കുട്ടികള്‍ക്കെതിരായ ഓണ്‍ലൈൻ ലൈംഗികാതിക്രമം; 14 സംസ്ഥാനങ്ങളില്‍ സി.ബി.ഐ. റെയ്ഡ്

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ഓണ്‍ലൈൻ ലൈംഗികാതിക്രമ കേസുകളുമായി ബന്ധപ്പെട്ട് 14 സംസ്ഥാനങ്ങളില്‍ സി.ബി.ഐ. റെയ്ഡ്. ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചത് ഉള്‍പ്പെടെയുള്ള കേസുകളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. ഓണ്‍ലൈനില്‍ കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് 23 കേസുകൾ നവംബര്‍ 14-ന് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്തിരുന്നു. 83 പേരാണ് ഈ കേസുകളിലെ പ്രതികള്‍. ഇതുമായി ബന്ധപ്പെട്ടാണ് ഇന്നലെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്.
ആന്ധ്രപ്രദേശ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍, ഒഡീഷ, തമിഴ്‌നാട്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാണ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ 76 കേന്ദ്രങ്ങളിലാണ് സി.ബി.ഐ. റെയ്ഡ് നടത്തിയയത്.

Related posts

Leave a Comment