Featured
തട്ടിക്കൊണ്ടു പോകൽ പ്രതികൾ മൂന്നു പേർ മാത്രം,
ഇന്നു കോടതിയിൽ ഹാജരാക്കും
കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ആകെ മൂന്നു പ്രതികൾ മാത്രമാണുള്ളതെന്നാണു പ്രാഥമിക നിഗമനമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. ഇതുവരെ ലഭിച്ച സൂചനകൾ പ്രകാരം കൂടുതൽ പ്രതികളുള്ളതായി വിവരമില്ല. പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പ്രതികളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് അജിത് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
വലിയ കടബാധ്യതയാണ് തന്നെക്കൊണ്ട് ഈ കടും കൈ ചെയ്യിക്കാൻ പ്രേരിപ്പിച്ചതെന്ന് പദ്മകുമാർ പറഞ്ഞു. ആഞ്ചു കോടിയിലധികം രൂപയുടെ ബാധ്യതയുണ്ട്. ഇതു കൊടുത്തു തീർക്കാൻ ആറു കോടിയിലധികം രൂപയുടെ ആസ്തിയുമുണ്ട്. എന്നാൽ പെട്ടെന്നു തിരികെ കൊടുക്കേണ്ടിയിരുന്ന പത്ത് ലക്ഷം രൂപ കണ്ടെത്താനായിരുന്നു തട്ടിപ്പോകൽ. ഇതിനായി കഴിഞ്ഞ ഒന്നര മാസമായി പ്രതികൾ പലേടത്തും പദ്ധതിയിട്ടു. ഒടുവിലാണ് ഓയൂരിലെത്തിയത്.
തന്റെ മാത്രം ആശയമായിരുന്നു തട്ടിക്കൊണ്ടു പോകലെന്നു പദ്മകുമാർ പറഞ്ഞെങ്കിലും ഭാര്യ അനിത കുമാരിയാണ് ഇതിന്റെ ബുദ്ധി കേന്ദ്രമെന്നും അജിത് കുമാർ ചൂണ്ടിക്കാട്ടി. ഒരു വർഷം മുൻപ് തുടങ്ങിയ ആശയമാണ്. ഒന്നര മാസം മുൻപാണ് നടപ്പാക്കിയത്. വരുമാനത്തിലുണ്ടായ ഇടിവും ഇടപാടുകാരുടെ സമ്മർദവുമാണ് ഇതിനു കാരണം. എന്നാൽ തുടക്കത്തിൽ മകൾ അനുപം ഇതിനെ ശക്തമായി എതിർത്തിരുന്നു. ഒന്നര മാസം മുൻപ് മകളും മാതാപിതാക്കളുടെ ഒപ്പം കൂടി. മൂന്നു പേരും കേസിൽ പ്രതികളാണെന്നും എം.ആർ. അജിത് കുമാർ വ്യക്തമാക്കി.
Featured
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. ശിവസേന ഷിൻഡെ വിഭാഗം നേതാവ് ഏക്നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം തവണയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്. ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ആസാദ് മൈതാനത്ത് വൈകിട്ട് 5.30നായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ബോളിവുഡ് താരങ്ങൾ, വ്യവസായ പ്രമുഖർ തുട ങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
Featured
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാരുടെ ഇടിമുറി ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാരുടെ ഇടിമുറിയിലെ മര്‍ദന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. യൂണിവേഴ്‌സിറ്റി കോളജിലെ ഇടിമുറിയില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി വിചാരണ നടത്തുന്ന വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ രണ്ടുപേരെ യൂണിറ്റ് ഓഫിസില്‍ ഇരുത്തി ഭീഷണിപ്പെടുത്തുന്നതാണു ദൃശ്യത്തില്‍. പത്തോളം വരുന്ന എസ്എഫ്‌ഐക്കാര്‍ വളഞ്ഞു നില്‍ക്കുമ്പോള്‍, യൂണിറ്റ് ഭാരവാഹി തല്ലിത്തീര്‍ക്കാന്‍ വെല്ലുവിളിക്കുന്നതും വിഡിയോയില്‍ കാണാം.
