ഓൺലൈൻ പ്രഭാഷണം സംഘടിപ്പിച്ചു.

ആലപ്പുഴ : “കോൺഗ്രസ് പോരാളികൾ” സമൂഹമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ, രാഷ്ട്രശില്പി പണ്ഡിറ്റ് ജവാഹർ ലാൽ നെഹ്റുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് “നെഹ്റൂവിയൻ സോഷ്യലിസം കോൺഗ്രസിൻ്റെ നയങ്ങളിൽ” എന്ന വിഷയത്തിൽ ഓൺലൈൻ പ്രഭാഷണം സംഘടിപ്പിച്ചു. ഐക്യരാഷ്ട്ര വികസന പദ്ധതി (UNDP) ഗ്ലോബൽ പ്രോഗ്രാം മുൻ തലവനും, നയ കാര്യ ഗവേഷകനുമായ KPCC നയരൂപീകരണ വിഭാഗം ചെയർമാൻ ശ്രീ. ജോൺ സാമുവൽ (J. S അടൂർ) പ്രഭാഷണം നടത്തി.

ജനായത്ത ചിന്താഗതിയായിരുന്നു നെഹ്റുവിൻ്റെ മുഖമുദ്ര എന്നും, സ്വാതന്ത്ര്യം, മനുഷ്യാവകാശം, സാമൂഹ്യനീതി, സാമ്പത്തിക നീതി എന്നിവയാണ് നെഹ്റൂവിയൻ സോഷ്യലിസത്തിൻ്റെ അടിത്തറ എന്നും, നയപരമായ കാര്യങ്ങളിലൂടെ ക്രമാനുഗതമായി സമൂഹത്തിൽ മാറ്റം കൊണ്ടുവരുക എന്നതായിരുന്നു നെഹ്റുവിൻ്റെ സോഷ്യലിസ്റ്റ് ചിന്താഗതി എന്നും, നെഹ്റുവിനെയും, ഗാന്ധിജിയെയും, കോൺഗ്രസിനെയും നിശിതമായി വിമർശിച്ചിരുന്ന ബി. ആർ അംബേദ്ക്കറെ ഭരണഘടനാ നിർമാണ സമിതിയുടെ അധ്യക്ഷനായി നിയോഗിച്ചത് നെഹ്റുവിൻ്റെ സോഷ്യലിസ്റ്റ് ചിന്താഗതിയുടെ ഉത്തമ ഉദാഹരണമാണ് എന്നും ജോൺ സാമുവൽ (J. S അടൂർ) പറഞ്ഞു.

ലളിതവും ഹൃദ്യവുമായ പ്രഭാഷണത്തിന് ശേഷം സംശയദൂരീകരണവും നടന്നു.

കൂട്ടായ്മയുടെ അഡ്മിൻ പാനൽ അംഗം അരുൺകുമാർ. എം അധ്യക്ഷത വഹിച്ചു. അഡ്മിൻ പാനൽ അംഗങ്ങളായ സുമേഷ് കെ. എസ് സ്വാഗതവും, ധനിത് ലാൽ കൃതജ്ഞതയും പറഞ്ഞു.

Related posts

Leave a Comment