Connect with us
inner ad

Kottayam

പുതുപ്പള്ളിയിൽ വോട്ടെടുപ്പിന്‌ ഇനി 9ദിവസം മാത്രം; ഓണം പ്രമാണിച്ച്‌ പ്രചാരണത്തിന് ഇടവേള

Avatar

Published

on

പുതുപ്പള്ളി: പുതുപ്പള്ളിയിൽ വോട്ടെടുപ്പിന്‌ ഇനി 9 ദിവസങ്ങൾ മാത്രം ബാക്കിനിൽക്ക്‌ പ്രചരണം കടുപ്പിച്ച്‌ മുന്നണികൾ മുന്നേറുകയാണ്‌. മൂൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 41 ആം ചരമദിനത്തോട്‌ അനുബന്ധിച്ച്‌ ഇന്ന്‌ യുഡിഎഫ്‌ സ്ഥാനാർത്ഥി ചാണ്ടിയും ഉമ്മൻ പ്രചരണത്തിന്‌ ഇറങ്ങിയില്ല. തിരുവനന്തപുരത്തെ സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പ്രത്യേക കുർബാന നടന്നു.

അതേസമയം എൽഡിഎഫിന്റെയും എൻഡിഎയുടെയും സ്ഥാനാർത്ഥികളുടെ വാഹന പര്യടനം ഇന്നും തുടരുകയാണ്. ഇന്ന്‌ മണ്ഡലത്തിലെ പൊതുയോഗങ്ങളിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെ മുരളീധരനും എംപിയും പങ്കെടുക്കുന്നുണ്ട്. ഇതിനിടെ മറ്റു മുന്നണികളിലെ സ്ഥാനാർത്ഥികൾ മണ്ഡലത്തിലെ പ്രചാരണത്തിൽ സജീവമായിട്ടുണ്ട്‌. എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്ക്‌ സി തോമസിന്റെ വാഹനപര്യടനം ഇന്ന്‌ രാവിലെ മൂതൽ വാകത്താനം പഞ്ചായത്ത്‌ കേന്ദ്രികരിച്ച്‌ നടന്നുവരികയാണ്‌. എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലും വീട്‌ കേറി വോട്ട്‌ അഭ്യർത്ഥിച്ചും, വാഹന പര്യടനവുമായി തൊട്ടു പിന്നാലെ തന്നെയുണ്ട്‌. ഇവരെ കൂടാതെ ആം ആദ്മിയും മത്സരരംഗത്ത്‌ സജീവമാണ്‌. അതേസമയം ഓണം പ്രമാണിച്ച്‌ വരും ദിവസങ്ങളിൽ മുന്നണികൾ പ്രചാരണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും, ഓണം അവധിക്ക്‌ ശേഷം മാത്രമായിരിക്കും പ്രചാരണം വീണ്ടും പുനരാരംഭിക്കുകയെന്ന്‌ മുന്നണികൾ അറിയിച്ചു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

Kerala

തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റിൽ

Published

on

കോട്ടയം: തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റിലായി. ചങ്ങനാശേരി സ്വദേശി നിധി കുര്യനാണ് അറസ്റ്റിലായത്.കോട്ടയം വാകത്താനം പൊലീസാണ് വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ചീരഞ്ചിറ സ്വദേശിയില്‍ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. സോഷ്യല്‍ മീഡിയ താരമായ നിധി, പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും പണം തട്ടിയതായി പൊലീസ് പറയുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Kerala

രാമപുരം പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഫ്

Published

on

പാലാ: കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്ത് ഭരണം യുഡിഎ ഫ് തിരിച്ചുപിടിച്ചു. ലിസമ്മ മത്തച്ചൻ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
17 അംഗ ഭരണസമിതിയിൽ ഏഴു വീതം അംഗങ്ങളുടെ പിന്തുണ യുഡിഎഫിനും എൽഡിഎഫിനും ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
യുഡിഎഫിൽ നിന്ന് കൂറുമാറിയ ഷൈനി സ ന്തോഷ് അയോഗ്യയായതിനെ തുടർന്നാണ് പു തിയ പ്രസിഡന്റിനായി തെരഞ്ഞെടുപ്പ് നടന്നത്

Continue Reading

Kerala

ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് നേടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പി കെ ഫിറോസ്

Published

on

കോട്ടയം: പൂഞ്ഞാര്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ്. ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് നേടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചു.കുട്ടികളെ തെമ്മാടികള്‍ എന്ന് വിളിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പി.കെ. ഫിറോസ് പറഞ്ഞു.’കേരളത്തിന്റെ മുഖ്യമന്ത്രി വീണ്ടും ഒരു പ്രസ്താവനയുമായി രംഗത്ത് വന്നു ഈ കുട്ടികള്‍ തെമ്മാടിത്തരം കാണിച്ചു എന്ന് പറഞ്ഞിരിക്കുകയാണ്. തെമ്മാടികളാണ് തെമ്മാടിത്തരം കാണിക്കുന്നത്. കുട്ടികളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ഈരാറ്റുപേട്ടയിലും പരിസരത്തുമുള്ള വിവിധ മതസമൂഹങ്ങള്‍ ഒന്നിച്ചു പരിഹരിച്ച ഒരു വിഷയത്തെ വീണ്ടും വ്രണപ്പെടുത്തി, രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കി, അതില്‍നിന്ന് വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് വോട്ട് അധികം കിട്ടുമോ എന്ന് കണ്ണ് നട്ടു നില്‍ക്കുന്ന ഒരു മുഖ്യമന്ത്രിയായി, കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അധപതിച്ച കാഴ്ചയാണ് കാണാന്‍ സാധിച്ചത്.മുഖ്യമന്ത്രി ഈ പ്രസ്താവന തിരുത്തണം. ഈ പ്രസ്താവന തിരുത്തി മാപ്പ് പറയാന്‍ തയ്യാറാകണം എന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണ്.

ഈരാറ്റുപേട്ടയെ കുറിച്ച് ഇങ്ങനെയൊരു തെറ്റിദ്ധാരണ പടര്‍ത്തുന്നത് ഇത് ആദ്യമായിട്ടല്ല. രാജ്യത്തെ സംഘപരിവാറുകാര്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും ഏറ്റെടുക്കുന്ന കാഴ്ച അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ഇങ്ങനെ മുസ്ലിങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളെ ബോധപൂര്‍വ്വം പാര്‍ശ്വവല്‍ക്കരിക്കാനും അവര്‍ക്കെതിരെ തെറ്റായ പ്രചരണം നടത്തുവാനും സംഘപരിവാരങ്ങള്‍ ഒരു പ്രചരണം നടത്തുമ്പോള്‍, അതിന് ഏറ്റുപിടിക്കുന്ന ഒരു സമീപനമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്,’ ഫിറോസ് പറഞ്ഞു.മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.മുസ്ലിം നേതാക്കള്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. പൂഞ്ഞാര്‍ സെന്റ് പള്ളിയില്‍ വൈദികന്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ വാഹനമിടിച്ച് പരിക്കേറ്റ സംഭവത്തില്‍, എന്ത് തെമ്മാടിത്തമാണ് കുട്ടികള്‍ കാണിച്ചത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured