Kerala
പിന്നോട്ടില്ല, ഉമ്മൻ ചാണ്ടിയെ തേജോവധം ചെയ്തവർക്കെതിരെ നിലകൊള്ളും: അഡ്വ. സുധീർ ജേക്കബ്
കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തേജോവധം ചെയ്തവർക്കെതിരെ ശക്തമായി നിലകൊള്ളുമെന്ന് പ്രമുഖ അഭിഭാഷകൻ സുധീർ ജേക്കബ്. സോളാർ കേസിൽ സിബിഐയുടെ കണ്ടെത്തൽ പുറത്തുവരുമ്പോൾ അതിനെ ശരിവെക്കുന്നതാണ് കൊട്ടാരക്കര കോടതിയിൽ കത്ത് ഇടപാടുമായി ബന്ധപ്പെട്ട് അഭിഭാഷകനായ സുധീർ ജേക്കബ് നൽകിയിരിക്കുന്ന കേസ്. പരാതിക്കാരി സോളാർ കമ്മീഷന് മുൻപാകെ നൽകിയ കത്തും പിന്നീട് പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ നൽകിയ കത്തും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടെന്ന ചൂണ്ടിക്കാട്ടിയായിരുന്നു സുധീർ ജേക്കബ് കോടതിയെ സമീപിച്ചിരുന്നത്. ഗൂഢാലോചനയുടെ ഭാഗമായി നാലു പേജുകളോളം കത്തിൽ ഉൾപ്പെടുത്തി എന്നായിരുന്നു കോടതിയിൽ ചൂണ്ടിക്കാട്ടിയത്. നിലവിൽ ആ കേസിന്റെ വാദം കൊട്ടാരക്കര കോടതിയിൽ നടന്നുകൊണ്ടിരിക്കുമ്പോൾ അത് ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സിബിഐയുടെ കണ്ടെത്തൽ.
ഫെനി ബാലകൃഷ്ണന്റെ പത്രസമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പല ആരോപണങ്ങളും ഉയർത്തിയിരുന്നു. അന്ന് ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെയും മറ്റും സമീപിച്ചെങ്കിലും യാതൊരു നടപടിയും ഇല്ലാതെ ആയപ്പോഴാണ് കോടതിയെ സമീപിച്ചതെന്ന് സുധീർ ജേക്കബ് പറയുന്നു. ഗണേഷ് കുമാറും സംഘവും കത്തിൽ ഇടപെട്ടുവെന്ന് അന്നും ആക്ഷേപം ഉയർന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് മൊഴി നൽകുവാൻ ഉമ്മൻ ചാണ്ടി കൊട്ടാരക്കര കോടതിയിൽ നേരിട്ട് എത്തിയിരുന്നു. അന്ന് കോടതി വരാന്തയിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരോട് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നത് ‘സത്യം വിജയിക്കും’ എന്ന് മാത്രമായിരുന്നു. ഗണേഷ് കുമാറിന്റെ സ്റ്റാഫിൽ ഉണ്ടായിരുന്നവരും കേസിൽ മൊഴി നൽകിയിരുന്നു. നിലവിൽ കേസിന്റെ നടപടികൾ തുടരുകയാണ്.
പ്രതിസ്ഥാനത്ത് ഉള്ളവർക്ക് കോടതി സമൻസ് അയക്കുകയും പിന്നീട് അവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേസിൽ ഹൈക്കോടതി നൽകിയ സ്റ്റേ ഈ മാസം തന്നെ അവസാനിക്കുമെന്നും തുടർന്ന് കേസിൽ ഹാജരാകുമെന്നും ശക്തമായി നിലകൊള്ളുമെന്നും സുധീർ ജേക്കബ് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ആത്മാവിനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാകും ഈ കേസിന്റെ ഭാവിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017 ലാണ് കൊട്ടാരക്കര കോടതിയിൽ സുധീർ ജേക്കബ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്.
Kerala
ഭരണപരിഷ്ക്കാര കമ്മീഷനെ മറയാക്കി, സർക്കാർ വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കുന്നു; ചവറ ജയകുമാര്‍
തിരുവനന്തപുരം: ഭരണപരിഷ്ക്കാര കമ്മീഷന്‍റെ മറവില്‍ സിവില്‍ സര്‍വ്വീസിനെ തകര്‍ക്കാനും വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കാനുമുളള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍. സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണത്തിന് പുറം കരാര്‍ നല്‍കാനുള്ള ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചത് ഭരണഘടനാപരമായ തൊഴില്‍ നേടാനുള്ള യുവജനതയുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്. നിലവിലുള്ള നിയമക്രാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി നടത്തേണ്ട നിയമനങ്ങളാണ് പുറം കരാര്‍ നല്‍കിയും കുടുംബശ്രീ വഴിയും നടത്താന്‍ പോകുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചേയ്ത് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പേരെ നിഷ്ക്കരുണം വഞ്ചിക്കുന്ന നടപടിയാണിത്. സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കാത്തിരിക്കുന്നവരോടുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഭരണപരിഷ്ക്കാര കമ്മീഷന്‍ ശുപാര്‍ശകള്‍ എന്ന പേരില്‍ ഓരോ ദിവസവും ഓരോ ഉത്തരവുകളാണ് വരുന്നത്. ജീവനക്കാരുടെ ശമ്പളം കേന്ദ്രീകൃതമായി തയ്യാറാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്ത് വന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ഉള്ള വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രമുള്ള സ്പാര്‍ക്ക് സംവിധാനം അഞ്ചരലക്ഷത്തോളം ജീവനക്കാരുടെ പ്രതിമാസ ശമ്പളം എങ്ങനെ തയ്യാറാക്കുമെന്നത് ചോദ്യചിഹ്നമാണ്.
