Connect with us
48 birthday
top banner (1)

Kerala

ഉമ്മൻചാണ്ടിക്കാലത്തെ പെൻഷൻ:
നുണയുടെ ചീട്ടുകൊട്ടാരം പൊളിച്ചടുക്കി പ്രതിപക്ഷം

Avatar

Published

on

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാർ 18 മാസത്തെ പെൻഷൻ മുടക്കിയെന്ന
ഇടതുസർക്കാരിന്റെയും സിപിഎമ്മിന്റെയും വ്യാജപ്രചരണം ഔദ്യോഗിക രേഖകളുടെ പിൻബലത്തിൽ നിയമസഭയിൽ പൊളിച്ചടുക്കി പ്രതിപക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിക്കെതിരെ ആരംഭിച്ച നുണ പ്രചരണം, ഇന്നലെ സഭയിലും സർക്കാർ ആവർത്തിച്ചതോടെയാണ് ഇടതു സർക്കാർ നിയമസഭയിൽ ഇതുസംബന്ധിച്ച് നൽകിയ മറുപടികളും സർക്കാർ രേഖകളും ഉയർത്തിക്കാട്ടി പ്രതിപക്ഷം ആഞ്ഞടിച്ചത്. പെന്‍ഷന്‍ ലഭിക്കാതെ ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്തത് സംബന്ധിച്ച് ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിൽ ഇടപെട്ട് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന‍ാണ് തെളിവുകൾ നിരത്തിയത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 18 മാസം പെന്‍ഷന്‍ മുടങ്ങിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിനെതിരെ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 2014 നവംബര്‍ മുതല്‍ 2015 ജനുവരി വരെയുള്ള മൂന്ന് മാസത്തെ പെന്‍ഷന്‍ കുടിശികയുണ്ടായിരുന്നെന്നാണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക് നിയമസഭയില്‍ നല്‍കിയ ഉത്തരത്തില്‍ പറയുന്നതെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ മുടങ്ങാനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഡി.ബി.റ്റി സംവിധാനത്തില്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്താത്തതും തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളും കാരണമാണ് പെന്‍ഷന്‍ മുടങ്ങിയത്. സര്‍ക്കാര്‍ പണം നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാലാണ് പെന്‍ഷന്‍ ലഭിക്കാതിരുന്നതെന്നാണ് തോമസ് ഐസക് വിശദീകരിച്ചത്. 806 കോടിയായിരുന്നു ആ കുടിശിക. 18 മാസത്തെ പെന്‍ഷന്‍ മുടങ്ങിയെന്നത് ഗീബല്‍സിയന്‍ മോഡലില്‍ സി.പി.എം ഉണ്ടാക്കിയ നരേറ്റീവാണ്. ഇത് ഭരണപക്ഷത്തെ എം.എല്‍.എമാര്‍ പോലും വിശ്വസിച്ചിരിക്കുകയാണ്. ഒരു നുണ ആയിരം വട്ടം ആവര്‍ത്തിച്ച് പറഞ്ഞാല്‍ സത്യമായി മാറുമെന്നു കരുതി നിങ്ങള്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണ് നിയമസഭയില്‍ ഇടിഞ്ഞുവീഴുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങാന്‍ പാടില്ലെന്ന് ഇടതുസർക്കാർ ഉത്തരവിറക്കി. അംശാദായം അടച്ചാണ് ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നത്. സമൂഹിക സുരക്ഷാ പെന്‍ഷന്‍ വേറെയല്ലെ? ഇളവുകള്‍ വരുത്തി ഞങ്ങള്‍ പരമാവധി പേരെ ഉള്‍പ്പെടുത്തിയപ്പോള്‍ നിങ്ങള്‍ ഒഴിവാക്കി. അന്ന് 600 രൂപയാണ് നല്‍കിയതെങ്കില്‍  ഇപ്പോള്‍ 1600 രൂപയല്ലേ നല്‍കുന്നതെന്നാണ് മന്ത്രി ചോദിക്കുന്നത്. അത് ശരിയാണ്. അന്ന് അരി വില 28 രൂപയായിരുന്നത് ഇന്ന് 60 രൂപയായി. ഏഴര വര്‍ഷത്തിന് മുന്‍പുള്ള വിലയാണോ ഇന്ന് മരുന്നിനുള്ളത്. 200 മുതല്‍ 300 ശതമാനം വരെയാണ് വില വര്‍ധനവുണ്ടായത്. അങ്ങനെയെങ്കില്‍ ഇ.എം.എസിന്റെ കാലം മുതല്‍ക്കുള്ള കണക്ക് നോക്കാം. അന്നത്തെ കണക്കും ഇന്നത്തെ കണക്കും തമ്മില്‍ താരതമ്യം ചെയ്യാനാകില്ല. അങ്ങനെയെങ്കില്‍ എന്തിനാണ് ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ വയ്ക്കുന്നത്. ഇ.എം.എസിന്റെ കാലത്ത് നല്‍കിയ ശമ്പളം നല്‍കിയാല്‍ പോരെ? ജീവിതച്ചെലവ് വര്‍ധിക്കുമ്പോള്‍ കാലാകാലങ്ങളില്‍ പെന്‍ഷനും ശമ്പളവും വര്‍ധിപ്പിക്കും. നിങ്ങളുടെ കാലത്ത് ഇത്രയെ നല്‍കിയുള്ളൂ, ഞങ്ങള്‍ കൂടുതല്‍ നല്‍കി എന്ന് പറയുന്നത് ശരിയല്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
2016-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മുടങ്ങിയ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ബാധ്യത തീര്‍ക്കാന്‍ 806 കോടി രൂപ വേണ്ടി വന്നെന്നാണ് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്ക് ധവളപത്രത്തില്‍ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ 400 രൂപയായിരുന്നെന്ന് ധനമന്ത്രി കെ.എം ബാലഗോപാല്‍ പറഞ്ഞതും തെറ്റാണ്. 1-4-2010- ല്‍ 300 രൂപയായിരുന്നു പെന്‍ഷനെന്ന് ബാലഗോപാല്‍ തന്നെ നിയമസഭയില്‍ ചോദ്യത്തിന് മറുപടി നല്‍കിയിട്ടുണ്ട്. 2011- ല്‍ വി.എസ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പെന്‍ഷന്‍ 400 രൂപയായി ഉയര്‍ത്തി. പക്ഷെ തൊട്ടുപിന്നാലെ അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ആ പണം നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ തുക 2013 ല്‍ 500 രൂപയും 2014-ല്‍ 600 രൂപയായും വര്‍ധിപ്പിച്ചു. 80 വയസിന് മുകളിലുള്ളവര്‍ക്ക് 1100 രൂപയും 1200 രൂപയുമാക്കി. അച്യുതാനന്ദന്‍ സര്‍ക്കാര്‍ 16 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കിയപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 35 ലക്ഷം പേര്‍ക്കാന്‍ പെന്‍ഷന്‍ നല്‍കിയത്. ക്ഷേമനിധി പെന്‍ഷനുകള്‍ കൂടി കൂട്ടിയാല്‍ അത് 44 ലക്ഷമാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Kerala

