ഓർഡർ ചെയ്തത് ഐഫോൺ, പക്ഷേ കിട്ടിയത്

ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകളില്‍ ഓഫര്‍ മേള അടുത്തിടെയാണ് അവസാനിച്ചത്. ഇപ്പോള്‍ ഫ്‌ലിപ്കാര്‍ട്ടിലെ ബിഗ് ബില്ല്യണ്‍ ഡേ സെയിലില്‍ 51,000 രൂപ വിലയുടെ ഐഫോണ്‍ ഓഡര്‍ നല്‍കിയയാള്‍ പറ്റിക്കപ്പെട്ട വിവരമാണ് പുറത്തെത്തുന്നത്. ഇതിന്റെ വീഡിയോ യൂട്യൂബില്‍ ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.സിമ്രാന്‍ പാല്‍ സിംഗ് എന്നായാളാണ് ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. ഇയാള്‍ക്ക് ഫോണിന് പകരം ലഭിച്ചത് രണ്ട് നിര്‍മ്മ സോപ്പുകളായിരുന്നു.ഐഫോണ്‍ 12ന് പകരം ഡെലിവറി ചെയ്ത പാക്കേജില്‍ അഞ്ച് രൂപ വിലയുള്ള രണ്ട് നിര്‍മ്മ സോപ്പ് ബാറുകളാണ് ഉണ്ടായിരുന്നത്. ഡെലവറി നടത്തിയ ആളെക്കൊണ്ട് തന്നെയാണ് സിമ്രാന്‍ പാല്‍ സിംഗ് കൊറിയര്‍ തുറപ്പിച്ചത്. പിന്നാലെ ഡെലിവറി നടന്നു എന്ന് തെളിയിക്കാനുള്ള ഒടിപി അയാള്‍ക്ക് സിമ്രാന്‍ പാല്‍ സിംഗ് കൈമാറിയില്ല. വലിയ വിലയുള്ള സാധാനങ്ങളുടെ ഓഡര്‍ ഡെലിവറി നടത്തുന്നയാള്‍ക്ക് മുന്നില്‍ നിന്നു തന്നെ തുറന്നു നോക്കണമെന്നാണ് വീഡിയോയില്‍ ഉപദേശിക്കുന്നത്.

Related posts

Leave a Comment