭൂരിഭാഗം നിക്ഷേപകരും പണം തിരികെ ആവശ്യപ്പെട്ടു തുടങ്ങിയത്. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പണം ആവശ്യപ്പെട്ടപ്പോള്‍ തരാന്‍ തയ്യാറല്ലെന്നും എന്തു വേണമെങ്കിലും ചെയ്‌തോ എന്നുമുള്ള ഭീഷണിയാണ് ഉയര്‍ത്തിയതെന്ന് നിക്ഷേപകര്‍ പരാതിപ്പെടുന്നു. നിക്ഷേപകര്‍ക്ക് നല്‍കിയ കരാര്‍ പത്രത്തില്‍ മഞ്ചേരി ഹൈപ്പര്‍മാര്‍ക്കറ്റ് എന്ന രേഖപ്പെടുത്തുകയും എന്നാല്‍ സ്ഥാപനത്തിന്റെ പേര് വി മാര്‍ട്ട് എന്ന് മാറ്റി നല്‍കുകയും ചെയ്തത് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണെന്നും പരാതിക്കാര്‍ പറയുന്നു. വഞ്ചിക്കണമെന്ന് മുന്‍കൂട്ടി പദ്ധതിയിട്ട് ആസൂത്രണം നടത്തിയാണ് നിക്ഷേപം വാങ്ങിയതെന്നും ഇവര്‍ ആരോപിക്കുന്നു. മുന്‍പ് ഇവര്‍ കോട്ടക്കലിലും വിമാര്‍ട്ട് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ച് പലരില്‍ നിന്നായി നിക്ഷേപം സ്വീകരിച്ചിരുന്നു. ഇതിലും പലരും വഞ്ചിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആ സ്ഥാപനം നിലവിലില്ല. പണം തിരികെ ചോദിച്ചവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായും പരാതിക്കാര്‍ പറയുന്നു. പട്ടാമ്പി കേന്ദ്രമാക്കി മറ്റൊരു ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നതിന്റെ പേരില്‍ പ്രതികള്‍ ഇതേ പേരില്‍ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതായും ഇത്തരമൊരു വഞ്ചനയില്‍ കുടുങ്ങാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. അമീര്‍ എന്‍ കെ, മുഹമ്മദ് ഹസ്സന്‍, ഉമ്മര്‍ കെ, അജ്മല്‍ എന്‍, കെ, ഹംസ സി, ഖദീജ കെ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
Featured
വായ്പാ പരിധി: കേരളത്തിനു മാത്രമായി ഇളവില്ലെന്നു നിർമല സീതാരാമൻ

ന്യൂഡൽഹി: വായ്പാ പരിധി കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. കേരളത്തിൻറെ വായ്പാ പരിധി വർദ്ധിപ്പിക്കാനായി നിലവിലെ നിബന്ധനകളിൽ ഇളവു വരുത്താൻ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ. നിലവിലെ വായ്പാപരിധിക്ക് പുറമെ കേരളത്തിൻറെ മൊത്ത ആഭ്യന്തര ചരക്ക് സേവന ഉല്പാദനത്തിൻറെ ഒരു ശതമാനം കൂടി വായ്പ അധികമായ എടുക്കാൻ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നെതും ധനമന്ത്രി ചൂണ്ടിക്കാട്ടി. പൊതു വിപണിയിൽ നിന്നും കടമെടുക്കാനുളള പരിധിയിൽ 23,852 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് ഇതിനകം തന്നെ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. മറ്റ് സ്രോതസ്സുകളിൽ നിന്നുളള വായ്പ സംസ്ഥാന സർക്കാരിൻറെ സമയാസമയങ്ങളിലുളള ആവശ്യപ്രകാരം എടുക്കാവുന്നതാണെന്നം നിർമല സീതാരാമൻ വ്യക്തമാക്കി. എൻ.കെ. പ്രേമചന്ദ്രൻ എം.പി ക്കാണ് പാർലമെൻറിൽ ധനമന്ത്രി മറുപടി നൽകിയത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login