എതിരാളികളെ കൈകാര്യം ചെയ്യാനാണ് എസ്എഫ്‌ഐ വീണ്ടും ഇടിമുറി തുറന്നത്. കോളജിലെ ഓഫിസിനു സമീപത്താണു യൂണിയന്‍ ഓഫിസ് എന്നു വിശേഷിപ്പിക്കുന്ന ഇടിമുറി. എസ്എഫ്‌ഐയുടെ യൂണിറ്റ് കമ്മിറ്റി ഓഫിസും ഇവിടെയാണ്. വിചാരണയ്ക്കും മര്‍ദനത്തിനും എസ്എഫ്‌ഐ താവളമാക്കുകയാണ് ഇവിടം. കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി മുഹമ്മദ് അനസിനെ ഇവിടെ ബന്ദിയാക്കിയാണ് എസ്എഫ്‌ഐ നേതാക്കള്‍ ക്രൂരമായി ആക്രമിച്ചത്. മുന്‍പ് ക്യാമ്പസിന്റെ ഒത്തനടുക്കായിരുന്നു യൂണിറ്റ് ഓഫിസ് ആയി പ്രവര്‍ത്തിച്ചിരുന്ന ഇടിമുറി.
എസ്എഫ്‌ഐ നേതാക്കള്‍ പ്രതിയായ കത്തിക്കുത്തു കേസിന്റെ പശ്ചാത്തലത്തില്‍ കോളജില്‍ പൊലീസ് പരിശോധന നടത്തുകയും ഇടിമുറിയില്‍നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ആയുധങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ അന്ന് ഇടിമുറി ഒഴിപ്പിച്ച് ക്ലാസ്മുറിയാക്കി. ഇപ്പോള്‍ വീണ്ടും അനധികൃതമായി യൂണിയന്‍ ഓഫിസ് ആരംഭിച്ചു സമാന്തര അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണ് എസ്എഫ്‌ഐ. എതിര്‍ക്കുന്നവരെ ഈ മുറിയിലിട്ടു മര്‍ദിക്കുന്ന പതിവുണ്ടെന്ന വിദ്യാര്‍ഥികളുടെ പരാതി ശരിവയ്ക്കുന്നതാണ് അനസിനും അഫ്‌സലിനും നേരിട്ട അനുഭവം.
കോളജിലേക്കു ചെല്ലാനുള്ള ഭയം മൂലം പ്രിന്‍സിപ്പലിനു പരാതി ഇ മെയിലായി നല്‍കിയെങ്കിലും ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല. ക്യാംപസിലെ എസ്എഫ്‌ഐ നേതൃത്വത്തിന്റെ ധാര്‍ഷ്ട്യത്തിനു മുന്‍പില്‍ സ്വന്തം സംഘടനയില്‍പെട്ടവര്‍ക്കു പോലും രക്ഷയില്ലെന്നു തെളിയിക്കുന്നതാണു കോളജിലെ എസ്എഫ്‌ഐ ഡിപ്പാര്‍ട്‌മെന്റ് കമ്മിറ്റി അംഗവും, നാട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ അനസ് നേരിട്ട ആക്രമണം. കൊടി കെട്ടാന്‍ മരത്തില്‍ കയറാനും ഇറങ്ങാനുമുള്ള നേതാക്കളുടെ കല്‍പന കാലിനു സ്വാധീനമില്ലാത്തതിനാല്‍ അനുസരിക്കാഞ്ഞതിന്റെ പ്രതികാരമായി കോളജിലെ ഇടിമുറിയിലായിരുന്നു മര്‍ദനം.
