ജിസിസി രാജ്യങ്ങളില്‍ കഴിയുന്ന വിദേശികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാൻ ഓണ്‍ലൈന്‍ വീസ നിർബന്ധമാക്കി

ജിസിസി രാജ്യങ്ങളില്‍ കഴിയുന്ന വിദേശികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കണമെങ്കില്‍ ഓണ്‍ലൈന്‍ വീസ വേണമെന്നും യാത്രയ്ക്ക് മുന്‍പ് തന്നെ ഇ-വീസയ്ക്ക് എന്‍ട്രി പെര്‍മിറ്റ് നേടണമെന്നും അധികൃതര്‍.

യുഎഇ സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ള ഇതര ജിസിസി രാജ്യങ്ങളിലെ വിദേശികള്‍ ഓണ്‍ലൈന്‍ വീസയ്ക്ക് അപേക്ഷിച്ച്‌ അനുമതി നേടിയ ശേഷമായിരിക്കണം യാത്ര ചെയ്യേണ്ടത്. എമിറേറ്റുകളിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങിയ ദിവസം മുതല്‍ 30 ദിവസം യുഎഇയില്‍ തങ്ങാന്‍ ഇ-വീസ കൊണ്ട് സാധിക്കുമെന്ന് സര്‍ക്കാര്‍ പോര്‍ട്ടലിലൂടെ അധികൃതര്‍ വ്യക്തമാക്കി.

Related posts

Leave a Comment