Kerala
ഓൺലൈൻ ട്രാൻസ്ഫർ നടപ്പാക്കാത്തത് അഴിമതി വെളിച്ചത്താകുമെന്ന ഭയത്താൽ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സഹകരണ വകുപ്പിൽ ഓൺലൈൻ ട്രാൻസ്ഫർ നടപ്പാക്കാത്തത് അഴിമതി വെളിച്ചത്താകുമെന്ന ഭയം മൂലമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സഹകരണസംഘം രജിസ്ട്രാർ ആഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാൻസ്ഫർ വിഷയത്തിൽ ട്രെബ്യൂണൽ വിധി പ്രഖ്യാപിച്ചിട്ടും സർക്കാർ നടപ്പിലാക്കുന്നില്ല. അതിന് പിന്നിൽ വലിയ തോതിലുള്ള അഴിമതിയും ഗൂഢാലോചനയും ഉണ്ട്. സഹകരണ ബാങ്കുകളിൽ നിന്നും അഴിമതിക്കഥകൾ തുടർച്ചയായി പുറത്തുവരികയാണ്. ഇതിനെല്ലാം കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാത്തത് അഴിമതി മറച്ചുവെക്കാൻ ആണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ വകുപ്പിലും ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കാമെന്ന് മുൻപ് സർക്കാർ പറഞ്ഞെങ്കിലും അത് വെറും വാഗ്ദാനമായി തന്നെ നിൽക്കുകയാണ്. ഗുരുതരമായ അഴിമതികൾ പുറത്തുവരുമ്പോൾ ഇതിന് കൂട്ടു നിൽക്കേണ്ട എന്ത് ഉത്തരവാദിത്തമാണ് സഹകരണ രജിസ്റ്റാർക്കും വകുപ്പ് മന്ത്രിക്കും ഉള്ളതെന്ന് അദ്ദേഹം ആരാഞ്ഞു. ജനങ്ങൾ വിശ്വസിച്ചേൽപ്പിക്കുന്ന പണം കൊള്ളയടിക്കുകയാണ്. ഇത്തരക്കാരെ സംരക്ഷിക്കുവാൻ ഒരു ഉദ്യോഗസ്ഥ ലോബി തന്നെയുണ്ട്. ധർണ്ണയിൽ ഉയർത്തിക്കാട്ടുന്ന ആവശ്യങ്ങൾ ന്യായമാണെന്നും നീതി ഉറപ്പാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡന്റ് പി കെ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള, നേതാക്കളായ കെ വി ജയേഷ്, പ്രിയേഷ് സി പി, വി കെ അജിത് കുമാർ, എം രാജേഷ് കുമാർ, സെബാസ്റ്റ്യൻ മൈക്കിൾ, സജി കുമാർ പി എസ്, മനോജ് കുമാർ ജി, നംഷീദ് എം, എസ് ഷാജി, കൃഷ്ണകുമാർ കെ എന്നിവർ സംസാരിച്ചു.
Kerala
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിനാലുകാരൻ മരിച്ചു
മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിനാലു വയസ്സുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് ആണ് മരണപ്പെട്ടത്. ജിഎച്ച്എസ്എസ് വാഴക്കാട്ടിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മഞ്ഞപ്പിത്തം മൂർച്ഛിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദിൽ നടക്കും. ജില്ലയിൽ കുറ്റിപ്പുറം, വഴിക്കടവ് അടക്കമുള്ള പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യമുള്ളതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു
Kerala
നടൻ കാളിദാസ് ജയറാം വിവാഹിതനായി
തൃശൂർ: ജയറാമിൻ്റേയും പാർവതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. മോഡലും ദീർഘകാല സുഹൃത്തുമായ തരിണി കലിംഗരായർ ആണ് വധു. ഗുരു lവായൂർ ക്ഷേത്രസന്നിധിയിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു വിവാഹം.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രശസ്തർ കല്യാണത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് സുഹൃത്തുക്കൾക്കും മാധ്യമ സുഹൃത്തുക്കൾക്കുമായി പ്രീ വെഡിംഗ് ഇവന്റ് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താ
രിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഇ രുവരുടേതും പ്രണയ വിവാഹമാണ്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി.
Kozhikode
കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്ക്. മാവൂര്‍ തെങ്ങിലക്കടവില്‍ ശനിയാഴ്ച രാവിലെ ഏകദേശം പത്തരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് യാത്രക്കാരികള്‍ റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് മാവൂര്‍-കോഴിക്കോട് റോഡില്‍ ഗതാഗതം തടസപ്പെട്ടു.
-
Kerala7 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login