‘ ദി അൺനോൺ വാരിയർ ‘ ഡോക്യുമെന്ററി പ്രകാശനം ഇന്ന്

മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ  നിയമസഭാംഗത്വ സുവര്‍ണ ജൂബിലിയുടെ ഒരു വര്‍ഷം നീണ്ട പരിപാടികള്‍ ഇന്ന് സമാപിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഹോട്ടല്‍ ഹൈസിന്തില്‍ ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് മക്ബുല്‍ റഹ്‌മാന്‍ സംവിധാനം ചെയ്ത ദ അണ്‍നോണ്‍ വാരിയര്‍ എന്ന ഡോക്യുമെന്ററി പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ റിലീസ് ചെയ്യും. മലയാളം കൂടാതെ  ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ഡോക്യുമെന്ററി തയാറാക്കിയിട്ടുണ്ട്. 2020  സെപ്റ്റംബര്‍ 17നാണ് സുവര്‍ണ ജൂബിലിക്കു തുടക്കമിട്ടത്.

Related posts

Leave a Comment