ഗാന്ധിയും നെഹ്‌റുവും മൗലനാ ആസാദും തുടങ്ങി വെച്ച കോൺഗ്രസ്‌ പ്രസ്ഥാനത്തിന് മാത്രമേ ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കാൻ കഴിയൂ: ജെബി മേത്തർ

ഗാന്ധിയും നെഹ്‌റുവും മൗലനാ ആസാദും തുടങ്ങി വെച്ച കോൺഗ്രസ്‌ പ്രസ്ഥാനത്തിന് മാത്രമേ ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കാൻ കഴിയൂ എന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ. ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ബാനറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137 ജന്മദിനം ഓൺലൈൻ ആയി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജെബി മേത്തർ. ഒ.ഐ.സി.സി കുവൈറ്റ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒ.ഐ.സി.സി ഓഫീസിൽ സംഘടിപ്പിച്ച ജന്മദിന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജയേഷ് ഓണശ്ശേരിൽ അധ്യക്ഷനായിരുന്നു.

വർഗ്ഗീയ ശക്തികൾ രാജ്യത്ത് കലാപത്തിന്റെ വിത്ത് വിതയ്ക്കുകയാണ്. കലാപങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും വർധിച്ചു വരുന്നു. സാധാരണ ജനങ്ങളുടെ മനസ്സ് കലുഷിതമാണ്. ഇതിനെതിരെയുള്ള ധർമ്മ യുദ്ധത്തിൽ ശക്തിയുക്തം വനിതകൾ ഒന്നടങ്കം പങ്കെടുക്കണമെന്ന് ജെബി മേത്തർ ആഹ്വാനം ചെയ്തു.

കെ.പി.സി.സി വർക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎൽഎയുമായ പി.ടി.തോമസിന്റെ നിര്യാണത്തിൽ ജില്ലാ കമ്മിറ്റിയുടെ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് തുടങ്ങിയ യോഗത്തിൽ ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും ആശംസിച്ചു. ഒ.ഐ.സി.സി കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് എബി വരിക്കാട് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു, തുടർന്ന് കോൺഗ്രസിന്റെ 137 ജന്മദിനത്തോട് അനുബന്ധിച്ചു എഐസിസിയുടെ പ്രതിജ്ഞ പ്രവർത്തകർ ഏറ്റുചൊല്ലി.

ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ്.പിള്ള, കേന്ദ്രകമ്മിറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർ, ജോയ് കരുവാളൂർ, വിപിൻ മാങ്ങാട്ട്, അലക്സ് മാനന്തവാടി, ബാത്തർ വൈക്കം, ജസ്റ്റിൻ, ഹരീഷ് തൃപ്പുണിത്തറ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
സമദ്കൊട്ടോടി, സുജിത് ലാൽ, മനോജ് വാഴക്കോടൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി, അനിൽ ചിമേനി നന്ദി പ്രകാശിപ്പിച്ചു.

Related posts

Leave a Comment