ശമ്പളം തയ്യാറാക്കാനും സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന്‍റെ ഭാഗമായേ ഈ ശുപാര്‍ശയെ കാണാന്‍ കഴിയൂ. ജീവനക്കാരുടെ സര്‍വ്വീസ്, ലീവ്, ഗ്രേഡ്, പ്രൊമോഷന്‍ എന്നിവയെല്ലാം കേന്ദ്രീകൃത സംവിധാനത്തില്‍ കുറ്റമറ്റ രീതിയില്‍ ശമ്പളം തയ്യാറാക്കാന്‍ കഴിയില്ല. ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒറ്റയടിയ്ക്ക് സര്‍ക്കാരിന് കൈപ്പിടിയിലൊതുക്കാനുള്ള പദ്ധതിയാണിത്. ദുരിതാശ്വാസ നിധിയിലേയ്ക്കടക്കം സംഭാവന നല്‍കാന്‍ ജീവനക്കാര്‍ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് ശമ്പളം നിയന്ത്രിക്കാന്‍ കേന്ദ്രീകൃത സംവിധാനം കൊണ്ടുവരുന്നത്.
ജീവനക്കാരുടെ വാര്‍ഷിക ആരോഗ്യ പരിശോധന നടത്താനുള്ള നിര്‍ദ്ദേശവും ഇതേ ഭരണപരിഷ്ക്കാര കമ്മീഷനാണ് നല്‍കിയത്. അഞ്ചരലക്ഷത്തോളം ജീവനക്കാരുടെ ആരോഗ്യ ഡാറ്റ സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്നതിന്‍റെ ഭാഗമാണിതെന്ന്നും അദ്ദേഹം ആരോപിച്ചു.
ജീവനക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അംഗീകൃത സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറായിട്ടില്ല. ജനാധിപത്യ സമൂഹത്തില്‍ ഓരോ പൗരന്‍റേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ വിവരങ്ങളും സേവന വേതന വിഷയങ്ങളും സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാന്‍ കഴിയില്ല. ജീവനക്കാരുടെ 65000 കോടിയോളം രൂപയുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത സര്‍ക്കാര്‍ സിവില്‍ സര്‍വ്വീസിനെ ഒന്നാകെ അട്ടിമറിക്കാന്‍ പദ്ധതിയിടുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Kerala
പാലക്കാട് സ്കൂൾ വിദ്യാർത്ഥികൾക്ക് മേൽ ലോറി പാഞ്ഞു കയറി; നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
പാലക്കാട്: മണ്ണാർക്കാട് സ്കൂൾ വിദ്യാർത്ഥിനികൾക്ക് മേൽ ലോറി പാഞ്ഞു കയറി വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം. സ്കൂൾ വിട്ടു മടങ്ങുമ്പോൾ വൈകിട്ട് നാലുമണിയോടെയായിരുന്നു ദുരന്തം. സിമന്റുമായി മണ്ണാർകാട് ഭാഗത്തേക്കു പോകുകയായിരുന്ന ലോറി കുട്ടികൾക്കിടയിലേക്കു പാഞ്ഞുകയറി മറിയുകയായിരുന്നു. മഴയിൽ നനഞ്ഞ റോഡിൽ ലോറിക്കു നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് നിഗമനം. പാലക്കാട്- കോഴിക്കോട് ദേശീയ പാതയിലൂടെ സിമന്റ് കയറ്റി വരികയായിരുന്ന ലോറിയാണ് വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മണ്ണാര്ക്കാട് തച്ചംപാറയിലാണ് അപകടം. കരിമ്ബ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്.
അമിത വേഗത്തിലെത്തിയ ലോറിയാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്. കുട്ടികളെ ഇടിച്ചുതെറിപ്പിച്ച ലോറി പിന്നീട് മറിയുകയായിരുന്നു. ഉടന് തന്നെ ആളുകള് ഓടിയെത്തി ഇവരെ രക്ഷപ്പെടുത്താന് ശ്രമിച്ചു. എന്നാല് കുട്ടികള് ലോറിക്കടിയില് കുടുങ്ങിയതിനാൽ രക്ഷാപ്രവര്ത്തനം ദുഷ്കരമായി .
Kerala
വിനായകന്റെ മരണം; പൊലീസുകാർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന്; കോടതി
തൃശ്ശൂർ: തൃശ്ശൂർ എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ പൊലീസുകാർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ ഉത്തരവിട്ട് തൃശൂർ എസ്സി എസ്ടി കോടതി. പ്രതികളെന്ന് ആരോപണമുള്ള പോലീസുകാരെ ഒഴിവാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരേ കുടുംബവും ദളിത് സമുദായ മുന്നണിയും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 2017 ജൂലൈയിലാണ് വിനായകൻ മരിച്ചത്. പോലീസ് മർദനത്തെ തുടർന്നാണ് വിനായകൻ ജീവനൊടുക്കിയതെന്നായിരുന്നു പരാതി.
കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പോലീസുകാരായ സാജൻ, ശ്രീജിത്ത് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. ഇതിനെതിരേയാണ് വിനായകന്റെ പിതാവ് കൃഷ്ണനും ദളിത് സമുദായ മുന്നണിയും കോടതിയിൽ ഹർജി നല്‍കിയത്.
സുഹൃത്തുക്കളുമൊന്നിച്ച് വഴിയരികിൽ നിന്നിരുന്ന വിനായകനെ മോഷണക്കുറ്റം ആരോപിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദിച്ചത്. തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് വിനായകൻ ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് എടുത്തത്. കസ്റ്റഡിയിലിരിക്കെ മർദിച്ചു എന്ന കേസും ആത്മഹത്യാകേസുമാണ് എടുത്തിട്ടുള്ളത്.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News5 hours ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login