ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ വിതരണം ചെയ്തു

കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പുറം പഞ്ചായത്ത് 1,20,21 എന്നി വാർഡുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം പ്രസിഡണ്ട് എ ജി സഹദേവനും വൈസ് പ്രസിഡൻറ് കെ കെ ബാബുവും യൂത്ത് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം പ്രസിഡണ്ട് ജാസ്‌മോൻ മരിയാലയവും ചേർന്ന് കുട്ടികൾക്ക് സ്മാർട്ഫോൺ കൈമാറി. പള്ളിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറി വി എക്സ് റോയ്, യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബ്രോമിൽ രാജ്, യൂത്ത് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം വൈസ് പ്രസിഡണ്ട് പോൾ ജോസ് ,വിൻസെന്റ് കാവലംകുഴി, ജോയ് പനക്കൽ, ജെയിംസ് അറക്കൽ, ആൽബി, പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ജെസ്നാ സനൽ എന്നിവർ സന്നിഹിതരായിരുന്നു.

Related posts

Leave a Comment