ഗോഡ്സെ മാത്രമേ മരിച്ചിട്ട് ഉള്ളൂ ; സൃഷ്ടിക്കപ്പെട്ട സംവിധാനം ഇപ്പോഴുമുണ്ട് ; അരവിന്ദ് മേനോന്റെ കാർട്ടൂൺ വൈറൽ

ഗോഡ്സെ മാത്രമേ മരിച്ചിട്ട് ഉള്ളൂ സൃഷ്ടിക്കപ്പെട്ട സംവിധാനം ഇപ്പോഴുമുണ്ട്, അരവിന്ദ് മേനോൻ വരച്ച കാർട്ടൂൺ സാമൂഹികമാധ്യമങ്ങൾ ചർച്ച ചെയ്യുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇന്നും ഹിറ്റലർ ആരാധകർ ഉണ്ട് എന്ന് പറയുംപോലെ ​ഗോഡ്സെയെ മഹാനായി കാണുന്നവരും ​ഗാന്ധി വധത്തിന് രണ്ട് പക്ഷവും നില നിൽക്കുന്നുണ്ടെന്ന് കാർട്ടൂണിസ്റ്റ് അഭിപ്രായപ്പെടുന്നു. ​ഗോഡ്സെയെ തൂക്കിലേറ്റി 72 വർഷം തികയുമ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ ​ഗോഡ്സെയുടെ പ്രതിമ അനാച്ഛാദനം ചെയ്ത വിവാദ സംഭവവും ഇതിനുദാഹരണമാണ്.
അരവിന്ദ് വരച്ച ഒട്ടേറെ കാർട്ടൂണുകൾ മുമ്പും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. കലയും ഒരു പ്രതിഷേധ മാർഗം ആണെന്നും എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേൽ കടന്നുകയറുന്ന ഒരു ഭരണകൂടം രാജ്യത്ത് ഉള്ളപ്പോൾ എല്ലാ തരത്തിലുള്ള പ്രതിഷേധ മാർഗ്ഗങ്ങളും അവർ അടിച്ചമർത്തുക ആണെന്നും ഇനിയും ഇത്തരത്തിലുള്ള കാർട്ടൂണുകൾ വയ്ക്കുമെന്നും അരവിന്ദ് വീക്ഷണത്തോട് പ്രതികരിച്ചു.

Related posts

Leave a Comment