ഏകാധിപത്യത്തെ ചെറുക്കാനും , ജനാധിപത്യത്തെ കാത്ത്സൂക്ഷിക്കാനും കോൺ​ഗ്രസിനേ സാധിക്കൂ-ജി​ഗ്നേഷ് മേവാനി

ഡൽഹി: ഏകാധിപത്യത്തെ ചെറുക്കാനും , ജനാധിപത്യത്തെ കാത്ത്സൂക്ഷിക്കാനും കോൺ​ഗ്രസിനേ സാധിക്കൂ എന്ന് ജി​ഗ്നേഷ് മേവാനി.കഴിഞ്ഞ കുറച്ച് വർഷങ്ങളായി വെറുപ്പിന്റെ രാഷ്ട്രീയമാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നതെന്നും അത് നേരിടാൻ കോൺ​ഗ്രസിനെ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ കോൺ​ഗ്രസ് ആസ്ഥാനത്ത് വച്ച് കനയ്യ അം​ഗത്വം സീകരിക്കുന്ന വേദിയിൽ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭരണഘടന ഉൾപ്പടെ സർവ്വതും അപകടത്തിലാണ്, സാഹോദര്യത്തിനതീതമായി ഒരോരുത്തരും ശത്രുതാ മനോഭാവമാണ് ഇപ്പോൾ വച്ച് പുലർത്തുന്നത്. വിദ്വേഷം വളർന്നു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ഞാൻ സ്വയം ചോദിക്കുന്നത് എന്റെ മൗലിക ഉത്തരവാദിത്ത്വം എന്താണ് എന്നാണ്. അതിനുളള ഉത്തരം എന്ത് ചെയ്തിട്ടാണെങ്കിലും ഇന്ത്യയെ രക്ഷിക്കുക എന്നതായിരുന്നു. അതിനായി എനിക്ക് രാജ്യത്തിന്റെ സ്വാതന്ത്രത്തിന് വേണ്ടി പോരാടിയവരോടൊപ്പെ നിൽക്കേണ്ടതുണ്ട്. കോൺ​ഗ്രസിനോടൊപ്പം നിൽക്കേണ്ടതുണ്ട്- ജി​ഗ്നേഷ് കൂട്ടിചേർത്തു.

Related posts

Leave a Comment