അഴിമതിക്കാരെ സംരക്ഷിക്കാന്‍ മേയറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്‌ – ഉമ്മന്‍ചാണ്ടി

സംസ്ഥാനത്തെയും തിരുവനന്തപുരം നഗരസഭയിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക്‌ സംരക്ഷണം തീര്‍ക്കാന്‍ ഭരണനേതൃത്വം ഒറ്റക്കെട്ടാണെന്ന്‌ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. തിരുവനന്തപുരം നഗരസഭയിലെ നികുതിതട്ടിപ്പിനെതിരെ നഗരസഭാ കവാടത്തില്‍ യുഡിഎഫ്‌ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ഡി.സി.സി പ്രസിഡന്റ്‌ പാലോട്‌ രവിയുടെ നേതൃത്വത്തില്‍ യുഡിഎഫ്‌ നടത്തിയ സത്യഗ്രഹസമരം ഉദ്‌ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന്‌ വീമ്പിളക്കുന്നവര്‍ അഴിമതിനടത്തിയവര്‍ക്കു മുമ്പില്‍ തലകുമ്പിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‌ മറുപടി പറയേണ്ടത്‌ മുഖ്യമന്ത്രിയും സിപിഐ (എം)ന്റെ നേതൃത്വവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധര്‍ണ്ണയെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ കെ.മുരളീധരന്‍ എം.പി, എം.എം.ഹസ്സന്‍, എം.വിന്‍സന്റ്‌ എം.എല്‍.എ, എന്‍.ശക്തന്‍, വി.എസ്‌.ശിവകുമാര്‍, ജി.എസ്‌.ബാബു, അഡ്വ.സുബോധന്‍, മര്യാപുരം ശ്രീകുമാര്‍, വി.പ്രതാപചന്ദ്രന്‍, എം.എ.വാഹിദ്‌ എന്നിവര്‍ പ്രസംഗിച്ചു. യു.ഡി.എഫ്‌ നേതാക്കളായ ഇറവൂര്‍ പ്രസന്നകുമാര്‍, എം.ആര്‍.മനോജ്‌, കരുമംസുന്ദരേശന്‍, , കെ.എസ്‌.ശബരീനാഥന്‍, എം.ശ്രീകണ്‌ഠന്‍നായര്‍, കൈമനംപ്രഭാകരന്‍, ആര്‍.ഹരികുമാര്‍, ആനാട്‌ജയന്‍, പാളയംഉദയന്‍, കടകംപള്ളിഹരിദാസ്‌, മോളിഅജിത്‌, വി.എസ്‌.ഹരീന്ദ്രനാഥ്‌, ആറ്റിപ്രഅനില്‍, ജോണ്‍ വിനേഷ്യസ്‌,മലയിൻകീഴ് വേണുഗോപാൽ ആര്‍.പുരുഷോത്തമന്‍നായര്‍, എസ്‌.കൃഷ്‌ണകുമാര്‍, പാറശാല സുധാകരന്‍, എം.എ.പത്മകുമാര്‍, ചാക്കരവി, ഡോ.സുഷമ, സുധീര്‍ഷാപാലോട്‌, ആര്‍.ലക്ഷ്‌മി, കൗണ്‍സിലര്‍മാര്‍, ബ്ലോക്ക്‌-മണ്‌ഡലം കോണ്‍ഗ്രസ്സ്‌ പ്രസിഡന്റുമാര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു

Related posts

Leave a Comment