Connect with us
48 birthday
top banner (1)

Kerala

ഉമ്മൻ ചാണ്ടി ഇതിഹാസവും പ്രതിഭാസവും: എം.എം.ഹസ്സൻ

Avatar

Published

on

കാട്ടാക്കട : സാമൂഹ്യ പ്രവർത്തനരംഗത്ത് സംഭവിച്ച ഒരപൂർവ്വ പ്രതിഭാസമായിരുന്നു ഉമ്മൻചാണ്ടി. പ്രസ്ഥാനങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിനേക്കാൾ സഹായം ഒരു വ്യക്തിയിൽ നിന്ന് ജനങ്ങൾക്ക് കിട്ടിയെന്നുള്ളതാണ് അദ്ദേഹത്തിന്റെ ജനസമ്മിതി. അത് ദേശകാലജാതിമതങ്ങൾക്കതീതമാണ്. കേരളത്തിനും മലയാളികൾക്കും ഉമ്മൻചാണ്ടി ചെയ്ത സേവനങ്ങൾ രേഖപ്പെടുത്തിയാൽ ഇതിഹാസങ്ങളോളം വിസ്തൃതമാകുമെന്നും എം.എം.ഹസ്സൻ പറഞ്ഞു.മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രം സംഘടിപ്പിച്ച ‘ഒരേ ഒരു ഉമ്മൻ ചാണ്ടി ഒരു സ്നേഹസ്മരണം ‘ എന്ന പരിപാടിയിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു യു.ഡി.എഫ് ചെയർമാൻ . മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകൻ ജി ശക്തിധരൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഉമ്മൻചാണ്ടിയുടെ അന്ത്യയാത്രയിൽ വൻജനസഞ്ചയം ഒത്തുകൂടിയെങ്കിൽ അതിന്റെ കാരണഭൂതൻ പിണറായി വിജയനാണെന്ന് ജി.ശക്തിധരൻ സൂചിപ്പിച്ചു. ആരോഗ്യം മോശമായ കാലത്തും മുന്നിൽ വന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിശ്രമിക്കാതെ അദ്ദേഹം പണിപ്പെട്ടു. തന്റെ മുന്നിൽ വരുന്ന അപേക്ഷകളിൽ ഓരോ ജീവിതമാണുള്ളതെന്നുകണ്ട് പ്രവർത്തിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. മറ്

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പത്തു കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും ഇ.ഡി കണ്ടുകെട്ടി

Published

on

തൃശ്ശൂർ: സിപിഎം നിയന്ത്രണത്തിനുള്ള കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പത്തു കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി ഇ.ഡി (എൻഫോസ്മെന്റ് ഡയറക്ടറേറ്റ്) കണ്ടുകെട്ടി. ഇഡി കൊച്ചി യൂണിറ്റിന്റേതാണ് നടപടി. ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് അന്വേഷണസംഘം അറിയിച്ചു.
കരുവന്നൂരില്‍ ബാങ്കിന്‍റെ അധികാര പരിധിക്ക് പുറത്ത് നിരവധി പേര്‍ക്ക് വായ്പ അനുവദിച്ചിരുന്നു. അവയില്‍ പലതിലും വായ്പയേക്കാള്‍ മൂല്യം കുറഞ്ഞ സ്വത്തുക്കളാണ് ഈടായി കാണിച്ചിരുന്നത്. ഇവരില്‍ പലരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ നേരത്തെ തന്നെ ഇഡി തുടങ്ങിയിരുന്നു.

Continue Reading

Kerala

ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം; ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും സസ്പെൻഷൻ

Published

on

തിരുവനന്തപുരം: ലൈംഗികാധിക്ഷേപ കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ വ്യവസായി ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ മേധാവി ബൽറാം കുമാ‍ർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി. റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിന്ർറെ മുറിയിൽ കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ കണ്ടെത്തൽ. ജയിൽ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടിയായതിനാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്.

Continue Reading

Ernakulam

സാമ്പത്തിക തട്ടിപ്പ് പരാതിയിൽ സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ കേസ്

Published

on

കൊച്ചി: സാമ്പത്തിക തട്ടിപ്പ് പരാതിയിൽ സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ കേസ്. ബിസിനസിൽ പങ്കാളിയാക്കാമെന്നും കുമരകത്തെ റിസോർട്ടിന്റെ ഉടമയാക്കാമെന്നും വാഗ്ദാനം നൽകി പണം തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്. കിടങ്ങൂർ സ്വദേശി പ്രകാശ് കുരുവിളയുടെ പരാതിയിൽ കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജമെയിലുകൾ കാണിച്ച് വൻകിട ബിസിനസ്സുകാരുമായി ബന്ധമുണ്ടെന്നും മറ്റും തെറ്റിദ്ധരിപ്പിച്ച് ജോബി ജോർജ് പരാതിക്കാരൻ്റെ വിശ്വാസം നേടിയെടുത്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. കുമരകത്തുള്ള ഹോട്ടൽ വാങ്ങുന്നതിന് അഡ്വാൻസ് എന്ന നിലയിലും മറ്റ് ബിസിനസുകളിൽ പങ്കാളിയാക്കാമെന്ന് വാ​ഗ്ദാനം ചെയ്തും പരാതിക്കാരനിൽ നിന്നും അഞ്ച് ലക്ഷം രൂപ കൈപറ്റിയെന്നാണ് എഫ്ഐആർ പറയുന്നത്.

പരാതിക്കാരൻ അമേരിക്കയിൽ ആയിരുന്നപ്പോൾ അമേരിക്കയിലെ അദ്ദേഹത്തിൻ്റെ അക്കൗണ്ട് വഴി ജോബി ജോർജ് പലതവണകളായി നാലു കോടി നാൽപ്പത് ലക്ഷം രൂപ കൈപ്പറ്റി. പിന്നീട് വാ​ഗ്ദാനം ചെയ്തിരുന്ന പ്രൊജക്ടുകൾ നടക്കാതെ വന്നതോടെ ജോബി ജോർജ് മൂന്ന് കോടി രൂപ മടക്കി നൽകുകയായിരുന്നു. ബാക്കി നൽകേണ്ടിയിരുന്ന ഒരു കോടി നാൽപ്പത് ലക്ഷം രൂപ കൊടുക്കാതെയും ​വാ​ഗ്ദാനം ചെയ്തിരുന്ന പ്രൊജക്ടിൽ പങ്കാളിയാക്കാതെയും ജോബി ജോർജ് വിശ്വാസ വഞ്ചന നടത്തിയെന്നാണ് എഫ്ഐആറിലുള്ളത്.

Advertisement
inner ad
Continue Reading

Featured