പത്തു ദിനം കൊണ്ട് അഞ്ചിന പരിപാടികള്‍ പൂര്‍ത്തീകരിച്ച് ചേറ്റിപ്പുറം വാട്‌സ് ആപ്പ് കൂട്ടായ്മ


വേങ്ങര : പത്തു ദിനം കൊണ്ട് അഞ്ചിന പരിപാടികള്‍ പൂര്‍ത്തീകരിച്ച് ചേറ്റിപ്പുറം വാട്‌സ് ആപ്പ് കൂട്ടായ്മ.ലഹരി വിരുദ്ധ ക്യാമ്പയിനോടെ തുടക്കം കുറിച്ച പദ്ധതികള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ടീമുകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി കൊണ്ടാണ് സമാപിച്ചത്. ചേറ്റിപ്പുറം അങ്ങാടിയും, പരിസരദേശങ്ങളും, പത്ത് പോക്കറ്റ് റോഡുകളും ശുചീകരിച്ചു. പാലച്ചിറ മാട് ബി.ആര്‍.സി.സ്‌കൂള്‍ വളപ്പും, പഠന മുറീകളും ശുചീകരിച്ചു .സ്‌കൂള്‍ അങ്കണത്തില്‍ പൂക്കളും, ചെടികളും വെച്ചുപിടിപ്പിച്ചു.സമീപത്തെ രണ്ടംഗനവാടികള്‍ പെയ്ന്റടിച്ച് വൃത്തിയാക്കി.വെളിച്ച വിപ്ലവം പരിപാടിയിലുടെ നാല്പത് തെരുവുവിളക്കുകള്‍ കേടുപാടുകള്‍ തീര്‍ത്ത് കത്തിച്ചു, നാട്ടുകാര്‍ തെരുവോരത്ത് സ്ഥാപിച്ച ചലനമറ്റ സി.സി.ടി.വി.ക്യാമറ കേടുപാടുകള്‍ തീര്‍ത്ത് പ്രവര്‍ത്തനക്ഷമമാക്കി. പത്തു ദിനം കൊണ്ട് അഞ്ചിന പരിപാടി നടപ്പിലാക്കിയതിന്റെ സമാപനം ബി.ആര്‍.സി.സ്‌കൂള്‍ അങ്കണത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഹസീന ഫസല്‍ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മയുടെ അഡ്മിന്‍ അലവി പറങ്ങോടത്ത് അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ ആരിഫ മടപ്പളളി, നുസ്രത്ത് അമ്പാടന്‍, സി.പി.ഖാദര്‍ പ്രസംഗിച്ചു.കെ.സി.മുരളീധരന്‍, പി.മുഹമ്മദ് കുഞ്ഞി, എന്‍.പി.ചന്ദ്രന്‍ ,ടി.വി.രാജഗോപാല്‍, കെ.വി.ലീലാവതി, ശംസുദ്ധീന്‍ നിസാമി ,ടി.ഷംസുതുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പദ്ധതി ഏകീകരിപ്പിച്ചത്‌

Related posts

Leave a Comment