ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ നൽകി യൂത്ത് കോൺഗ്രസ്-കെ.എസ്.യു കോട്ടമുകൾ മിനി യൂണിറ്റ്

അടൂർ നഗരസഭാ 23ാം വാർഡിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥിക്ക് യൂത്ത് കോൺഗ്രസ്- കെ.എസ്.യു കോട്ടമുകൾ മിനി യൂണിറ്റ് കമ്മിറ്റി സ്മാർട്ട് ഫോൺ നൽകി.മുൻ റവന്യൂ വകുപ്പ് മന്ത്രി അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ്‌ നേതാവ് റഷീദലി കൊച്ചുവിളയിൽ, കോൺഗ്രസ്‌ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ നിസാർ കാവിളയിൽ,മണ്ഡലം വൈസ് പ്രസിഡന്റ്‌ ജേക്കബ് കൊട്ടക്കാട്, മണ്ഡലം സെക്രട്ടറി ഷമീം ബദറുദ്ധീൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജന: സെക്രട്ടറി അൽത്താഫ് റഷീദലി, കെ.എസ്.യു ബ്ലോക്ക് ജന: സെക്രട്ടറി സുഹൈൽ സാലി,അനീഷ്. ടി, ഷുഹൈബ്.എസ്,ഹന്ന ഫാത്തിമ,ജോയൽ ജോസ് എന്നിവർ പങ്കെടുത്തു

Related posts

Leave a Comment