മനുഷ്യത്വം ഉള്ള ഒരു വ്യക്തിക്ക്‌ മാത്രമേ നല്ലൊരു അദ്ധ്യാപികയാവാൻ സാധിക്കൂ: മെജോ ജോസഫ്

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 47 മത്തെ ഓൺലൈൻ ബാച്ച് സംഗീത സംവിധായകനും ചലച്ചിത്രതാരവുമായ മെജോ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്മിത കൃഷ്ണ കുമാർ (എൻസിഡിസി ഫാക്കൾട്ടി, തൃശ്ശൂർ) അധ്യക്ഷത വഹിച്ച പരിപാടിയിൽ റഹ്മത്ത് സലാം (47th ബാച്ച് ഫാക്കൾട്ടി ) സ്വാഗതമർപ്പിച്ച് സംസാരിച്ചു. റീജ മോഹൻ (ഇവലുയേറ്റർ,എൻസിഡിസി) മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ പ്രമീള കുമാരി (എൻ സി ഡി സി ഫാക്കൾട്ടി ) ആശംസ അർപ്പിച്ചു.

മനുഷ്യത്വം ഉള്ള ഒരു വ്യക്തിക്ക്‌ മാത്രമേ നല്ലൊരു അദ്ധ്യാപികയാവാൻ സാധിക്കൂ. മാതാപിതാക്കൾ വിശ്വാസ പൂർവം കുഞ്ഞുങ്ങളെ ഏല്പിക്കുന്ന കരങ്ങളാണ് പ്രീ പ്രൈമറി അദ്ധ്യാപകർ, അതുകൊണ്ട് തന്നെ അമ്മയെ പോലെ സ്നേഹിച്ചും നല്ല അറിവ് പകർന്നു നൽകിയും നല്ലൊരു അടിത്തറ സൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയട്ടെയെന്ന് അദ്ധ്യാപക വിദ്യാർത്ഥികളെ ആശംസിച്ചുകൊണ്ട് മെജോ ജോസഫ് പറഞ്ഞു. ഒരു മണിക്കൂർ നീണ്ടുനിന്ന യോഗം കലാ പരിപാടികളോടെ സമാപിച്ചു. ബാച്ചിലേക്ക് അപേക്ഷകൾ ഇപ്പോഴും തുടരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9846808283

Related posts

Leave a Comment