പത്തനംതിട്ടയിൽ സിഐടിയു നേതാവിന്റെ കൊലപാതകം; അറസ്റ്റിലായവരിൽ, ഡിവൈഎഫ്ഐ നേതാക്കളും

Published

on

പത്തനംതിട്ട: സിഐടിയു നേതാവ് ജിതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളും. ഏഴാം പ്രതി മിഥുൻ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ആർഎസ്എസ് പ്രവർത്തകരായിരുന്ന ഇവർ ഏതാനും മാസം മുമ്പാണ് സംഘടനയിൽ ചേർന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറഞ്ഞു. പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരെന്നതാണ് സിപിഎം നേതാക്കളുടെ നിലപാട്.

കേസിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവർ അറസ്റ്റിലായിരുന്നു. നിഖിലേഷ് സിഐടിയു പ്രവർത്തക നാണെന്ന് നിഖിലേഷിൻ്റെ അമ്മ മിനി പറഞ്ഞു. കൊല്ലപ്പെട്ട ജിതിൻ തങ്ങളുടെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണെന്നും മിനി പറഞ്ഞു.

Advertisement
inner ad

ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്. ജിതിൻ്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തപ്പോഴുണ്ടായ സംഘർഷത്തിലാണ് ജിതിൻ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും

Published

on

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും. മുംബൈയില്‍ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം25ന്. കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

Continue Reading

Cinema

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’യുടെ ഓഡിയോ ലോഞ്ച് ചെയ്തു

Published

on

കൊച്ചി: ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ചിത്രത്തിലെ ഒരു ഗാനം വിജയ് യേശുദാസ് ലൈവ് ആയി ആലപിച്ചു. ചിത്രത്തിന്റെ മറ്റൊരു ഗാനത്തിന് ചുവടുവച്ച് കുഞ്ചാക്കോ ബോബനും താരങ്ങളും അക്ഷരാർത്ഥത്തിൽ വേദി കീഴടക്കി. കൊച്ചി ലുലു മാളിലെ ആയിരക്കണക്കിനുവരുന്ന പ്രേക്ഷകർക്ക് ആസ്വാദന മിഴിവേകുന്ന ചുവടുകൾ സമ്മാനിച്ച ചാക്കോച്ചൻ പ്രകടനത്തിന് ശേഷം വികാരഭരിതനായി തന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ തന്നെയാണ് തന്റെ വിജയമെന്നും തിയേറ്ററിൽ നിങ്ങൾക്കിഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഓഫീസർ ഓൺ ഡ്യൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ജേക്സ്‌ ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശി കുമാറും ബേബി ജീനുമാണ്. വിജയ് യേശുദാസ്, ബേബി ജീൻ, രമ്യ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇമോഷണൽ ക്രൈം ഡ്രാമ ഗണത്തിലൊരുങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും.

നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

Advertisement
inner ad

‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ‘നായാട്ടി’ന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

Advertisement
inner ad

ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.

Advertisement
inner ad
Continue Reading

Featured