സിപിഎം പ്രവർത്തർക്ക് മാത്രം അനധികൃതമായി വാക്സിൻ നൽകി ; പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശങ്ങൾ പുറത്ത് ; പ്രതിഷേധവുമായി കോൺഗ്രസ്

പാലക്കാട് : ചെറുപ്പുളശ്ശേരി യിലെ സിപിഎം അനുഭാവികളെ വല്ലപ്പുഴയിൽ എത്തിച്ചു വാക്സിൻ നൽകി. പാർട്ടി ബന്ധം ഉപയോഗിച്ചാണ് അനധികൃതമായി വാക്സിൻ നൽകിയത്. ഇതുമായി ബന്ധപ്പെട്ട് സിപിഎം വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചയുടെ ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നു. വല്ലപ്പുഴ പഞ്ചായത്തിൽ വാക്സിന് അർഹതയുള്ള ഒട്ടേറെപ്പേർ ഇന്നും വാക്സിൻ സ്വീകരിക്കാതെ പുറത്തു നിൽക്കുമ്പോഴാണ് സിപിഎം ഇത്തരത്തിലുള്ള ക്രമക്കേട് നടത്തിയത്. ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധത്തിലാണ് കോൺഗ്രസ് നേതൃത്വം. അടിയന്തരമായി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നു.

Related posts

Leave a Comment