ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി കോയിപ്രം യൂത്ത് കോൺഗ്രസ്.

കോയിപ്രം പഞ്ചായത്തിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി യൂത്ത് കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റി. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേതുനാഥ് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജി അനിൽ കുമാർ,കെ.എസ്.യു ആറന്മുള നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശിവലാൽ.എസ്,വിനീത് പുല്ലാട്,ജോർജി സി മാത്യു,ജിതിൻ നെല്ലിമല,അനു പുല്ലാട് തുടങ്ങിയവർ പങ്കെടുത്തു.

മണ്ഡലത്തിൽ ഇത് വരെ 26 വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ മൊബൈൽ ഫോണും മറ്റ് പഠനോപകരണങ്ങളും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകി കഴിഞ്ഞു

Related posts

Leave a Comment