Featured
സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വികസന വിരുദ്ധ സമീപനം: സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഇല്ലാതായെന്ന് കെ. സുധാകരന്‍
തിരുവനന്തപുരം: സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വികസന വിരുദ്ധ സമീപനംമൂലം കേരളത്തില്‍ വന്‍ ഐ.ടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഇല്ലാതായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. രണ്ടു പതിറ്റാണ്ട് കേരളത്തിലെ യുവജനങ്ങളെ മോഹിപ്പിച്ച പദ്ധതിയാണിത്. ഐടിയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തേണ്ടിയിരുന്ന കേരളം ഇപ്പോള്‍ ഏറെ പിന്നിലായി മുടന്തുന്നത് ഇടതുപക്ഷത്തിന്റെ പ്രതിലോമ നയങ്ങള്‍മൂലമാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 2005ല്‍ എറണാകുളത്ത് കാക്കനാട് ഇന്‍ഫോപാര്‍ക്കിനോട് അനുബന്ധിച്ച് ആരംഭിക്കാന്‍ ഉദ്ദേശിച്ച ഐ.ടി അധിഷ്ഠിത വ്യവസായ പാര്‍ക്കാണിത്. ദുബൈ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടീകോം കമ്പനിയും കേരള സര്‍ക്കാരുമായി ചേര്‍ന്നുള്ള സംയുക്തസംരംഭമായാണിത് വിഭാവനം ചെയ്തത്. അന്നുതന്നെ സി.പി.എം ഇതിനെതിരേ രംഗത്തുവന്നു. ടീകോം സ്വകാര്യ കമ്പനിയാണെന്നും 500 കോടിയുടെ കോഴയുണ്ടെന്നും സി.പി.എം ആരോപിച്ചു. പദ്ധതിക്കെതിരെ അവര്‍ പ്രക്ഷോഭം നടത്തി. കൊച്ചി ഷിപ് യാര്‍ഡും വിമാനത്താവളവുമുള്ളിടത്ത് ദുബൈ കമ്പനി വന്നാല്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ടീകോം കമ്പനിയുടെ മേധാവികള്‍ കൊച്ചിയില്‍ വന്നപ്പോള്‍ ബി.ജെ.പി വന്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കുന്നതിലായിരുന്നു പ്രധാന എതിര്‍പ്പ്. ഇന്‍ഫോപാര്‍ക്കിലെ മുഴുവന്‍ സ്ഥലവും ബുക്ക് ചെയ്തു കഴിയുകയും പാര്‍ക്ക് നഷ്ടത്തിലോടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ അതു വിട്ടുകൊടുക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുത്ത് സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ദുബായ് കമ്പനിക്ക് ഉടനടി ഇവിടെ പ്രവര്‍ത്തനം ആരംഭിക്കാമായിരുന്നു. പിന്നീട് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഇന്‍ഫോപാര്‍ക്ക് ഒഴിവാക്കിയാണ് ടീകോമുമായി കരാര്‍ വച്ചത്. 2007 നവംബര്‍ 16നു തറക്കല്ലിട്ടെങ്കിലും പദ്ധതി കാര്യമായി മുന്നോട്ടുപോയില്ല.
ആദ്യ ഐടി കെട്ടിടം പൂര്‍ത്തിയാക്കി ചില കമ്പനികള്‍ക്ക് ഇടം നല്കിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. കാര്യമായ നിക്ഷേപം ആകര്‍ഷിക്കാനാകാത്ത കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങുന്നതിന് പകരം അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ അഴിമതി മണക്കുന്നുണ്ട്. സ്മാര്‍ട്ട് സിറ്റി കൊച്ചി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ 16 ശതമാനം ഓഹരിയുണ്ടായിട്ട് പോലും സര്‍ക്കാര്‍ വര്‍ഷങ്ങളായി പദ്ധയില്‍ ഒരു ഇടപെടല്‍ നടത്തിയിട്ടില്ല. ദുരൂഹമായ സാഹചര്യത്തിലാണ് ഈ കരാര്‍ റദ്ദാക്കിയതെന്നും കെ.സുധാകരന്‍ ആരോപിച്ചു.
2011ല്‍ ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ പദ്ധതിക്ക് ഗതിവേഗം കൈവരിക്കാന്‍ ശ്രമിച്ചെങ്കിലും വിവാദങ്ങളില്‍ കുടുങ്ങി പദ്ധതി വൈകിയതുകൊണ്ട് ദുബായ് സര്‍ക്കാരിന്റെ മുന്‍ഗണന മറ്റു പദ്ധതികളിലേക്ക് മാറി. കമ്പനിയുടെ നേതൃത്വത്തിലുണ്ടായ മാറ്റവും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. ഒരു പദ്ധതി യഥാസമയം നടപ്പാക്കിയില്ലെങ്കില്‍ ഉണ്ടാകുന്ന കനത്ത നഷ്ടത്തിനുള്ള ഏറ്റവും വലിയ ഉദാഹരമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി. കേരളത്തിലെ ലക്ഷോപലക്ഷം തൊഴില്‍രഹിതരോടും തൊഴില്‍തേടി വിദേശത്തേക്ക് പലായനം ചെയ്ത യുവജനങ്ങളോടും സിപിഎമ്മും ബിജെപിയും മാപ്പു പറയണം. ദശാബ്ദങ്ങളായി അടയിരുന്ന ഒരു പദ്ധതി റദ്ദാക്കുമ്പോള്‍ കേരളത്തിലേക്ക് വരാനിരിക്കുന്ന നിക്ഷേപകര്‍ക്ക് എന്തുസന്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്നും കെ.സുധാകരന്‍ ചോദിച്ചു.
-
Kerala4 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
You must be logged in to post a comment Login