Connect with us
48 birthday
top banner (1)

National

വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം; ഓഹരി വിപണിയിൽ വൻ കുതിപ്പ്

Avatar

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധിയറിയാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ ഓഹരി വിപണികളില്‍ വന്‍ കുതിപ്പ്. റെക്കോര്‍ഡ് ഉയരത്തിലാണ് ഓഹരി സൂചികകള്‍ ഇന്ന് വ്യാപാരം തുടങ്ങിയത്.

സെന്‍സെക്‌സ് 3.55 ശതമാനം ഉയര്‍ന്ന് 76,000 പോയിന്റ് കടന്നു. നിഫ്റ്റി നാല് ശതമാനം ഉയര്‍ന്ന് 23,338.70 എന്ന റെക്കോര്‍ഡിലേക്കെത്തി.പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, അദാനി പോര്‍ട്ട്‌സ്, അദാനി എന്റര്‍പ്രൈസസ്, ശ്രീറാം ഫിനാന്‍സ്, എന്‍ടിപിസി എന്നിവ നിഫ്റ്റിയിലെ പ്രധാന നേട്ടത്തിലാണ്. നിഫ്റ്റി പിഎസ്യു ബാങ്ക് നാല് ശതമാനം ഉയര്‍ന്നു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നേട്ടം കൊയ്തു.

Advertisement
inner ad

വെള്ളിയാഴ്ച ക്ലോസ് ചെയ്ത 83.46നെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ ഇന്ന് 47 പൈസ ഉയര്‍ന്ന് 82.99 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചയില്‍ പുതിയ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഭക്ഷ്യസുരക്ഷാ ലംഘനം; പതഞ്ജലിയുടെ മുളകുപൊടി പിന്‍വലിക്കാന്‍ നിര്‍ദേശം

Published

on

ന്യൂഡല്‍ഹി: പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള വ്യവസ്ഥകൾ ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് AJD2400012 എന്ന ബാച്ചിലെ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എഫ്എസ്എസ്എഐയുടെ നിര്‍ദ്ദേശം വന്നതായി പതഞ്ജലി അധികൃതര്‍ സ്ഥിരീകരിച്ചു. ബാബ രാംദേവ് നേതൃത്വം നല്‍കുന്ന പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാപിതമായത്.

Continue Reading

crime

ഭർത്താവിന്റെ കൊടും ക്രൂരത; ഭാര്യയെ വെട്ടി നുറുക്കി കുക്കറില്‍ വേവിച്ച് ആറ്റില്‍ എറിഞ്ഞു

Published

on

ആന്ധ്രപ്രദേശില്‍ 35കാരിയെ കൊന്ന് വെട്ടി നുറുക്കി കുക്കറില്‍ വേവിച്ച് ആറ്റില്‍ എറിഞ്ഞു. വെങ്കട മാധവി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഗുരുമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിരമിച്ച സൈനികനായ ഗുരുമൂര്‍ത്തി ഡിആര്‍ഡിഒയുടെ കഞ്ചന്‍ബാഗിലെ കേന്ദ്രത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്നു. മാധവിയും ഗുരുമൂര്‍ത്തിയും വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യയുമായി ഗുരുമൂർത്തി സ്ഥിരം വഴക്കിട്ടിരുന്നു. ഭാര്യയുടെ മാതാവ് ഇവരോടൊപ്പമായിരുന്നു താമസം. ജനുവരി 18നും ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതിനു ശേഷം മാധവിയെ കാണാതായി. രണ്ട് ദിവസത്തിന് ശേഷം മാതാവ് പൊലീസില്‍ പരാതി നല്‍കി. തുടർന്നുള്ള അന്വേഷണത്തിലാണ് കൊടും ക്രൂരത പുറത്താകുന്നത്.

Continue Reading

National

ജൽഗാവ് റെയിൽ അപകടം; മരണം 13

Published

on

മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ അപകടത്തിൽ മരണം 13 ആയി. ഒമ്പത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു അസാധാരണ സംഭവം ഉണ്ടായത്. ലഖ്നൌവിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്സ്പ്രസിന്റെ വീലുകളിൽ നിന്ന് പുക കണ്ടതിൽ പരിഭ്രാന്തരായ ആളുകൾ ചങ്ങല വലിക്കുകയും പുറത്തേക്ക് ചാടുകയും ചെയ്തപ്പോൾ കുറച്ചുപേർ തൊട്ടടുത്ത ട്രാക്കിൽ വീഴുകയും, അതേസമയം കടന്നുപോവുകയായിരുന്ന കർണാടക എക്‌സ്പ്രസ് യാത്രക്കാരെ ഇടിക്കുകയുമായിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയുടെ ധനസഹായം മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സംസ്ഥാനം വഹിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നൽകി.

Continue Reading

Featured